ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനത്തെ രക്ഷിച്ച കരുണാവാരിധിയായ കർത്താവിൽ ആശ്രയിച്ച് യൂദാസും സൈന്യവും(3000) യവന സൈന്യത്തെ പാടെ പരാജയപ്പെടുത്തിയത്തിന്റെ വിവരണമാണ് 1 മക്ക 4 ന്റെ ഉള്ളടക്കം. വിശ്വാസ പ്രകടനത്തിനും പ്രാർത്ഥനയ്ക്കും സർവോപരി ദൈവകരുണയുടെ അവശ്യാവശ്യകതയും ആണ് ഗ്രന്ഥകർത്താവ് ഊന്നൽ നൽകുന്നത്. യഹൂദ സൈനികർ ജോർജ്ജിയാസിനെയും സൈന്യത്തെയും(40000) നേരിടാൻ തന്ത്രങ്ങൾ മെനഞ്ഞു കൊണ്ട് മിസ്പായിൽ സമ്മേളിച്ചു. ഇതറിഞ്ഞ ഗോർജിയാസ് 3000 സൈനികരുമായി മിസ്പാ വളഞ്ഞു. ബാക്കി 37000 സൈനികർ സമതലത്തു പാളയമടിച്ചു. ഈ വിവരങ്ങൾ മണത്തറിഞ്ഞ തന്ത്രശാലിയായ യൂദാസ്( ദൈവദാനം) യൂദാസ് തന്റെ സൈനികരുമായി, ഉള്ള ആയുധങ്ങളുമേന്തി തൽക്ഷണം മിസ്പാ വിട്ടു. അവർ യവന സൈന്യം പാളയം അടിച്ച സമതലത്തിലേക്ക് ആണ് പോയത്. നായകനില്ലാത്ത സൈന്യത്തെ നേരിടുക എളുപ്പമാണല്ലോ! ഈവക തന്ത്രങ്ങളെല്ലാം യൂദാസിന് നല്ല ദൈവം വെളിപ്പെടുത്തി കൊടുത്തവയാണ്.
ഗോർജിയാസും സൈന്യവും നിഷ്പ്രയാസം മിസ്പാ വളഞ്ഞു. എന്നാൽ ശൂന്യമായി കിടക്കുന്ന യഹൂദ പാളയം ആണ് അവർ കണ്ടത്. അവരെല്ലാവരും പേടിച്ച് മലകളിലേക്ക് ഒളിച്ചോടി എന്നാണ് ഗോർജിയാസ് കരുതിയത്. അവൻ അനുചരരോട് ഒപ്പം മലയിലേക്കു പാഞ്ഞുപോയി.
യൂദാസ് യവന പാളയത്തിൽ എത്തി 3000 പേരെ വാളിന് ഇരയാക്കി. ബാക്കിയുള്ളവർ ഭയാക്രാന്തരായി പലായനം ചെയ്തു. പാളയത്തിന് അനായാസം അവർ തീകൊളുത്തി. പിറ്റേദിവസം സാബത്ത് ആയതിനാൽ അവർ മടങ്ങിപ്പോന്നു. നിരാശരായ ഗുരുജിയാസും കൂട്ടരും പാളയത്തിലേക്ക് മടങ്ങി. അത് കത്തി ചാമ്പലാകുന്നതാണ് അവർ കണ്ടത്. എല്ലാവരും പിന്തിരിഞ്ഞു ഓടി രക്ഷപ്പെട്ടു.
കർത്താവിൽ ശരണം വെച്ച്, അവിടുത്തെ മഹാ കാരുണ്യം പ്രാർത്ഥിച്ചു അതിൽ പൂർണമായി ആശ്രയിച്ച്, അനുതാപ ശുശ്രൂഷ ആരംഭിച്ച ഇസ്രായേൽ മക്കൾ(3:47)- “അവർ വസ്ത്രങ്ങൾ കീറി; ചാക്ക് ഉടുത്ത് തലയിൽ ചാരം പൂശി ഉപവസിച്ചു”- യുദ്ധം വിജയിച്ചു കഴിഞ്ഞ്, കൃതജ്ഞത സ്തോത്രത്തിൽ അവസാനിപ്പിക്കുന്നു.
” മടങ്ങി പോരും വഴി, അവർ ദൈവത്തിന് സ്തുതികളും കീർത്തനങ്ങളും പാടി; അവിടുത്തെ കാരുണ്യം ശാശ്വതമാണ്”(4:24).
സൈന്യബലത്താലല്ലാ കര ബലത്താലും അല്ല, ദൈവത്തിന്റെ അനന്ദ കാരുണ്യത്താൽ അത്രേ….