ദൈവത്തിനു വിശ്വസിക്കുന്നവർക്കൊക്കെ ദൈവപരിപാലനയുടെ മഹനീയ അനുഭവമുണ്ട്. അവർണ്ണനീയമായ ദാനത്തെക്കുറിച്ച് ദൈവമേ അങ്ങേയ്ക്ക് സ്തുതി. ഉല്പത്തി 45: 4 -5ൽ തന്നെ ഈ നിത്യ സത്യത്തിന്റെ വെളിപ്പെടുത്തൽ ഉണ്ട്.
പൂർവ്വ യൗസേപ്പ് തന്റെ സഹോദരങ്ങളോട് പറയുന്നു :” നിങ്ങൾ ഈജിപ്തുകാർക്ക് വിറ്റ നിങ്ങളുടെ സഹോദരൻ യൗസേപ്പ് ആണ് ഞാൻ…. നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…. ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കു മുമ്പേ ഇങ്ങോട്ടയച്ചത്…. ( ദൈവത്തിന്റെ കരുതലും പരിപാലനയും!)
അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.അവന് ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി;ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവന് ബേത്ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.ഇങ്ങനെ, ജറെമിയാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി:റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.മത്തായി 2 : 13-18
ഹേറോദോസിന്റെ കൊടും കുടിലതവരുത്തി വയ്ക്കാമായിരുന്ന വലിയ വിപത്തിൽ നിന്ന് തന്റെ തിരുസുതനെ ദൈവപിതാവ് സുരക്ഷിതമായി കാത്തു പരിപാലിക്കുന്നു! തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിച്ചു ദൈവ മക്കളും സ്വർഗ്ഗത്തിന് അവകാശികളുമാക്കാൻ ഈ അത്ഭുത പരിപാലന അത്യന്താപേക്ഷിതമായിരുന്നു.. പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തതുപോലെ… ഈജിപ്തിൽ നിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചു”. എന്ന തിരുവചനം അങ്ങനെ നിറവേറ്റുകയും ചെയ്തു (ഹോസി.11:1). ഈശോയുടെ ദൈവമഹത്വം വ്യക്തമാക്കപ്പെടുന്നു ഉണ്ട്.
ഫറവോയുടെ കരാളഹസ്തങ്ങളിൽ നിന്ന്, ദൈവീക പദ്ധതി പ്രകാരം, മോശ രക്ഷപ്പെട്ടത് പോലെ (പുറ.2) ഈശോ ഹേറോദേശിന്റെ കാടത്തത്തിൽ നിന്ന്, തന്റെ സ്നേഹ പിതാവിന്റെ പരിപാലന യുടെ സമയോചിതമായ ഇടപെടലിലൂടെ, രക്ഷപ്പെട്ടു. ഇപ്രകാരം ഈശോ രക്ഷപ്പെട്ടെങ്കിലും ക്രൂരതയുടെ താണ്ഡവനൃത്തം 22 കുഞ്ഞിപൈതങ്ങളുടെ ജീവൻ അപഹരിച്ചു. വിശുദ്ധ സ്റ്റീഫന്‍ വളരെമുമ്പ് രക്തസാക്ഷികളായവരാണവർ. പ്രഥമ രക്തസാക്ഷി ക്കു മുമ്പേയുള്ള രക്തസാക്ഷികൾ!
രക്തസാക്ഷിത്വത്തെ ആദരിക്കാനും രക്തസാക്ഷികളുടെ പ്രത്യേക മാധ്യസ്ഥം തേടാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു.നമ്മെസ്നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്മാര്ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികള്ക്കോഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെവേര്പെടുത്താന് കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.റോമാ 8 : 35-39.