പ്രിയപ്പെട്ട കുഞ്ഞേ, നീ എന്റെ കൃപയോട് പ്രത്യുത്തരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കാര്യങ്ങളുടെ യഥാർത്ഥ മൂല്യങ്ങളെക്കുറിച്ചുള്ള യഥാർത്ഥ ബോധത്തിലേക്കായിരിക്കും അത് നിന്നെ നയിക്കുക. അവസാനം ധിക്കാരികൾ മാത്രം വീഴുമെന്നും എളിയവർ ഉയർത്തപ്പെടും ചെയ്യുമെന്ന് നിനക്ക് കാണാൻ സാധിക്കുകയും ചെയ്യും. ഞാൻ ചെയ്യുന്നവയെ എങ്ങനെയാണു നോക്കികാണേണ്ടതു എന്ന് വ്യക്തമാക്കാനാണ് ഞാൻ ഇത് പറയുന്നത്. അങ്ങനെ, നീ സ്വർഗ്ഗത്തോട് അടുത്തുവരുന്നു. പ്രാർത്ഥിക്കുക, ഞൻ നിന്നെ അനുഗ്രഹിക്കുന്നു.
കുഞ്ഞേ, എനിക്ക് നിന്നോടുള്ള കാരുണ്യത്തെ എന്തുകൊണ്ടാണ് നീ സംശയിക്കുന്നത്? മകളെ, ഞാൻ സ്വർഗത്തിൽ നിന്നാണ്. ഞാൻ നിങ്ങളുടെ ഹൃദയത്തിലേക്ക് നോക്കുന്നു. ഒന്നിനെയും തന്നെ ഞാൻ ക്രമമായി കാണുന്നില്ല. ഒന്നിനെയും അളന്നു തൂക്കി കണക്കു പറയുന്നില്ല. ഇവയിൽ നിന്നെല്ലാം ഞാൻ സർവതന്ത്ര സ്വാതന്ത്രയാണ്; ഒപ്പം കരുണയും. നീ ഇത് മനസിലാക്കുക.