യോഹന്നാന്റെ സാന്നിധ്യത്തിൽ മാത്രമാണ് അമ്മ ആ കത്ത് തുറന്നത്. അമ്മയുടെ സ്വർഗ്ഗീയ ജ്ഞാനമായിരു ന്നു ഇതിനു പ്രചോദനം. ദൈവത്തിന്റെ അമ്മയായവൾ കർത്താവിന്റെ വികാരി അയച്ച കത്ത് വായിക്കാൻ തന്റെ സംരക്ഷകനായവന്റെ സാന്നിധ്യം തേടുന്നു. എത്രയോ ഉദാത്തമാണ് അമ്മയുടെ താഴ്മ ഈ അമ്മയുടെ മാതൃക നമ്മെ വെല്ലുവിളിക്കുന്നു. നമ്മുടെ മേലധികാരികൾക്കു മുമ്പിൽ എളിമപ്പെടാതിരിക്കാനായി എന്തെല്ലാം നാട്യങ്ങളും ഒഴിവുകഴിവുകളും നാം കണ്ടുപിടിക്കാറുണ്ട്. അനുസരണവും വിധേയത്വവും പരിശീലിക്കാത്തവരുടെ മുമ്പിൽ മാതാവ് ഒരു അപവാദമാണ്. ചെറിയ കാര്യങ്ങളി ലും വലിയ കാര്യങ്ങളിലും ഒരുപോലെ പരിശുദ്ധ അമ്മ വിശുദ്ധിയും വിനയവും പഠിപ്പിക്കുന്ന ഗുരുനാഥയാണ്. വിശുദ്ധ യോഹന്നാൻ പ്രസ്തുത കത്ത് വായിച്ച ശേഷം എന്താണ് ക്രിസ്തുവിന്റെ വികാരിക്ക് സമർപ്പിക്കേണ്ട ഏറ്റവും യോഗ്യമായ മറുപടി എന്ന് അമ്മയോട് ചോദി ച്ചു. പരിശുദ്ധ അമ്മ ഇപ്രകാരം മറുപടി പറഞ്ഞു. “എ ന്റെ മകനേ, എന്റെ യജമാനനെ എന്താണ് ഉചിതമായ കാര്യം എന്നാൽ അപ്രകാരം ചെയ്യുക. എന്തെന്നാൽ നിന്റെ ദാസിയായ ഞാൻ അത് അനുസരിച്ചുകൊള്ളാം” സുവിശേഷകൻ അപ്പോൾ തങ്ങൾ പത്രോസിന്റെ നിർ ദ്ദേശമനുസരിച്ച് ഉടൻ തന്നെ ജറുസലേമിലേക്കു മടങ്ങു കയാകും നല്ലതെന്നു മറുപടി നല്കി. സഭ തലവനെ അനുസരിക്കുക എന്നത് ഏറ്റം ഉചിതവും ഉത്തമവുമാ യിരിക്കും, പരിശുദ്ധ അമ്മ അപ്പോൾ നമുക്കു പുറപ്പെ ടാനുള്ള ഒരുക്കങ്ങൾ ചെയ്യാം എന്നു മറുപടി പറഞ്ഞു.
ഈ തീരുമാനമെടുത്ത ഉടൻ വിശുദ്ധ യോഹന്നാൻ പാലസ്തീനായിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ ചെയ്തു . എത്രയും വേഗം അവർ പുറപ്പെടേണ്ടിയിരുന്നു. ഇതേ സമയം പരിശുദ്ധ മറിയം സുവിശേഷകന്റെ നിർ ദ്ദേശപ്രകാരം തന്റെ പരിചയത്തിലുള്ള സ്ത്രീകളെയും
എഫോസാസിലെ ശിഷ്യഗണത്തെയും വിളിച്ചു കൂട്ടി, അവരോടു യാത്ര പറയാനും തങ്ങളുടെ അഭാവത്തിൽ എന്ത് ചെയ്യണമെന്ന് ഉപദേശിക്കാനുമായിരുന്നു ഈ സമ്മേളനം. അവർക്ക് പുറപ്പെടാനുള്ള സമയം വന്ന ണഞ്ഞു. ഇപ്പോഴവർ എഫേസോസിൽ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു. പുറപ്പെടുന്നതിന് മുമ്പായി വിനീതരിൽ വിനീതയായ അമ്മ യോഹന്നാനോട് ആശീർവാദം യാചിച്ചു. അവൾ തന്റെ വാസസ്ഥലം വിട്ടു പോകുമ്പോൾ അവളുടെ അകമ്പടിക്കാരായ ആയിരം മാലാഖമാർ മനുഷ്യാകാരം പൂണ്ട് പ്രത്യക്ഷമായി. അവർ സൈനികരെപ്പോലെ യുദ്ധസജ്ജരായി വ്യൂഹങ്ങളായി നിലകൊണ്ടു. ഈ അപ്രതീക്ഷിതവും ആവശ്യമില്ലാത്തതെന്നു കരുതാനിടയുള്ളതുമായ പ്രത്യക്ഷം അവളെ ഒരു കാര്യം ഓർമ്മിപ്പിച്ചു. അതായതു താൻ ഭീകരവ്യാ ളിയുമായുള്ള യുദ്ധം തുടരേണ്ടതുണ്ട്.
അവന്റെ വ്യൂഹങ്ങൾ അനേകായിരം ഭീകരരൂപങ്ങൾ പൂണ്ട് സമരത്തിനു സജ്ജരായിരിക്കുന്നു. ഒരു വലിയ കപ്പലിന്റെ നടുവിൽ ഏഴു തലയുള്ള ഭീകരനായ വ്യാളി അതിന്റെ നേതൃത്വം ഏറ്റെടുത്തു. അവന്റെ സാന്നിധ്യം തന്നെ ഭയജനകമായിരുന്നു. ഇപ്രകാരം അപ്രതിരോധ്യമെന്ന മിഥ്യാ ധാരണ ജനിപ്പിക്കുന്ന ഭീകരസൈന്യത്തി നെതിരെ പരിശുദ്ധ രാജ്ഞി തന്റെ തീക്ഷ്ണവിശ്വാസവും ജ്വലിക്കുന്ന സ്നേഹവും കൊണ്ട് പ്രതിരോധമുയർത്തി. സങ്കീർത്തനങ്ങളും തന്റെ തിരുപ്പുത്രന്റെ വചനങ്ങളും ഉരുവിട്ടുകൊണ്ട് മുന്നേറി. മാനുഷികതലത്തിൽ ഈ സംഘമുയർത്തിയ ഭയവും അസ്വസ്ഥതയും മൂലം അവൾ തന്റെ പരിശുദ്ധ മാലാഖമാരെ സഹായത്തിനായി ക്ഷണിച്ചു. കൂടെയുണ്ടായിരുന്ന സുവിശേഷകൻ ഈ സംഭവം കണ്ടില്ല എങ്കിലും പിന്നീടു മറിയം അദ്ദേഹത്തെ ഈ വിവരം അറിയിച്ചു. പരിശുദ്ധ അമ്മ വിശുദ്ധനോടൊപ്പം കടൽ യാത്ര സമാരംഭിച്ചു. എന്നാൽ യാത്രികർ അധികം ചെല്ലുന്നതിനു മുമ്പേ തന്നെ, തുറമുഖത്തു നിന്നും അധികം ദൂരത്തല്ലാതെ വ്യാളി തനിക്ക് നല്കപ്പെട്ടിരുന്ന അനുവാദം ഉപയോഗിച്ച് ഒരു കൊടുങ്കാറ്റിനെ ഇളക്കിവിട്ടു. ഇതുപോലൊരു കൊടുങ്കാറ്റ് അതിന് മുമ്പോ അതിനു ശേഷമോ കണ്ടിട്ടില്ല. കർത്താവ് തന്റെ അനന്തജ്ഞാനത്തിൽ തന്റെ കരബലം പ്രദർശിപ്പിക്കാനും പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയെ വെളിവാക്കാനുമായിട്ടായിരുന്നു. ഇപ്രകാരം പിശാചുക്കളെ യുദ്ധം ചെയ്യാനനുവദിച്ചത്. ഉഗ്രമായ അലർച്ചയോടെ തിരമാലകൾ ഉയർന്നു പൊങ്ങി. കാറ്റിന്റെയൊപ്പം തിരമാലകൾ ഒന്നുമേലൊന്നായി ഉയർന്ന് മത്സരിക്കുന്നതുപോലെയും ആകാശമേഘങ്ങളെത്തന്നെ കിഴടക്കുന്നതുപോലെയും കാണപ്പെട്ടു. പർവതം പോലെ ഉയർന്ന ജലതരംഗങ്ങൾക്കുമേൽ നുരയും പതയും കാണപ്പെട്ടു. കടലിനെ ബന്ധിച്ചു നിർത്തി യിരിക്കുന്ന ആഴങ്ങളെ തകർത്തെറിയാനെന്നപോലെ അവ ആർത്തലച്ചുകൊണ്ട് കപ്പലിനെ ചൂഴ്ന്ന് നിന്നു. തിരമാലകളുടെ അടിയും ഉലച്ചിലുമേറ്റ് കപ്പലിന്റെ ബന്ധങ്ങൾ തകരാതെ മരപ്പലകൾ ഇളകാതെ ഓരോ ആഘോ തത്തെയും പ്രതിരോധിച്ചു നിന്നത് അതിശയിപ്പിക്കുന്ന കാര്യമായിരുന്നു. ഒരു നിമിഷത്തിൽ കപ്പൽ ആകാശമേഘങ്ങൾക്കു തൊടാവുന്ന ഉയരത്തിലേക്കെടുത്തെറിയപ്പെട്ടു. അടുത്ത നിമിഷം കടലിന്റെ അടിത്തട്ടിലെ മണൽ കൂനകളിലേക്ക് ഇടിച്ചു കയറി. പലപ്പോഴും കപ്പലിന്റെ പായ്കളും പാരവും തിരമാലകളിൽ മൂടപ്പെട്ടു. ചില നിമിഷങ്ങളിൽ അവർണ്ണനീയമായ ഭീകരതയോടെ കപ്പൽ ഉയർത്തപ്പെട്ടപ്പോൾ മാലാഖമാർ കപ്പൽ തങ്ങളുടെ കൈകളിൽ വായുവിൽ സുരക്ഷിതമായി ഉയർത്തിപ്പിടിച്ചു. ഇപ്രകാരമുള്ള അത്ഭുതകരമായ സംരക്ഷണം തങ്ങൾ ക്കു ലഭ്യമാകുന്നത് നാവികരും യാത്രക്കാരും ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ കാരണം എന്തായിരിക്കുമെ അവർക്കറിയാൻ കഴിഞ്ഞില്ല. അവരാകട്ടെ മുന്നിൽ
കണ്ട ദുരന്തത്താൽ ഭയചകിതരായി തങ്ങളുടെ വിധിയ പഴിച്ചും നാശത്തെയോർത്ത് വിലപിച്ചും കഴിഞ്ഞു. ഇതേ സമയം പിശാചുക്കൾ അവർക്ക് കൂടുതൽ ദുരിതമെ ത്തിക്കാനായി മനുഷ്യാകാരം പൂണ്ട് മറ്റ് കപ്പലുകളിൽ സഞ്ചരിച്ചിരുന്ന നാവികരുടെ ശബ്ദങ്ങളിൽ അവരെ ഉച്ചത്തിൽ വിളിക്കുകയും തങ്ങളുടെ കപ്പലുകളിൽ അഭയം തേടാൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒപ്പം സഞ്ചരിച്ചിരുന്ന എല്ലാ കപ്പലുകളും കൊടുങ്കാറ്റിലകപ്പെട്ടെങ്കിലും പരിശുദ്ധ അമ്മ സഞ്ചരിച്ചിരുന്ന കപ്പലാണ് ഏറ്റവും വലിയ അപകട ഭീഷണിയിലായിരുന്നത്. പിശാചുക്കൾ അവരുടെ ക്രോധം മുഴുവൻ തിരിച്ചു വിട്ടത് പരിശുദ്ധ മറിയത്തിന്റെ കപ്പലിനു നേരെയായി രുന്നു. മറ്റു കപ്പലുകൾ താരതമ്യേന സുരക്ഷിതമായിരുന്നു. പിശാചുക്കളുടെ കുടിലതന്ത്രങ്ങളെപ്പറ്റി അവൾ കൃത്യമായി അറിഞ്ഞിരുന്നു. എന്നാൽ നാവികർ അത് അറിഞ്ഞിരുന്നില്ല. അതുമൂലം തങ്ങൾ കേട്ട ശബ്ദങ്ങൾ തങ്ങളുടെ പരിചയക്കാരായ നാവികരുടേതാണെന്നവർ കരുതി. തന്മൂലം അവർ തങ്ങളുടെ കപ്പലിനെ രക്ഷിക്കാൻ വേണ്ട ശ്രമങ്ങൾ ചെയ്യുന്നതിനു പകരം നിസ്സംഗരായി കപ്പലിനെ കടലിന്റെ ക്രോധത്തിനു വിട്ടുകൊടുത്തു. മറ്റേതെങ്കിലും കപ്പലിൽ കയറിക്കൂടാം എന്നായിരുന്നു. അവർ കരുതിയത്. നാവികർ കപ്പലിലെ തങ്ങളുടെ ജോലികൾ ഉപേക്ഷിച്ച മാത്രയിൽ മാലാഖമാരുടെ സംഘം അവർക്കു പകരം ദൗത്യങ്ങൾ ഏറ്റെടുക്കുകയും കപ്പലിന്റെ നിയന്ത്രണം വഹിക്കുകയും ചെയ്തു.
ഈ വലിയ ബഹളത്തിനും ആകുലതയ്ക്കും നടുവിൽ പരിശുദ്ധ മറിയം ഏറ്റവും ശാന്തയായി തന്റെ മനോഗുണത്തിന്റെയും നിരവധിയായ നന്മകളുടെയും ശക്തിയിൽ സഞ്ചരിച്ചു. അതേ സമയം തന്നെ വീരോ ചിതമായ രീതിയിൽ തന്റെ ജ്ഞാനത്തിന്റെ ശക്തിയാൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ചെയ്തു. മുമ്പ് എഫേസോസിലേക്ക് ആദ്യം സഞ്ചരിച്ച വേളയിൽ അവൾക്ക് സമാനമായ അപകടങ്ങൾ നേരിട്ട അനുഭവങ്ങൾ ഉണ്ടായിരുന്നു. അവൾ അത് ഓർമ്മിക്കുകയും തന്റെ സഹയാത്രികരുടെ ആകുലവും പ്രയാസവും ഉൾക്കൊണ്ട് കരുണാർദ്രഹൃദയത്തോടെ അവർക്കു വേണ്ടി പ്രാർത്ഥനകളും യാചനകളും ദൈവതിരുമുമ്പാകെ സമർപ്പിക്കുകയും ചെയ്തു. പരിശുദ്ധ കന്യക ഗംഭീര ഭാവത്തെയും അതിന്റെ അപ്രതിരോധ്യമായ ശക്തിയെ യും ബഹുമാനിച്ചു. എന്തെന്നാൽ കടലിന്റെ കോപം ദൈവത്തിന്റെ ക്രോധത്തിന്റെ പ്രതീകമായി അവൾ കരുതി. ഒരു നിർജീവ പ്രതിഭാസത്തിന്റെ ശക്തി യിൽ നിന്നും അവൾ തന്റെ ശ്രദ്ധയെ സ്രഷ്ടാവിന്റെ ക്രോധത്തിലേക്കു തിരിച്ചുവിട്ടു. മനുഷ്യർ തങ്ങളുടെ അനുസരണക്കേടും പാപവും മൂലം അത്യുന്നതന്റെ ക്രോധം സ്വയം ഏറ്റെടുക്കുന്നതിനെയും ഓർത്തു. ആ ചിന്ത ലോകത്തിന്റെ മാനസാന്തരത്തിനും സഭയുടെ അഭിവൃദ്ധിക്കുമുള്ള തീക്ഷ്ണപ്രാർത്ഥനയായി രൂപാന്തരപ്പെട്ടു. ഈ നിയോഗത്തിനായി അവൾ തന്റെ കപ്പൽ യാത്രയുടെ കഷ്ടപ്പാടുകളെ സമർപ്പിച്ചു. തന്റെ ആത്മാവിലെ ശാന്തത നിലനിൽക്കുമ്പോഴും അവൾ വളരെയധികം ശാരീരിക കഷ്ടതകൾ സഹിച്ചിരുന്നു. തന്നെയുമല്ല, തന്റെ സാന്നിധ്യംമൂലം പൈശാചികശക്തികൾ തന്റെ സഹയാത്രികരെയും ഇപ്രകാരം പീഡിപ്പിക്കുന്നല്ലോ എന്ന ചിന്തയും അവൾക്ക് വലിയ സങ്കടം സമ്മാനിച്ചു.
ഈ സങ്കടത്തിന്റെ വലിയ ഒരളവ് വിശുദ്ധ യോഹന്നാൻ ആണ് ഏറ്റെടുത്തത്. അതോടൊപ്പം തന്നെ അദ്ദേഹത്തിന് വ്യക്തിപരമായ കഷ്ടപ്പാടും ഉണ്ടായി. അദ്ദേഹവും വളരെയധികം വലഞ്ഞു. പരിശുദ്ധ അമ്മ യുടെ മനോവ്യാപാരങ്ങളെന്തെന്നറിയാൻ അവനു കഴിഞ്ഞില്ല. ഏതാനും തവണ അയാൾ അവളെയും തന്നെത്തന്നെയും ആശ്വസിപ്പിക്കാൻ ശ്രമം നടത്തി. അവളെ
ആശ്വസിപ്പിക്കുന്നത് തനിക്കും സ്വസ്ഥത നികുന്നുവെ യോഹന്നാൻ അറിഞ്ഞു. സാധാരണയായി എഫേസോസിൽ നിന്നു പാലസ്തീനയിലേക്കുള്ള കടൽ സഞ്ചാരം ആറു ദിവസമായിരുന്നു. എന്നാൽ ഈ യാത്ര പതിനഞ്ച് ദിവസമെടുത്തു. അതിൽ പതിനാലു ദിവസവും കൊടുങ്കാറ്റിലായിരുന്നു താനും, തുടരെത്തുടരെയുള്ള കഷ്ടപ്പാടുകൾ അസഹ്യമായപ്പോൾ വിശുദ്ധ യോഹന്നാൻ സംയമനം നഷ്ടപ്പെട്ട അവസ്ഥയിലായി. അയാൾ ചോദിച്ചു: “എന്റെ അമ്മേ എന്താണിത് നാം കടലിൽ വീണ് നശിക്കണമോ? നിന്റെ പുത്രനോട് അപേക്ഷി ക്കുക. വത്സലപിതാവിന്റെ ദൃഷ്ടികൾ നമ്മുടെ മേൽ അയക്കാനും ഈ പ്രതിസന്ധിയിൽ നമ്മെ സംരക്ഷിക്കാനും യാചിക്കൂ. പരിശുദ്ധ അമ്മ ഇപ്രകാരം മറുപടി നല്കി. ”എന്റെ മകനേ, നീ അസ്വസ്ഥനാകേണ്ട, എന്തെന്നാൽ ഇപ്പോൾ നമ്മൾ കർത്താവിനുവേണ്ടി അവന്റെ യുദ്ധ ത്തിൽ പങ്കാളികളായിത്തീർന്നിരിക്കുകയാണ്. അവന്റെ ശത്രുക്കളെ ധീരതകൊണ്ടും ക്ഷമ കൊണ്ടും നമ്മൾ കീഴടക്കണം നമ്മോടൊപ്പം ഉള്ളവരാരും നശിച്ചുപോകരുതെയെന്ന് ഞാൻ അപേക്ഷിക്കും. അവൻ ഉറങ്ങുകയില്ല, ഇസ്രായേലിന്റെ കാവൽക്കാരൻ നമുക്ക് കാവലായുണ്ട്. അവന്റെ സേവകവൃന്ദത്തിലെ ശക്തരായവർ നമ്മെ സംരക്ഷിച്ചുകൊള്ളും. അവർ നമുക്ക് സഹായികളായുണ്ട്. നമുക്കായി സ്വയം കുരിശിൽ സമർപ്പിച്ചവനുവേണ്ടി നമ്മളും സഹനമേറ്റെടുക്കണം.” ഈ വാക്കുകൾ ശ്രവിച്ച വിശുദ്ധ യോഹന്നാൻ തന്റെ ധൈര്യം വീണ്ടെടുത്തു.
ലൂസിഫറും കിങ്കരന്മാരും കൂടുതൽ ശൗര്യത്തോടെ പരിശുദ്ധ രാജ്ഞിക്കും നേരെ പുതിയ ആക്രമണമഴി ച്ചുവിട്ടു. അവർ അവളോട് നീ കടലിൽ ഒടുങ്ങുമെന്നും ജീവനോടെ രക്ഷപ്പെടില്ല എന്നും നിരന്തരം ഓതിക്കൊ ണ്ടിരുന്നു. എന്നാൽ മാതാവിനെ സംബന്ധിച്ചാകട്ടെ ഈ ഭീഷണികളും മറ്റു സമാനമായ ഭീകരതകളുമെല്ലാം മുനയൊടിഞ്ഞ അസ്ത്രങ്ങൾ മാത്രമായിരുന്നു. അവൾ അവയെ അവജ്ഞയോടെ തള്ളിക്കളഞ്ഞു. അവൾ അവരുടെ വാക്കുകൾക്കു ചെവികൊടുക്കുകയോ ഒരു വാക്കുപോലും ഉരിയാടുകയോ ചെയ്തില്ല. അവളുടെ പുണ്യങ്ങളുടെ വൈവിധ്യങ്ങളിൽ സൂര്യശോഭയണിഞ്ഞ ആ മുഖത്തേക്കു നോക്കാൻ പോലും പിശാചുക്കൾക്ക് കഴിയുമായിരുന്നില്ല. ഈ ശോഭയെ വെല്ലാൻ കഠിന പരിശ്രമം ചെയ്യുമ്പോഴും അവർ കൂടുതൽ കൂടുതൽ പരാജിതരാകുയാണുണ്ടായത്. ദുർബലരായിത്തീർന്ന പിശാചുക്കൾ തങ്ങൾക്കുനേരെ തൊടുക്കപ്പെട്ട പുണ്യങ്ങളുടെ മാരകശക്തിയാൽ വ്യഥിതരായി. കർത്താവ് തന്റെ മാതാവിനെ ഇപ്രകാരമാണ് അണിയിച്ചൊരുക്കിയത്.
മറ്റ് അപ്പസ്തോലന്മാരെല്ലാം വിശുദ്ധ പത്രോസിന്റെ കരങ്ങളിൽ നിന്നു വിശുദ്ധ കുർബാന സ്വീകരിച്ചു. ഏറ്റം ഒടുവിലാണ് പരിശുദ്ധ മറിയം സ്വീകരിച്ചത്. ആ ബലിയർപ്പണവേളയിൽ അനേകം മാലാഖമാർ ബലി പീഠത്തിനു ചുറ്റും ഇറങ്ങിവന്നു നിലകൊണ്ടു. അവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം അതു ദർശിച്ചു. കുർ ബാനയുടെ കൂദാശകർമ്മ സമയത്ത് ഊട്ടുശാലയിലെങ്ങും അഭൗമമായ ഒരു പ്രകാശം നിറയുകയും അവിടെങ്ങും സ്വർഗ്ഗീയമായ സൗരഭ്യം പരക്കുകയും ചെയ്തു. ഇതുവഴി അവിടെ കൂടിയ ആത്മാക്കളുടെയുള്ളിൽ കർത്താവ് അ ത്ഭുതകരമായ പരിവർത്തനം ഉളവാക്കി. കുർബാനയുടെ ആഘോഷത്തെ തുടർന്ന് അവർ ഒരു തീരുമാനം എടു ത്തു. എല്ലാ ദിവസവും നിശ്ചിത മണിക്കൂറുകളിൽ അവർഒന്നായി പ്രാർത്ഥനയിൽ മുഴുകണം. കഴിവുള്ളിടത്തോ ആത്മാക്കൾക്കും ശുശ്രൂഷ നല്കുന്നതിൽ നിന്നും ഒഴിവാകാതെ ഇത് നിർവഹിക്കാനാണ് നിശ്ചയിച്ചത്. പരിശുദ്ധ രാജ്ഞിയാകട്ടെ ഉടൻ തന്നെ ഏകയായി ഒരു അറയിൽ പ്രവേശിച്ച് ആരോടും സംസാരിക്കാതെയും ച ലനമില്ലാതെയും ആ പത്തു ദിവസങ്ങളിൽ അഗാധമായ ധ്യാനത്തിൽ മുഴുകി ചെലവഴിച്ചു. ആ ദിവസങ്ങളിൽ അവൾ ആഴമായ ദൈവികരഹസ്യങ്ങൾ അനുഭവിച്ചു. ഇതു കണ്ടു സ്വർഗീയ മാലാഖമാർ വിസ്മയം പൂകി. ഈ അനുഭവത്തെ സംബന്ധിച്ച് വെളിപ്പെട്ടിട്ടുള്ള കാര്യങ്ങൾ വിവരിക്കാൻ എനിക്കു കഴിവില്ല. ഒരു ചെറിയ കാര്യം മാത്രം ഞാൻ വിവരിക്കാം. എല്ലാ രഹസ്യങ്ങളും ആ വിഷ്ക്കരിക്കുക അസാധ്യമാണ്. പരിശുദ്ധ രാജ്ഞി പരിശുദ്ധ കുർബാന സ്വീകരിച്ച ശേഷം ധ്യാനത്തിലേ പ്രവേശിക്കാനായി ഏകാന്ത പ്രാർത്ഥന ആരംഭിച്ച വേളയിൽ കർത്താവിന്റെ കല്പന പ്രകാരം മാലാഖമാരും സ്വർഗവാസികളും ചേർന്ന് അവളെ സ്വർഗത്തിന്റെ അത്യുന്നത ശ്രേണിയിലേക്ക് ഉയർത്തി.
ആത്മശരീരങ്ങളോടു കൂടിയാണ് അവൾ ഉയർത്ത പ്പെട്ടത്. തന്മൂലം അവളുടെ ഭൂമിയിലെ ശാരീരികമായ അസാന്നിധ്യം ശിഷ്യരും അപ്പസ്തോലന്മാരും അറിയാ തിരിക്കാനായി ഒരു മാലാഖ അവളുടെ രൂപം ധരിച്ച് പ്രാർത്ഥനാ മുറിയിൽ പ്രത്യക്ഷമായി. ആ മാലാഖമാർ അവളെ ഉന്നതമായ മഹത്വമണിയിച്ചും ലാവണ്യത്താ ലലങ്കരിച്ചുമാണ് ഉയർത്തിയത്. ഈ പ്രത്യേകാവസാ ത്തിൽ കർത്താവിന്റെ നിശ്ചയപ്രകാരം പതിവിലും അധികമായ മഹത്വം അവൾക്ക് നല്കപ്പെട്ട മറിയം ഭൂമിയിൽ നിന്നും ഉയർത്തപ്പെട്ട് ഉയരങ്ങളിൽ സ്ഥാപിക്കപ്പെടുന്ന സമയത്ത് കർത്താവ് ലൂസിഫറിനെയും അവന്റെ നാരകീയ സൈന്യത്തെയും ഉന്നതങ്ങളിൽ ഉപവിഷ്ടയായി രിക്കുന്ന രാജ്ഞിയുടെ സാന്നിധ്യത്തിൽ വന്ന് അവളെ ദർശിക്കാൻ ഉത്തരവ് നല്കി. ഉടൻ തന്നെ അവർ അവിടെ എത്തിച്ചേർന്നു. . പരിശുദ്ധ രാജ്ഞി അവരെയെല്ലാം തിരിച്ചറിഞ്ഞു. അവരുടെ അവസ്ഥയും അവൾ കണ്ടു.
ആ കാഴ്ച അവൾക്ക് അസ്വാസ്ഥ്യമുളവാക്കുന്നവയായിരുന്നു. പുണ്യങ്ങളുടെ കേദാരമായിരുന്നതിനാൽ ഈ കാഴ്ച അവൾക്ക് യാതൊരു ഉപദ്രവവും വരുത്തിയില്ല. എന്നാൽ പിശാചുക്കളുടെ കാര്യം അങ്ങനെയായിരുന്നില്ല. മാതാവിന്റെ ശക്തി നേരിൽ കണ്ടതോടുകൂടി തങ്ങൾ തകർക്കാൻ ശ്രമിക്കുന്ന ശത്രു’ എത്ര അപ്രതിരോധ്യയെന്ന് അവർ കണ്ടു. തങ്ങൾ അവൾക്കെതിരെ നടത്തുന്ന ഓരോ യുദ്ധവും എത്രമേൽ അഹന്ത നിറ ഞ്ഞതും ഫലശൂന്യവും വിഡ്ഢിത്തവുമാണെന്നവർ തിരിച്ചറിഞ്ഞു. അതിലുമുപരിയായി വലിയ ഒരു പേടി അവരെ പിടികൂടി. അവർ ദർശിച്ചത് അവൾ തന്റെ മാറിൽ ക്രിസ്തുവാകുന്ന മഹാ കൂദാശയെ വഹിക്കുന്ന കാഴ്ചയാണ്. ആ ദർശനത്തിൽ ദൈവസത്ത അതിന്റെ എല്ലാ പരിപൂർണ്ണതയിലും ശക്തിയിലും അവളെ പൊ തിഞ്ഞു നിൽക്കുന്നത് അവർ കണ്ടു.
അത് അവരുടെ ലജ്ജയ്ക്കും പരാജയത്തിനും നാശത്തിനും കാരണമാകുമെന്ന സത്യം അവർ തിരിച്ചറിഞ്ഞു. അതവരെ ഭയചകിതരാക്കി. തുടർന്നു പിശാചിന്റെ സൈന്യം ദൈവസന്നിധിയിൽ നിന്നു പുറപ്പെട്ട ഈ വചനങ്ങൾ കേട്ടു. “എന്റെ ശക്തിയേറിയ കരം വഹിക്കുന്ന ഈ പരിച അപ്രതിരോധ്യം, അതിശക്തം. അതിനാൽ ഞാൻ എന്റെ സഭയെ നിത്യവും സംരക്ഷിക്കും. പുരാതന സർപ്പത്തിന്റെ തല ഈ സ്ത്രീ തകർത്തുകളയും. (ഉൽപ്പത്തി 3:15). അപ്രകാരം അതിന്റെ അഹന്തയെ ജയിച്ച് എന്റെ നാമത്തിനു മഹത്വമണയ്ക്കുകയും ചെയ്യും” പരിശുദ്ധ കന്യകയുടെ സിംഹാസനത്തിനു ചുറ്റും അണിനിരന്ന പിശാചുക്കളുടെ ഗണം ഇതെല്ലാം കേൾക്കുകയും മറ്റു രഹസ്യങ്ങളും ഗ്രഹിക്കുകയും നിരാശരായിത്തീരുകയും ചെയ്തു. അവരുടെ വേദനയും നിരാശയും അതിന്റെ പരമകാഷ്ഠയിലെത്തിയപ്പോൾ അവർ ഇപ്രകാരം വിളിച്ചു പറഞ്ഞു, “നിത്യനായ ദൈവം തന്റെ കരത്താൽ ഞങ്ങളെ നരകത്തിലേയ്ക്കെറിഞ്ഞുകളയട്ടെ. അവൻ ഞങ്ങളെ ഈ സ്ത്രീയുടെ സാന്നിധ്യത്തിൽ നിന്നും അ കറ്റിക്കളയട്ടെ. എന്തെന്നാൽ ഇവളുടെ ദർശനം ഞങ്ങൾ നരകത്തീയെക്കാൾ അസഹ്യമാണ്. അപ്രതിരോധ്യ യും അതിശക്തയുമായ സ്ത്രീയേ, നീ ഞങ്ങളിൽ നിന്ന് അകന്നു പോകൂ. എന്തെന്നാൽ സ്വമേധയാ ഞങ്ങൾക്ക് നിന്റെ സന്നിധിയിൽ നിന്നും പാലായനം ചെയ്യാനാകു ന്നില്ല. ഇവിടെ ഞങ്ങൾ സർവശക്തന്റെ ചങ്ങലകളാൽ ബന്ധിതരായിരിക്കുന്നല്ലോ. എന്തിനാണ് നീ ഞങ്ങളുടെസമയമാകുന്നതിനു മുമ്പേ ഞങ്ങളെ ഇങ്ങനെ പീഡിപ്പി ക്കുന്നത്? (മത്താ 8:29). മനുഷ്യസ്വഭാവത്തിൽ സൃഷ്ടി ക്കപ്പെട്ടവരിൽ നീ മാത്രമാണ് സർവശക്തന് ഞങ്ങൾക്കെ തിരെ പ്രയോഗിക്കാൻ കഴിയുന്ന ആയുധം. നിന്നിലൂടെ മനുഷ്യർക്കും ഞങ്ങൾ നഷ്ടപ്പെടുത്തിയ അനുഗ്രഹ ങ്ങൾ നേടാനാകും. ദൈവദർശനം നഷ്ടപ്പെട്ടു നിത്യ നിരാശയിലാണ്ടുപോയവർ ഇതാ ഇപ്പോൾ അവരുടെ നിത്യരക്ഷകൻ നേടിയെടുത്ത യോഗ്യതകളാൽ നിന്റെ ദർശനത്തിലൂടെയും അവന്റെ ചെയ്തികളാലും രക്ഷാ സമ്മാനം നേടിയിരിക്കുന്നു. ഈ കാഴ്ച ഞങ്ങൾക്ക് ഭീകരവും വേദനാജനകവുമാണ്. കർത്താവും രക്ഷക നുമായവനെ, ഞങ്ങളെ വിമോചിതരാക്കൂ. ഈ പുതിയ ശിക്ഷ മുമ്പ് സ്വർഗത്തിൽ നിന്നുള്ള ഞങ്ങളുടെ പതനത്തെ വീണ്ടും നവീകരിക്കുന്ന അനുഭവമാണ്. ഇത് അവസാനിക്കട്ടെ.
സാത്താന്റെ ഗണം പരിശുദ്ധ രാജ്ഞിയുടെ സാന്നിധ്യത്തിന്റെ ദിവ്യശക്തിയാൽ സ്തബ്ധരായിത്തീർന്നു പറന്നകലാനുള്ള തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും സാധ്യമായില്ല. സാത്താൻ സംഘത്തിനു കൂടുതൽ ആഘാതം ഉളവാക്കുന്നതിനായി അവർക്കവിടം വിട്ടുപോകാൻ പരിശുദ്ധ അമ്മ അനുവാദം നല്കിയാൽ മതി എന്നു കർത്താവ് തീരുമാനിച്ചു. അവൾ അനുവാദം കൊടുത്ത ക്ഷണത്തിൽ അവർ നരകഗർത്തത്തിന്റെ അഗാധങ്ങളി ലേക്കു കുതിച്ചു ചാടി. തങ്ങൾക്കുണ്ടായ തോൽവിയെ ഉൾക്കൊള്ളാനും സമ്മതിക്കാനും അവർക്ക് കഴിഞ്ഞില്ല പരിശുദ്ധ രാജ്ഞിയുടെ സാന്നിധ്യത്തിൽ വച്ചു തന്നെ ദൈവത്തിന്റെയും പരിശുദ്ധ രാജ്ഞിയുടെയും ശക്തിക്ക് അവർ സാക്ഷ്യം നല്കി. ഈ വിജയം നല്കിക്കൊണ്ട് പരിശുദ്ധ അമ്മ സ്വർഗത്തിന്റെ പരമോന്നതങ്ങളിലേക്കുയർന്നു. സ്വർഗീയവൃന്ദം അവളെ അത്യധികമായ ആനന്ദ ത്തോടെ സ്വീകരിക്കുകയും ഇരുപത്തിനാലു മണിക്കൂർ അവിടെ ചെലവഴിക്കുകയും ചെയ്തു.