“പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത് “
സാവൂൾ അപ്രകാരം നിലംപറ്റി കമിഴ്ന്നു വീണുകിട ന്നപ്പോൾ വിശുദ്ധീകരണത്തിന്റെയും ആന്തരികനന്മക ളുടെയും വരദാനം അയാൾക്ക് നല്കപ്പെട്ടു. അങ്ങനെ അദ്ദേഹം മൂന്നാം സ്വർഗംവരെ ഉയർത്തപ്പെട്ടു. എന്നാൽ തന്റെ ശരീരത്തിലും അരൂപിയിലും അപ്രകാരം ഉയർ ത്തപ്പെട്ടത് അപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ അസാധാരണമായ ഒരു ദാർശനികാനുഭവ ത്തിലൂടെ അദ്ദേഹം ദൈവികതയെ ഉൾപ്രേരണയിൽ തിരിച്ചറിഞ്ഞു.
ദൈവത്തിന്റെ സത്തയെയും അവിടു ത്തെ അനന്തമായ ശക്തിവിശേഷങ്ങളെയും പരിപൂർ ണ്ണതയെയും മിശിഹാരഹസ്യത്തിന്റെ രക്ഷാകരഫലവും വരപ്രസാദത്തിന്റെ നവനിയമവും സഭയാകുന്ന മഹാര ഹാസ്യത്തിന്റെ വൈശിഷ്ട്യവും സാവൂൾ മനസ്സിലാക്കി. ആ സമയത്ത് മുമ്പ് വിശുദ്ധ എസ്തപ്പാനോസ് തന്റെ മരണവേളയിൽ പ്രാർത്ഥനയിലൂടെ തനിക്കുവേണ്ടി നേ ടിയെടുത്ത നീതീകരണത്തെ സാവൂളിന് തിരിച്ചറിയാൻ കഴിഞ്ഞു. അതിനെക്കാൾ വ്യക്തതയോടുകൂടി പരിശുദ്ധ അമ്മയുടെ പ്രാർത്ഥനയുടെ ഫലങ്ങളും അവളിലൂടെ അമ്മയുടെ പ്രാർത്ഥനയുടെ ഫലങ്ങളും അവളിലൂടെ സാധിതമായ മാനസാന്തരത്തിന്റെ പ്രസക്തിയും അയാ ളറിഞ്ഞു.
ക്രിസ്തുവിന്റെ യോഗ്യതകൾ കഴിഞ്ഞാൽ പരിശുദ്ധ അമ്മയുടെ യോഗ്യതകളാണ് പൗലോസി നെ ദൈവമുമ്പാകെ നീതിമാനാക്കിയതെന്ന് അപ്പോൾ വെളിവായി. ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ അത്യധികമായ കൃതജ്ഞതയും പരിശുദ്ധ അമ്മയോടുള്ള ഭക്ത്യാദരവുകളും നിറഞ്ഞു. അവളുടെ ഉന്നതമായ അന്തസ്സ് അയാൾക്ക് വ്യക്തമായി വെളിപ്പെട്ടു.അന്നു മുതൽ അവളെ തന്റെ വീണ്ടെടുപ്പിന്റെ കാരണ ഭൂതയായി കരുതി സാവൂൾ ബഹുമാനിച്ചു. താൻ അപ്പസ്തോലന്റെ അന്തസ്സിലേയ്ക്കാണ് വിളിക്കപ്പെട്ടതെന്ന് അയാൾ അറിഞ്ഞു. ഈ ദൗത്യത്തിന്റെ വഴിയിൽ താൻ അദ്ധ്വാനം ചെയ്യുകയും മരണം വരെയും സഹിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ ദിവ്യരഹസ്യങ്ങളോടൊ മറ്റു ചില രഹസ്യങ്ങളും അദ്ദേഹത്തിനു വെളിപ്പെട്ടു കിട്ടിയിട്ടുണ്ട്. അത് താൻ വെളിപ്പെടുത്തുന്നില്ല എന്നാണ് അതേപ്പറ്റി അദ്ദേഹം പറയുന്നത്. എല്ലാ കാര്യങ്ങളിലും ദൈവഹിതമനുസരിച്ച് പൗലോസ് തന്നെത്തന്നെ ബലി യായി വിട്ടുകൊടുത്തു. ഈ സമർപ്പണത്തെ പരിശുദ്ധ ത്രിത്വം അംഗീകരിച്ചു. സകല സ്വർഗ്ഗവാസികളും ഒന്നായി പൗലോസ് തന്റെ അധരങ്ങളാൽ സമർപ്പിച്ച ബലി സ്വീകരിക്കുകയും പുറജാതികളുടെ അപ്പസ്തോലനും ഗുരുവുമായി നിയോഗിച്ചനുഗ്രഹിക്കുകയും ചെയ്തു. അത്യുന്നത ദൈവത്തിന്റെ നാമം ലോകം മുഴുവൻ സംവഹിക്കാനുള്ള പാത്രമായി പൗലോസ് ഉയർത്തപ്പെട്ടു.