വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്, നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങൾക്കും അളന്നുകിട്ടും (മത്താ 7:12)
നിന്റെ ഹൃദയത്തിൽ നിന്നു ദുഷ്ടത കഴുകിക്കളയുക; എന്നാൽ നീ രക്ഷപെടും. എത്രനാളാണു നീ ദുഷിച്ച ചിന്തകളും പേറി നടക്കുക? (ജെറെ. 4:14)
ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിവസങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവൻ തിൻമയിൽ നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതിൽ നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ (1 പത്രോ.3:10)
നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ, എന്ന് അവിടുന്ന് മറുപടി തരും. മർദനവും കുറ്റാരോപണവും ദുർഭാഷണവും നിന്നിൽനിന്ന് ദൂരെയകറ്റുക (ഏശ.58:9)
വായിൽ നിന്നു വരുന്നത് ഹൃദയത്തിൽ നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്ധനാക്കുന്നു (മത്താ. 15:18)