ദുഷ്പ്രവണതകൾക്ക് അടിപ്പെട്ടു ജീവിക്കുന്ന പാപികൾ അഥവാ ലൗകായതികരാണ് അവർ. ക്രിസ്ത്യാനികളെന്നും മരിയഭക്തരെന്നു മുള്ള മനോഹരനാമങ്ങളിൽ തങ്ങളുടെ അഹങ്കാരം, ദ്രവ്യാഗ്രഹം, അശുദ്ധത, മദ്യപാനം, കോപം, ഈശ്വരനിന്ദ, അനീതി, അപവാദം, ആദിയായ പാപങ്ങളെ മറച്ചുവയ്ക്കുന്നു അവർ. തങ്ങളെത്തന്നെ തിരുത്തുന്നതിന് ആത്മാർത്ഥമായി പ്രയത്നിക്കാതെ അവർ മരിയഭക്തരെന്ന പേരും പേറി ദുസ്തഴക്കച്ചെളിക്കുണ്ടിൽ ശാന്തമായി ഉറങ്ങുന്നു. ദൈവം എല്ലാം ക്ഷമിച്ചുകൊള്ളും എന്നാണ് അവരുടെ ഭാവം. അവർ കൊന്ത ജപിക്കുകയും ശനിയാഴ്ച തോറും ഉപവസിക്കുകയും ഉത്തരീയസഖ്യ ത്തിലോ ജപമാല സഖ്യത്തിലോ സൊഡാലിറ്റിയിലോ ചേരുകയും ഉത്തരീയമോ ചങ്ങലയോ ധരിക്കുകയും ചെയ്യുന്നുണ്ടാവാം. മരണാവ സരത്തിൽ പാപമോചനം പ്രാപിക്കുന്നതിനും, നിത്യഭാഗ്യം ലഭിക്കുന്ന തിനും അതുമതിയെന്നാണ് അവരുടെ വിശ്വാസം.
ഇത്തരം ഭക്തി പിശാചിന്റെ ജാലവിദ്യയും വിനാശകരമായ സാഹസികതയുമാണെന്നു പറഞ്ഞാൽ അവരതു വിശ്വസിക്കുകയില്ല. അവർക്കു ചില മറുപടികൾ പറയുവാനുണ്ടാകും. “ദൈവം നല്ലവനും കാരുണ്യവാനുമാണ്. നശിപ്പിക്കുന്നതിനല്ല അവിടുന്നു നമ്മെ സൃഷ്ടിച്ചത്. പാപം ചെയ്യാത്ത ഒരു മനുഷ്യനുമില്ല. കുമ്പസാരം കൂടാതെ ഞങ്ങൾ മരിക്കുക അസാദ്ധ്യം. മരണസമയത്ത് ഒരു പരിപൂർണ്ണാനുതാപം മതിയാകും സ്വർഗ്ഗം പ്രാപിക്കുവാൻ.” ഇങ്ങനെ നൂറുനൂറു ന്യായങ്ങൾ അവർ ഉന്നയിക്കും. തങ്ങൾ മരിയഭക്തരാണ്, മാതാവിന്റെ ഉത്തരീയം ധരിക്കുന്നുണ്ട്, അനുദിനം മാതാവിനോടു പ്രാർത്ഥിക്കുന്നു. ചിലപ്പോഴൊക്കെ ജപമാലയും ഒപ്പീസും ചൊല്ലാറുണ്ട്, ഉപവസിക്കാറുണ്ട്, എന്നെല്ലാം അവർ പറയും. കേട്ടിട്ടുള്ളതോ വായിച്ചിട്ടുള്ളതോ ആയ കഥകളെല്ലാം പറഞ്ഞുതുടങ്ങും, തങ്ങളെത്തന്നെ ന്യായീകരിക്കുവാൻ. അതു വാസ്തവമാണോ അല്ലയോ എന്നത് അവർക്കു ചിന്താവിഷയമേയല്ല. ചാവുദോഷത്തോടെ മരിച്ചവർ, പാപമോചനം നേടുവാൻ പുനർജീവിച്ചതും,കുമ്പസാരം കഴിയുന്നതുവരെ വിസ്മയകരമാംവിധം ആത്മാവ് അവരിൽനിന്നു പിരിയാതിരുന്നതും അവർ വിവരിക്കും. ജീവി തകാലത്തു മാതാവിന്റെ സ്തുതിക്കായി ചില പ്രാർത്ഥനകൾ ചൊല്ലു കയോ ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുകയോ ചെയ്തിരുന്നതിനാൽ, മാതാവിന്റെ പ്രത്യേക കാരുണ്യം വഴി മരണസമയത്തു പൂർണ്ണമനസ്താപവും പാപപ്പൊറുതിയും, അങ്ങനെ നിത്യരക്ഷയും പ്രാപിച്ചതും, മറ്റും തന്മയത്വത്തോടെ അവർ വിവരിച്ചു കേൾപ്പിക്കും. ഇപ്രകാരം തങ്ങൾക്കും രക്ഷപ്പെടാമെന്നാണ് അവരുടെ പ്രതീക്ഷ.
ക്രൈസ്തവരുടെ ഇടയിൽ, പൈശാചികമായ ഈ സ്വയം വഞ്ച നയെക്കാൾ ശാപാർഹമായി മറ്റൊന്നുമില്ല. മറിയത്തിന്റെ അരുമ സുതനായ ക്രിസ്തുവിനെ നാം നിഷ്കരുണം പാപങ്ങളാൽ കുത്തിമുറിപ്പെടുത്തി ക്രൂശിച്ചവമാനിക്കുക വഴി, മറിയത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണെന്ന് എങ്ങനെ നമുക്ക് അവകാശപ്പെടുവാൻ കഴിയും? അത്തരക്കാരെ തന്റെ കാരുണ്യം വഴി മറിയം രക്ഷിക്കുന്നെങ്കിൽ, പാതകത്തിന് അനുവാദം നല്കുകയും തന്റെ തിരുക്കുമാ രനെ ക്രൂശിക്കുവാൻ സഹായിക്കുകയുമായിരിക്കും ചെയ്യുക. ഇപ കാരം മറിയം പ്രവർത്തിക്കുമെന്നു ചിന്തിക്കുവാൻ ആരു ധൈര്യപ്പെടും?
ദിവ്യകാരുണ്യഭക്തി കഴിഞ്ഞാൽ ഏറ്റവും വിശുദ്ധവും ഉത്കൃഷ്ടവുമാണു മരിയഭക്തി. എന്നാൽ, അതിന്റെ ദുരുപയോഗം വലിയ ദൈവദോഷമാണ്; അയോഗ്യമായ ദിവ്യകാരുണ്യസ്വീകരണമൊഴിച്ചാൽ ഇത് ഏറ്റവും ഗൗരവമേറിയ പാപമാണ്.
പരിശുദ്ധ കന്യകയോട് യഥാർത്ഥത്തിൽ ഭക്തിയുള്ളവരായിരിക്കുവാൻ സർവ്വ പാപങ്ങളിലും നിന്ന് ഒഴിഞ്ഞിരിക്കത്തക്കവണ്ണം വിശു ദ്ധിയുണ്ടാകുകയെന്നത് സ്തുത്യർഹമാണെങ്കിലും അത് വേണമെന്നത് ഒരു നിർബന്ധഘടകമല്ല. എന്നാൽ, മരിയഭക്തർ അവശ്യം അനുഷ്ഠി ക്കേണ്ട ചില കൃത്യങ്ങളുണ്ട്. അവ നന്നായി നാം ഗ്രഹിക്കണം.
1. ക്രിസ്തുനാഥനെയും ദിവ്യജനനിയെയും കഠിനമായി ദ്രോഹിക്കുന്ന ചാവുദോഷങ്ങൾ ഒരിക്കലും ചെയ്യുകയില്ലെന്നു ഹൃദയപൂർവ്വം ദൃഢപ തിജ്ഞ ചെയ്യുക.
2. പാപം ഒഴിവാക്കുവാൻ തന്നോടുതന്നെ കാർക്കശ്യം കാണിക്കുക.
3. മരിയ സഖ്യത്തിൽ ചേരുക, ജപമാലയോ മറ്റു പ്രാർത്ഥ നകളോ ചൊല്ലുക, ശനിയാഴ്ച ഉപവസിക്കുക മുതലായവ.
കഠിനഹൃദയരായ പാപികളെപ്പോലും വിസ്മയകരമാംവിധം മാന സാന്തരപ്പെടുത്തുവാൻ കഴിവുള്ളവയാണ്. ഇപ്പറഞ്ഞവ. എന്റെ വായനക്കാരൻ ഈ ഇനത്തിൽപ്പെട്ടവനാണെങ്കിൽ, അവന്റെ ഒരു പാദം നരകത്തിന്റെ അഗാധഗർത്തത്തിൽ ആണെങ്കിൽപോലും അവൻ ഈ മാർഗ്ഗ ങ്ങൾ സ്വീകരിക്കട്ടെ. പക്ഷേ, അവന് ഉദ്ദേശ്യശുദ്ധി ഉണ്ടായിരിക്കണം. മാതാവിന്റെ മാദ്ധ്യസ്ഥ്യം വഴി ദൈവത്തിൽനിന്നു മനഃസ്താപത്തിന്റെയുംപാപമോചനത്തിന്റെയും അനുഗ്രഹവും, ദുസ്തഴക്കങ്ങളെ ജയിക്കു വാൻ ആവശ്യമായ കൃപയും ലഭിക്കുവാൻ വേണ്ടിയായിരിക്കണം, അവൻ ഈ ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കേണ്ടത്. നേരെ മറിച്ച്, മനസ്സാക്ഷി യുടെ നിരന്തരമായ ശാസനകൾക്കും, ക്രിസ്തുവിന്റെയും വിശുദ്ധരു ടെയും സന്മാതൃകകൾക്കും സദുപദേശങ്ങൾക്കും എതിരായി പാപ ത്തിൽ തന്നെ കഴിഞ്ഞുകൂടാനാണു ശ്രമമെങ്കിൽ ഈ ഭക്തകൃത്യങ്ങ ളെല്ലാം അവനു നിഷ്ഫലങ്ങളായിരിക്കും.