പുരോഹിതൻ ഈശോയുടെ സ്വന്തമാണ്. സ്വയം ശ്യൂന്യനാക്കിയ വന്റെ, കുരിശുമരണത്തോളം അനുസരണവിധേയനാക്കിയവന്റെ, നിർമ്മലനും ദരിദ്രനും ആയവന്റെ ‘സ്വന്ത ‘ത്തിനും കൂടുതലായി എന്താണ് വേണ്ടത്? യജമാനനേക്കാൾ വലിയ കൂലിക്കാരനില്ലല്ലോ ;ഗുരുവിനെപ്പോലെ ആയിരുന്നാൽ മതി. ആ ഗുരുമുഖം കണ്ടുകൊണ്ട്, ഗുരുവചനം കേട്ടുകേട്ട്, ഗുരുവിന്റെ മനോഭാവം ഉൾക്കൊണ്ടു ഗുരുവിനെപ്പോലെയാവുക-അതാണു ക്രിസ്തവ-പൗരോഹിത്യ ആധ്യാത്മികത.
ക്രിതുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിലനിൽക്കുക ; സൂക്ഷത്തിന് ഏല്പിക്കപെട്ടിരിക്കുന്നവരെ അങ്ങനെ നിർത്തുക.അവരെക്കുറിച്ച് ദൈവത്തിന്റെ ജാഗ്രതയോടെ എരിയുക.ദിവ്യകാരുണ്യ ഈശോയുമായി നടത്തുന്ന ധ്യാനസംയോജനത്തിലൂടെ ഓരോ പുരോഹിതനും തന്റെ മനസ്സിൽ ഒഴിവിടങ്ങൾ സൃഷ്ഠിക്കാൻ . അവൻ ‘അഹ’ത്തെ ത്യജിക്കണമെന്ന് നമ്മൾ കണ്ടു. ലൗകികതയുടെ കലർപ്പുകളെയെല്ലാം ഒഴിച്ചെടുക്കണം. അപ്പോൾ അവിടുത്തെ ചൈതന്യം അവനിൽ വന്നുനിറയും. വൈദീകനെ പ്രകാശിപ്പിക്കുന്നത് അവനിൽ പ്രകാശിച്ചെത്തുന്ന മിശിഹായുടെ പ്രകാശം തന്നെയാണെന്നുള്ള അവബോധം അവനിൽ ഉണ്ടാക്കുന്നു, ഉണ്ടാവണം. 1 കോറി.4:7 വൈദീകനു സവിശേഷമായ ബോധ്യമുണ്ടാകണം. “നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു? “.ദൈവവചനത്തിലൂടെ ദൈവം തന്നെയാണ് മനുഷ്യനെ ഉദ്‌ബോധിപ്പിക്കുന്നത്.
1 കൊറി. 1:26-31 ഇവിടെ വളരെയേറെ പ്രസക്തമാണ്.
നിങ്ങള്ക്ക് ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിൻ.ലൗകികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ ബുദ്ധിമാന്മാർ അധികമില്ല ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു.ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ആശക്തമായവയെയും. ലോക ദൃഷ്ടിയിലുള്ളവയെ നശിപ്പിക്കാൻവേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു .ദൈവസന്നിധിയിൽ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് അങ്ങനെ ചെയ്തത്.ഈശോമിശിഹായിലുള്ള. നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം ഈശോതന്നെയാണ്. ദൈവം അവനെ മുക്ത ജ്ഞാനവും നീതിയും ശുദ്ധികരണവും പരിത്രാണവും ആക്കിയിരിക്കുന്നു. അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവൻ കർത്താവിൽ (അവിടുന്നിൽമാത്രം )അഭിമാനിക്കട്ടെ.