പുത്രനായ ദൈവവും ലോക രക്ഷകനുമായവനെ ഞങ്ങളോട് കരുണയായിരിക്കേണമേ!
ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ വിശുദ്ധ യൗസേപ്പിതാവിനെ അത്യധികം ആദരിക്കുകയും അദ്ദേഹത്തിന് വിധേയപ്പെടുകയും ചെയ്ത ഈശോമിശിഹായുടെ ആ വിശുദ്ധമായ മാതൃക മാത്രം മതി ഈ വിശുദ്ധനോടുള്ള ഭക്തി എല്ലാവരുടെയും ഹൃദയങ്ങളിൽ കത്തിജ്വലിപ്പിക്കാൻ “.
വിശുദ്ധ അൽഫോൻസ് ലിഗോരി, പതിനെട്ടാം നൂറ്റാണ്ടിൽ വി. ളൂയിഡി മോൺ ഫോർട്ട് “യഥാർത്ഥ മരിയ ഭക്തി” എന്ന പുസ്തകത്തിൽ കുറിച്ച ആപ്തവാക്യമാണ് മറിയത്തിലൂടെ ഈശോയിലേക്ക്” എന്നത് (Through Mary to Jesus). “നിങ്ങൾ എന്നിൽ വസിക്കുവീൻ; ഞാൻ നിങ്ങളിലും വസിക്കും” (യോഹന്നാൻ 15 :4). ഈശോയിൽ ആകാൻ ഏറ്റവും എളുപ്പമുള്ളതും ഹ്രസ്വവും അനായാസമായതുമായ വഴിയാണിത്.
വാഴ്ത്തപ്പെട്ട മാരിയ സരനെല്ലി പറയുന്നു : ” ഇന്ന് മോൺഫോർട്ട് ജീവിച്ചിരുന്നെങ്കിൽ ഫ്രാൻസിസിന്റെ തെരുവീഥികളിൽ പ്രസംഗിച്ചിരുന്നു എങ്കിൽ അദ്ദേഹം വിശുദ്ധ യൗസേപ്പിന്റെ അൽഭുതങ്ങൾ വർണ്ണിക്കുന്ന വ്യക്തിയായി അറിയപ്പെടുമായിരുന്നു. അദ്ദേഹം ഒരു പക്ഷെ മോൺ ഫോർട്ടിന്റെ ആപ്തവാക്യം ഇങ്ങനെ രൂപപ്പെടുത്തുമായിരുന്നു. ” പരിശുദ്ധ മറിയത്തിലൂടെയും വിശുദ്ധ യൗസേപ്പിതാവിലൂടെയും ഈശോയിലേക്ക്. തന്റെ അപ്പനും അമ്മയും അറിയപ്പെടാനും ആദരിക്കപ്പെട്ടുവാനും സ്നേഹിക്കപ്പെടാനും ഈശോ അത്യധികം ആഗ്രഹിക്കുന്നു.
ഉന്നതവണക്കം ആണ് (hyper dulia) തിരുസഭ പരിശുദ്ധ അമ്മയ്ക്ക് നിശ്ചയിച്ചു നൽകുന്നത്. ശ്രേണിയിൽ രണ്ടാമത് നിൽക്കുന്നത് നീതിമാനായ വിശുദ്ധ യൗസേപ്പിതാവും. അദ്ദേഹത്തിന് നൽകേണ്ടത് ആദിമ വണക്കം (proto dulia) ബാക്കിയുള്ളവർക്ക് എല്ലാം വണക്കം (dulia) മാത്രം. ഈശോയോട് മാമോദിസയിലൂടെ നടത്തുന്ന വ്രതങ്ങളിൽ പരിശുദ്ധ അമ്മയ്ക്കുള്ള മക്കൾക്കടുത്ത പ്രതിഷ്ഠയിൽ നിന്നുമാണ് വിശുദ്ധ യൗസേപ്പിനുള്ള പ്രതിഷ്ഠ രൂപപ്പെടുന്നത്. യഥാർത്ഥത്തിൽ പിതാവിനുള്ള പ്രതിഷ്ഠ തിരുകുടുംബത്തിലെ ഓരോ അംഗത്തിനുമുള്ള പ്രതിഷ്ഠയാണ്.
വിവാഹവും കുടുംബവുമായി ബന്ധപ്പെട്ട് ഇക്കാലത്തിന്റെ നിരവധിയായ പ്രശ്നങ്ങളുമുണ്ട്. ഈ ജീവിതാന്തസ്സിൽ ഉണ്ടായിരിക്കേണ്ട പരിശുദ്ധി ആത്മ പരിത്യാഗത്തിലധിഷ്ഠിതമായ നിസ്വാർത്ഥ സ്നേഹം, അർപ്പണമനോഭാവം, ദാമ്പത്യ വിശ്വസ്തത, വിശുദ്ധി ഇവയെക്കുറിച്ച് ഒക്കെ യൗസേപ്പിതാവിനെപോലെ പരിജ്ഞാനം ഉള്ള ഒരു ഭർത്താവോ അപ്പനോ മറ്റേതെങ്കിലും മഹാനോ ഇല്ല. അതിനാൽ ഏവരും സർവമേഖലകളിലും അനന്യനായ യൗസേപ്പിന് സ്വയം പ്രതിഷ്ഠിക്കണം എന്ന് ഈശോ ആഗ്രഹിക്കുന്നു. അദ്ദേഹം എല്ലാവർക്കും വഴികാട്ടിയും സ്നേഹനിധിയായ സംരക്ഷകനും കാവലാളും ശക്തനായ പോരാളി (തിന്മക്കെതിരെയുള്ള നന്മ, സംസ്ഥാപിക്കാനുള്ള) യുമായിരിക്കും. ആധുനിക മനുഷ്യന്റെ അനവധിയായ പ്രശ്നങ്ങളേയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള സുനിശ്ചിതവും സുശക്തവുമായ ലൈഫ് ബോട്ടാണ് ശക്തനായ ദാവീദിന്റെ ഈ പിൻഗാമി. അദ്ദേഹത്തിന്റെ നിതാന്ത ജാഗ്രതയുടെയും അതീതീവ്രമായ സ്നേഹത്തിന്റെയും പരിചരണങ്ങളുടെയും പിൻബലത്തിൽ സകല തെറ്റായ തത്വസംഹിതകളും വിഗ്രഹങ്ങളും ഈശോമിശിഹായുടെ മുമ്പിൽ തകർന്നടിയും.
യൗസേപ്പിതാവിനുള്ള പ്രതിഷ്ഠ ഈശോയോടുള്ള നിന്റെ സ്നേഹം വർദ്ധിപ്പിക്കും. അദ്ദേഹത്തിന്റെ ദൗത്യങ്ങൾ എല്ലാം ഈശോയിലേക്കും പരിശുദ്ധ ദൈവമാതാവിലേക്കുമാണ് വിരൽ ചൂണ്ടുക. പരിശുദ്ധ അമ്മയെപ്പോലെ വിശുദ്ധ യൗസേപ്പിതാവും എല്ലാവരെയും ഈശോയിലേക്ക് നയിക്കുന്നു. അദ്ദേഹം ആരെയും ഒരിക്കലും തന്നിലേക്ക് നയിച്ചിട്ടില്ല. പരിശുദ്ധ അമ്മ രക്ഷകന്റെ അമലോൽഭവ അമ്മയാണ്. യൗസേപ്പിതാവ് ആകട്ടെ രക്ഷകന്റെ ഭൗമിക പിതാവും. നമുക്ക് ആവശ്യമായ നന്മകൾ നൽകാൻ ആവശ്യമായ എല്ലാ കൃപകളും ഈ നല്ല പിതാവിന് നൽകപ്പെട്ടിട്ടുണ്ട്.
യൗസേപ്പിതാവിനെ സ്വയം പ്രതിഷ്ഠിക്കുന്നവരെ കാത്തിരിക്കുന്ന സവിശേഷാനുഗ്രഹങ്ങൾ
(1). ശുദ്ധത എന്ന പുണ്യം നേടാനും ശരീരത്തിലെ ദുരാശകളെ കീഴടക്കാനും ഉള്ള കഴിവ്.
(2). പാപത്തിൽ നിന്ന് രക്ഷപ്പെടാനും ദൈവീക സൗഹൃദത്തിലേക്ക് മടങ്ങാനും ആവശ്യമായ ശക്തമായ സഹായം.
(3) മറിയത്തോടുള്ള സ്നേഹം ഭക്തിയും വർദ്ധിപ്പിക്കും.
(4) ഭാഗ്യം മരണം (നല്ല മരണം) മരണ മണിക്കൂറിൽ ദൃഷ്ടാ രൂപിയുടെ അക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം.
(5) ഭക്തൻ, യൗസേപ്പിതാവിന്റെ നാമം ഉച്ചരിക്കുമ്പോൾ പിശാചുക്കൾ ഭയചകിതരാക്കപ്പെടും.
(6) ശാരീരികാരോഗ്യം വീണ്ടും കിട്ടും. എല്ലാവിധ വിഷമതകളിലും സഹായം ലഭിക്കും.
(7) കുടുംബങ്ങളിൽ മക്കളുടെ സുരക്ഷിതത്വം ഉറപ്പാകും.
പ്രതിഷ്ഠ
ദൈവമേ, പാപിയായ ഞാൻ എണ്ണമറ്റ സ്വർഗ്ഗീയവൃന്ദങ്ങളുടെ മുമ്പിൽ ഞാൻ എന്റെ പാപങ്ങളെ ഓർത്ത് അനുതപിക്കുന്നു. പാപവും പാപ സാഹചര്യങ്ങളും ഞാൻ വെറുത്തുപേക്ഷിക്കുന്നു. “പാപത്തെക്കാൾ നല്ലത് മരണമെന്ന്” ഞാൻ ഏറ്റുപറയുന്നു . വിശുദ്ധ യൗസേപ്പിതാവേ, എന്റെ ആത്മ ശരീരങ്ങൾ, ഞാൻ എന്നെതന്നെയും അങ്ങേയ്ക്ക് പൂർണ്ണമായും പ്രതിഷ്ഠിക്കുന്നു. എന്റെ ആത്മീയ പിതാവായ അങ്ങയിലേക്കു ഞാൻ തിരിയുകയും എന്റെ ജീവിതവും ആത്മരക്ഷയും അങ്ങേ കരങ്ങളിൽ ഭരമേൽപിക്കുകയും ചെയ്യുന്നു. അങ്ങയുടെ നന്മയിൽ ശരണപ്പെട്ടുകൊണ്ട് അങ്ങയുടെ പിതൃ സംരക്ഷണത്തിനായി ഞാനെന്നെത്തന്നെ പൂർണ്ണമനസ്സോടെ അങ്ങേയ്ക്ക് വിട്ടുതരുന്നു. എന്നെ സമൃദ്ധമായി അനുഗ്രഹിക്കണമേ! ആമ്മേൻ
ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, അനുഗ്രഹിക്കണമേ!
കർത്താവേ, അനുഗ്രഹിക്കണമേ!
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!
സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!
പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!
ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!
തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും അനുസരണമുള്ള
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മഹാവിശ്വസ്തനായ
വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!
എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)
എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.