ശാരീരിക ജീവന്റെ കേന്ദ്രസ്ഥാനം ഹൃദയം ആണെന്ന് പറയാം. ഹൃദയത്തിന്റെ സ്പന്ദനങ്ങൾ നിൽക്കുമ്പോൾ ശരീരം നിശ്ചലമാകുന്നു. ജീവിതം അവസാനിക്കുന്നു. ജീവന്റെ ആദ്യത്തെ തുടിപ്പു മുതൽ അവസാനത്തെ തുടിപ്പ് വരെ അവിരാമം ചലിച്ചുകൊണ്ടിരിക്കുന്ന അവയവമാണ് ഹൃദയം. ആത്മാവിന്റെ യും മനസ്സിന്റെ യും കേന്ദ്ര സ്ഥാനമായി നമ്മൾ ഹൃദയത്തെ വിശേഷിപ്പിക്കുന്നു. ഒരു നല്ല മനുഷ്യനെ ഹൃദയമുള്ള മനുഷ്യർ എന്നാണ് നാം പറയുക. അതേ, ഹൃദയമാണ് മനുഷ്യനെ മൂല്യം ഉള്ളതാക്കി തീർക്കുന്നത് .
ശരീരം എത്ര ആരോഗ്യം ഉള്ളതാണെങ്കിലും ഹൃദയത്തിൽ സമാധാനം ഇല്ലെങ്കിൽ എന്ത് പ്രയോജനം? ഒരു നല്ല ഹൃദയത്തിന്റെ ഉടമ ആകുകയാണ് പരമപ്രധാനം. ഒരു നല്ല ഹൃദയം സ്നേഹം നിറഞ്ഞ ഹൃദയം ആയിരിക്കും. സ്നേഹം നിറഞ്ഞ ഹൃദയം എന്ന് പറഞ്ഞാൽ ദൈവം വസിക്കുന്ന ഹൃദയം എന്നാണ് അർത്ഥം. കാരണം, “ദൈവം സ്നേഹമാകുന്നു”( യോഹന്നാൻ 4: 8 )
എന്നാൽ ദൈവത്തിന് ഇടം നൽകാത്ത സ്നേഹം ശൂന്യമായ ഹൃദയം, എല്ലാവിധ തിന്മകളുടെയും കൂടാരം ആയിരിക്കും. സാത്താൻ അവിടെ വാസം ഉറപ്പിക്കുകയും ശരീരത്തിന് ഹാനികരമായ എല്ലാവിധ തിന്മ പ്രവർത്തികളും മനുഷ്യരെകൊണ്ട് ചെയ്യിക്കുകയും ചെയ്യും.
ദുർചിന്തകൾ, കൊലപാതകം പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം,പരദൂഷണം, എന്നിവയെല്ലാം നിന്നാണ് പുറപ്പെടുന്നത്. ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത് (മത്തായി 15: 19 ).
ഇന്ന് ഹൃദയ രോഗികൾ പെരുകി കൊണ്ടിരിക്കുന്നു. ആരോഗ്യമുള്ള ഒരു ഹൃദയത്തിനു വേണ്ടി നമുക്ക് ആദ്യമേ പ്രാർത്ഥിക്കാം. അപ്പോൾ ഒരു നല്ല മനസ്സും ഒരു നല്ല ശരീരവും നമുക്ക് ലഭിക്കും.
നൈമിഷിക സുഖങ്ങൾ തേടി അലയുന്ന ഒരുവന്റെ ഹൃദയവും മനസ്സും സദാ അസ്വസ്ഥം ആയിരിക്കും. കാരണം ഈ ലോകം തരുന്ന എല്ലാ സുഖങ്ങൾക്കും പിന്നിൽ ദുഃഖം ഒളിച്ചിരിപ്പുണ്ട്. നാളത്തെ രോഗപീഡകൾ ക്കും ദുഃഖ ദുരിതങ്ങൾക്കും നമ്മൾ നൽകുന്ന മുൻകൂർ വിലയാണ് ഇന്നത്തെ ജഡിക സുഖങ്ങൾ.
എന്നാൽ ആത്മീയ സുഖങ്ങൾ ആകട്ടെ നാളെ ലഭിക്കാനിരിക്കുന്ന നിത്യ സൗഭാഗ്യത്തിന്റെ വിലയേറിയ നിക്ഷേപങ്ങളും. ദൈവം വസിക്കുന്ന ഒരു ഹൃദയം ഉള്ളവർക്കാണ് അത് ലഭിക്കുന്നത്.
” ദൈവമേ നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ! ആ ചഞ്ചലമായ ഒരു നവചൈതന്യം എന്നെ നിക്ഷേപിക്കണമേ ” ( സങ്കീ.51 :10 )
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്…. ശ്രീ.മാത്യു മാറാട്ടുകളം