തോബിത്ത് മകൻ തോബിയാസിനു നൽകുന്ന നിർദേശം കുടുംബം വിശുദ്ധീകരിക്കാൻ അത്യന്താപേക്ഷിതമാണ്, “എല്ലാത്തരം അധാർമികതയും നിന്നും നിന്നെ കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽനിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക അന്യ ജനതകളിൽ നിന്ന് വിവാഹം ചെയ്യരുത്. നമ്മുടെ പിതാക്കന്മാരായ നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്,എന്നിവരെല്ലാം തങ്ങളുടെ ചർച്ചക്കാരിൽ നിന്നാണ് ഭാര്യമാരെ തിരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതമായി. അവരുടെ പിൻതലമുറ ദേശം അവകാശമാക്കും. (തോബിത് 4 :12)
വിവാഹം എന്ന കൂദാശ യുടെ ലക്ഷ്യം ഒരു സ്നേഹകൂടാരം തീർക്കുക എന്നതാണ്. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആ സ്നേഹം വഴി ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാകാനും അങ്ങനെ തലമുറകളുടെ തുടക്കമാകുവാനും ആണ് ദൈവം വിവാഹം എന്ന കൂദാശ സ്ഥാപിച്ചിരിക്കുന്നത്. സ്നേഹം അമ്മയുടെ ഉദരത്തിൽ ഒരു ശിശുവായി രൂപപ്പെടുന്നു. സുഖത്തിലും,ദുഃഖത്തിലും, സമ്പത്തിലും, ദാരിദ്ര്യത്തിലും, ആരോഗ്യത്തിലും,അനാരോഗ്യത്തിലും, പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും ഏക മനസ്സായി ജീവിക്കുമ്പോഴാണ് വിവാഹത്തിന്റെ ശരിയായ ലക്ഷ്യം സാധിതമാവുക. ഈശോ അമരക്കാരനായി, ജീവിതനൗകയിൽ ഭാര്യയും ഭർത്താവും ഇണയും തുണയുമായി സസന്തോഷം മുന്നോട്ടുപോകുന്നത് കുടുംബജീവിതത്തിൽ എത്ര ഹൃദ്യമായ അനുഭവമാണ്!
കുടുംബം എങ്ങനെയാണ് മുന്നോട്ട് പോകണം എന്ന് സാമുവൽ പ്രവാചകനിലൂടെ കർത്താവ് പറയുന്നു:
” ഭയപ്പെടേണ്ട കർത്താവിനെ അനുഗമിക്കുന്നതിൽ നിന്നു പിന്മാറരുത്. പൂർണ്ണഹൃദയത്തോടെ അവിടുത്തെ സേവിക്കുവീൻ. നിങ്ങൾക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാൻ കഴിയാത്തതുമായ കാര്യങ്ങളിലേക്ക് നിങ്ങൾ തിരിയരുത് ; അവ വ്യർത്ഥമാണ് (1സാമു 2 :21)
സങ്കീർത്തനം 62: 5 -8
വിശ്വാസവും യുക്തിയും കുടുംബജീവിതത്തിൽ തോളോട് തോൾ ചേർന്ന് പോകണം. ഒരിക്കലും അനീതിക്കു സ്ഥാനം കൊടുക്കരുത്.
എഫേ 5: 1 -5
വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.
എഫേസോസ് 5 : 1
ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.
എഫേസോസ് 5 : 2
നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയുംയാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്ക്കു യോഗ്യമായരീതിയില്‍ വര്‍ത്തിക്കുവിന്‍.
എഫേസോസ് 5 : 3
മ്ലേച്ഛതയും വ്യര്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാ സ്തോത്രമാണ് ഉചിതം.
എഫേസോസ് 5 : 4
വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
എഫേസോസ് 5 : 5
അഹങ്കാരിയുടെ ഭവനം കർത്താവ് നിലംപരിചാക്കും. ചെറുപ്പത്തിലെ കുഞ്ഞുങ്ങളെ വിനയം അഭ്യസിപ്പിക്കണം.
(പ്രഭാ 1:14-28)
കര്‍ത്താവിനോടുള്ള ഭക്തിജ്ഞാനത്തിന്റെ ആരംഭമാകുന്നു;മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ അവളും സൃഷ്ടിക്കപ്പെടുന്നു.
പ്രഭാഷകന്‍ 1 : 14
മനുഷ്യരുടെ ഇടയില്‍ അവള്‍നിത്യവാസം ഉറപ്പിച്ചു; അവരുടെ സന്തതികളോട് അവള് വിശ്വസ്തത പുലര്‍ത്തും.
പ്രഭാഷകന്‍ 1 : 15
കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്റെ പൂര്‍ണതയാണ്; അവള് തന്റെ സത്ഫലങ്ങള്‍ കൊണ്ടു മനുഷ്യരെ
തൃപ്തരാക്കുന്നു.
പ്രഭാഷകന്‍ 1 : 16
അവളുടെ ഭവനം അഭികാമ്യവസ്തുക്കള്‍കൊണ്ടു നിറയുന്നു;അവളുടെ കലവറ വിഭവങ്ങള്‍കൊണ്ടും.
പ്രഭാഷകന്‍ 1 : 17
കര്‍ത്താവിനോടുള്ള ഭക്തിജ്ഞാനത്തിന്റെ മകുടമാകുന്നു;അതു സമാധാനവും ആരോഗ്യവുംസമൃദ്ധമാക്കുന്നു.
പ്രഭാഷകന്‍ 1 : 18
കര്‍ത്താവ് അവളെ കാണുകയുംതിട്ടപ്പെടുത്തുകയും ചെയ്തു;അവിടുന്ന് അറിവും വിവേകവും വര്‍ഷിക്കുന്നു; അവളെ ചേര്ത്തണയ്ക്കുന്നവരെഅവിടുന്ന് മഹത്വമണിയിക്കുന്നു.
പ്രഭാഷകന്‍ 1 : 19
കര്‍ത്താവിനോടുള്ള ഭക്തിജ്ഞാനത്തിന്റെ തായ്വേരാണ്;
പ്രഭാഷകന്‍ 1 : 20
ദീര്‍ഘായുസ്സ് അവളുടെ ശാഖകളും.
പ്രഭാഷകന്‍ 1 : 21
അനീതിയായ കോപത്തിനുന്യായീകരണമില്ല;കോപം മനുഷ്യനെ നാശത്തിലേക്കു തള്ളുന്നു.
പ്രഭാഷകന്‍ 1 : 22
ക്ഷമാശീലനു കുറച്ചുകാലത്തേക്കു മാത്രമേസഹിക്കേണ്ടിവരൂ. അതുകഴിഞ്ഞാല്‍ അവന്റെ മുമ്പില്‍ സന്തോഷം പൊട്ടിവിടരും.
പ്രഭാഷകന്‍ 1 : 23
തക്കസമയംവരെ അവന് തന്റെ ചിന്തരഹസ്യമായിവയ്ക്കുന്നു;അനേകര്‍ അവന്റെ വിവേകത്തെ പ്രകീര്‍ത്തിക്കും.
പ്രഭാഷകന്‍ 1 : 24
വിജ്ഞാനഭണ്ഡാരങ്ങളില് ജ്ഞാനസൂക്തങ്ങള്‍ നിറഞ്ഞിരിക്കുന്നു;എന്നാല്‍, പാപിക്കു ദൈവഭക്തിഅരോചകമാണ്.
പ്രഭാഷകന്‍ 1 : 25
ജ്ഞാനം ആഗ്രഹിക്കുന്നവന് പ്രമാണം കാക്കട്ടെ; കര്‍ത്താവ് അത് പ്രദാനം ചെയ്യും.
പ്രഭാഷകന്‍ 1 : 26
കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനവുംപ്രബോധനവുമാകുന്നു;അവിടുന്നു വിശ്വസ്തതയിലുംവിനയത്തിലും പ്രസാദിക്കുന്നു.
പ്രഭാഷകന്‍ 1 : 27
കര്‍ത്താവിനോടുള്ള ഭക്തി അവഗണിക്കുകയോ വിഭക്തഹൃദയത്തോടെ അവിടുത്തെ സമീപിക്കുകയോ അരുത്.
പ്രഭാഷകന്‍ 1 : 28