അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക
പ്രിയ കുഞ്ഞേ, സാധുക്കളായ പാപികളെ ഞാൻ സ്നേഹിക്കുന്നു. എന്നോടുള്ള ഭക്തിയിലൂടെ അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ വളരെ ദുഖിതയാണ്. വളരെയധികം പേർ തങ്ങളുടെ അധരങ്ങളാൽ എന്നോട് ഭക്തി പ്രഘോഷിക്കുന്നു. എന്നാൽ അവരുടെ ഹൃദയങ്ങൾ എപ്പോഴും ലോകത്തിലേക്ക് ശ്രദ്ധയൂന്നിയിരിക്കുന്നു. എത്രയോ വലിയ നിന്ദയാണത്. അവർക്കു വേണ്ടി ഞാൻ ഒത്തിരി കരയുന്നു. അവർക്കു വേണ്ടി പ്രാർത്ഥിക്കുക. എന്നോടൊപ്പം പ്രാര്‍ഥിക്കാനാണ് നീ വിളിക്കപ്പെട്ടിരിക്കുന്നതു. നിന്റെ ഹൃദയം എനിക്കായി തുറക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകനുമായി അവരെ അനുരഞ്ജിപ്പിക്കാനുള്ള എന്റെ സ്നേഹനിർഭരമായ അക്ഷമത കുറച്ചൊക്കെ നിനക്ക് അനുഭവപ്പെടാനാണിത്. കുഞ്ഞേ, അവർ കാരണം സന്തോഷത്തിന്റെ ഈ ദിനം എനിക്ക് ദുഃഖപൂരിതമായിരിക്കുകയാണ്.