വി. ഹെൻറി ദ്വിതീയൻ ചക്രവർത്തി (972 – 1024)

Fr Joseph Vattakalam
1 Min Read
ഭക്‌തനും മുടന്തനും എന്നുകൂടി അറിയപ്പെടുന്ന ഹെൻറി ദ്വിതീയൻ ബവേറിയയിലെ ഹെൻറി രാജാവിന്റെ മകനാണ്. റാറ്റിസ്ബണിലെ ബിഷപ്പ് വി. വൂൾഫ്ഗാത്തിന്റെ ശിക്ഷണത്തിൽ ഹെൻറിക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. 1002 ൽ ഹെൻറി ജർമനിയുടെ രാജാവും വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയുമായി. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കുള്ള അപകടങ്ങളെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നു.പ്രാർത്ഥനയും ധ്യാനവും എളിയ വ്യാപാരവും വഴി അധികാരത്തിന്റെ ഉന്മത്തതയെ നിയന്ത്രിച്ചുപോന്നു. ദൈവത്തിന്റെ മഹത്വവും തിരുസഭയുടെ പുകഴ്ചയും ജനങ്ങളുടെ വിശുദ്ധിയും സമാധാനവും അദ്ദേഹം സാദാ ലക്‌ഷ്യം വച്ചു. വിവേകപൂർവ്വകമായ ധീരതയും കാരുണ്യവും വഴി രക്തം ചീന്താതെ പല കലഹങ്ങളും അവസാനിപ്പിച്ചുപോന്നു. ജനങ്ങളുടെ രക്ഷ ആവശ്യപ്പെട്ടിരുന്നപ്പോൾ മാത്രം ചക്രവർത്തി യുദ്ധം ചെയ്തിരുന്നു.
എട്ടാം ബെനഡിക്ട് മാർപാപ്പ 1014 ൽ  ഹെൻറിക്ക് ചക്രവർത്തി കിരീടം നൽകി. റോമയുടെ ഭരണാധികാരം പല ചക്രവർത്തിമാരും ചെയ്തിട്ടുള്ളതുപോലെ അദ്ദേഹവും മാർപാപ്പയ്ക്ക് വിട്ടുകൊടുത്തു. യാത്രാമധ്യേ കണ്ടിരുന്ന ആശ്രമങ്ങൾക്കെല്ലാം ചക്രവർത്തി ഓരോ കാഴ്ച നൽകിക്കൊണ്ടിരുന്നു. ചക്രവർത്തി ഓരോ സ്ഥലത്തു പോയാൽ അവിടെ ദൈവമാതാവിന്റെ സ്തുതിക്കായി സ്ഥാപിച്ചിരുന്ന കപ്പേളകളിലൊക്കെ പ്രാർത്ഥിച്ചിരുന്നു. സെന്റ് മേരി മേജർ ദേവാലയത്തിൽവച്ചു ഈശോ ദിവ്യബലി സമർപ്പിക്കുന്ന ഓരോ കാഴ്ച ഉണ്ടായിട്ടുണ്ടത്രെ. വി. ലോറൻസ് ആറാം പട്ടക്കാരനും വി. വിൻസെന്റ് അഞ്ചാം പട്ടക്കാരനുമായിരുന്നു. സുവിശേഷ വായനക്കുശേഷം സുവിശേഷഗ്രന്ഥം ചുംബിക്കാൻ ചക്രവർത്തിക്ക് നല്കുകയുണ്ടായിപോലും. അവിടെവച്ചു ഒരു മാലാഖ തുടയിൽ പതുക്കെ തൊട്ടുകൊണ്ട് പറഞ്ഞു: “നിന്റെ വിരക്തിക്കും നീതിക്കും സമ്മാനമായി ഇതു സ്വീകരിക്കുക” അതിനുശേഷം ചക്രവർത്തി മുടന്തനായി കാണപ്പെട്ടു. പിന്നിട് വിരക്തിക്കെതിരായ പരീക്ഷകൾ അദ്ദേഹത്തിനുണ്ടായിട്ടില്ല. 1024 ൽ തന്റെ അന്പത്തിരണ്ടാം വയസ്സിൽ ഹെൻറി തന്റെ ഭാര്യ കുനാഗുണ്ടയെ കന്യകയായിത്തന്നെ മാതാപിതാക്കന്മാർക്കു ഏല്പിച്ചുകൊടുത്തു. സ്വന്തം ആത്മാവിനെ വിശുദ്ധമായി ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു.
Share This Article
error: Content is protected !!