ദൈവത്തിന്റെ കരുണയും സ്നേഹവും ഒന്നുതന്നെ ആണ്. ഈ ‘തത്തുല്യത ‘ പഴയ നിയമത്തിൽ സ്പഷ്ടവും വ്യക്തവുമാണ്. തുടർന്നുള്ള പഠനങ്ങളിലും ഇക്കാര്യം ഓർമ്മയിൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
ഏശയ്യ 54:10.
നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്നേഹം കാട്ടും.
ഏശയ്യാ 55 : 3
പക്ഷേ ഒന്നുണ്ട് കർത്താവിന്റെ കരുണ ഒരുവന് കൈവരണമെങ്കിൽ അവൻ പാപത്തിൽ നിന്നു പിന്തിരിഞ്ഞു പരപരനിലേക്ക് മടങ്ങിയെത്തണം.
ഈ സത്യമാണ് എശയ്യ 55 :7 വ്യക്തമാക്കുന്നത്. ” ദുഷ്ടൻ തന്റെ മാർഗ്ഗവും അധർമ്മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും”
” ദൈവം സ്നേഹമാണ്”. ഇത്ര വലിയ ചെറിയ വാക്യം വിശ്വസാഹിത്യത്തിൽ തന്നെ അത്യപൂർവമാണ്. ഇത്ര അർത്ഥഗർഭമായ സർവ്വ സ്പർശിയായ സത്തയും സത്താപരവുമായ, ആർക്കും ഒരുതരത്തിലും ചോദ്യം ചെയ്യാനാവാത്ത, അവിതർക്കിതമായ എന്നാൽ ലളിതസുന്ദരമായ ഒരു നിർവചനം മറ്റാരും ദൈവത്തിന് നൽകിയിട്ടില്ല. ഇനി ആർക്കും നൽകാനും ആവുകയില്ല.
സ്നേഹമായ ദൈവം കരുണയും കൃപയും പരിപാലനയും സംരക്ഷണവും സങ്കേതവും കവചവും പരിചയും അപൂർവ്വമായെങ്കിലും വാളുമായും വർത്തിക്കുന്നു. ദൈവം ഒരേസമയം കരുണയും വാളും ആകുന്ന ഒരു ഉദാഹരണമാണ് ഏശയ്യ 50:10
” എന്റെ കോപത്തിൽ ഞാൻ നിന്നെ പ്രഹരിച്ചു. എന്നാൽ എന്റെ കരുണയിൽ ഞാൻ നിന്നോട് കൃപ ചെയ്തു”. ദൈവത്തിന്റെ ശിക്ഷയും അവിടുത്തെ കരുണയും തോളോട് തോള് ചേർന്ന് പോകുന്നതിന് നിരവധി ഉദാഹരണങ്ങൾ തിരുവചനത്തിൽ നിന്ന് നിരത്താൻ കഴിയും. ഉല്പത്തി പുസ്തകത്തിൽ തന്നെ പല ഉദാഹരണങ്ങളുണ്ട്.
ആദി മാതാപിതാക്കൾക്ക് തങ്ങളുടെ പാപത്തിനു ശിക്ഷ ലഭിച്ചു(cfr. ഉല്പ 3: 16- 19. പക്ഷേ അവരുടെ നഗ്നത അവർക്ക് അസഹനീയമായപ്പോൾ ദൈവമായ കർത്താവ് തോലുകൊണ്ട് ഉടയാട ഉണ്ടാക്കി ആദത്തെയും അവന്റ ഭാര്യയെയും ധരിപ്പിച്ചു( ഉല്പ 3: 21). അവർ പറൂദീസയിൽ നിന്ന് പുറത്താക്കപ്പെട്ടു. അതും അവിടുത്തെ കരുണയുടെ പ്രവർത്തിയാണ്. അവർ അവിടുത്തെ തന്നെ തുടർന്നാൽ കൈനീട്ടി ജീവന്റെ വൃക്ഷത്തിൽ നിന്നുകൂടി പറിച്ച് തിന്നു ( തിന്മയിൽ ) അമർത്ത്യനായി”(3:22) നിത്യകാലം നിത്യനരകാഗ്നിയിൽ കഴിയേണ്ടി വരുമായിരുന്നു.
ശിക്ഷയും രക്ഷയും (ദൈവം രക്ഷ വാഗ്ദാനം ചെയ്യുന്നു) ഒന്നിച്ച് പ്രഖ്യാപിക്കുന്ന ദൈവത്തിന്റെ മഹാകരുണയുടെ മകുടോദാഹരണം ആണല്ലോ ആദ്യമ സവിശേഷമായ(protoevangelium ) ഉല്പത്തി 3: 15). സഹോദര ഘാതകനായ കായേനോട് പോലും ദൈവം കരുണ കാണിച്ചു. കായേൻ തന്റെ ശിക്ഷയുടെ അസഹ്യത എടുത്തു പറഞ്ഞപ്പോൾ (” എനിക്ക് വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ. ഇന്ന് അങ്ങ് എന്നെ ഈ സ്ഥലത്ത് നിന്ന് ആട്ടിപ്പായിച്ചി രിക്കുന്നു. അവിടുത്തെ സന്നിധിയിൽ നിന്നു ഞാൻ ഒളിച്ചു നടക്കണം. ഞാൻ ഭൂമിയിൽ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാൻ നോക്കും “. (ഉല്പത്തി 4:14)
കായേന്റെ പരാതി കേട്ട് കരുണാർദ്രനായ കർത്താവ് അവനോട് പറയുന്നു: ” ഒരിക്കലുമില്ല കായേനെ കൊല്ലുന്നവന്റെ മേൽ 7 ഇരട്ടിയായി ഞാൻ പ്രതികാരം ചെയ്യും. ആരും കായേനെ കൊല്ലാതിരിക്കാൻ കർത്താവ് അവന്റ മേൽ ഒരടയാളം പതിച്ചു “(വാ.15).
ലൂസഫറിനെയും അനുചരന്മാരെയും ഇല്ലായ്മ ചെയ്തു കളയാതെ, നിത്യ നരകാഗ്നി യിലേക്ക് അയച്ച് അവിടെ എന്നും ആയിരിക്കാൻ അനുവദിച്ചതും നിഖിലേശന്റെ അനന്യമായ കരുണാ മാരിയുടെ നിതന്താ പ്രവാഹമല്ലേ?.