മനുഷ്യാവതാരം പൂണ്ട വചനത്തെ മരക്കുരിശിൽ ഉയർത്തിയപ്പോൾ, അവിടുന്ന് കുരിശിലെ മൊഴികൾ ഉരുവിടുന്നതിനുമുമ്പ് മനസിൽ ഇപ്രകാരം പ്രാർത്ഥി ച്ചു. “എന്റെ പിതാവായ ദൈവമേ, ഇതാ ഈ കുരിശിൽ ആരോഹിതനായ ഞാൻ അവിടുത്തെ സ്തുതിക്കുന്നു. എന്റെ സഹനമരണങ്ങളിലൂടെ ബലിയായിത്തീരുകയും ഞാൻ നിന്നെ സ്തുതിക്കുകയും ചെയ്യുന്നു”.- നീയിതാ എന്റെ മനുഷ്യത്വത്തെ ഏറ്റവും ഉന്നതമാക്കിയിരിക്കുന്നു. അതുവഴി ഞാൻ ദൈവമനുഷ്യനായി, നിന്റെ ദൈവികത യിൽ അഭിഷിക്തനുമായി. എന്റെ മനുഷ്യാവതാരത്തിന്റെ തുടക്കം മുതൽ തന്നെ നീയെന്റെമേൽ ഇടതടവില്ലാതെ ചൊരിഞ്ഞുകൊണ്ടിരുന്ന ഉന്നതവും ഉദാത്തവും സമൃദ്ധവുമായ വരപസാദത്തെയും മഹത്ത്വത്തെയും പ്രതി ഞാൻ നിന്നെ വാഴ്ത്തുന്നു. എന്തെന്നാലിതാ പ്രകൃത്യാലുള്ളതും പ്രകൃത്യാതീതവുമായ സകലത്തിന്റെയും മേൽ പൂർണമായ അധികാരം നീയെനിക്ക് കല്പിച്ചു തന്നിരിക്കുന്നു.പഞ്ചഭൂതങ്ങളുടെയും സ്വർഗാദി സ്വർഗത്തിന്റെയും കർത്താവായി ഞാൻ നിയുക്തനായിരിക്കുന്നു (മത്തായി 28 :18 )
സൂര്യനും ചന്ദ്രനും അഗ്നിയും വായുവും ഭൂമിയും സമുദ്രങ്ങളും സകല ചരാചരങ്ങളും എനിക്കധീനപ്പെടു ത്തിയിരിക്കുന്നു. കാലചകത്തിന്റെയും ഋതുക്കളുടെയും ദിനരാത്രങ്ങളുടെയും പൂർണ നിയന്ത്രണവും ഉടമസ്ഥതയും നിൻെറ സ്വതന്ത്ര ഇച്ഛയാൽ എനിക്ക് വിട്ടുതന്നിരിക്കുന്നു.എന്നെ നീ മനുഷ്യരുടെയും മാലാഖമാരുടെയും തലവനും രാജാവും കർത്താവുമായി നിയമിച്ചിരിക്കുന്നു . (എഫേ 1:21 )അവരെ ഭരിക്കാനും നിയന്ത്രിക്കാനും ദുഷ്ടരെ ശിക്ഷിക്കാനും ശിഷ്ടരെ രക്ഷിക്കാനും (യോഹ 5:22)നീയെന്നെ നിയോഗിച്ചിരിക്കുന്നു. അത്യുന്നത സ്വർഗത്തിലും നരകത്തിന്റെ അഗാധങ്ങളിലും വരെ എല്ലാ കാര്യങ്ങളും ശരിയായി നിർവഹിക്കാൻ എനിക്ക് നീ അധികാരം നൽകിയിരിക്കുന്നു (വെളി 20:1). മനുഷ്യരുടെ നിത്യമായ നീതികരണം എന്നിലൂടെ നീ നടത്തി.
സകലരുടെയും ഭാഗം വാദിക്കാനും അവരുടെ രക്ഷയാകാനും അവരെ മഹത്വത്തിൽ പങ്കുചേർക്കാനും ജീവ ന്റെയും മരണത്തിന്റെയും അധിപനാകാനുമുള്ള ദൗത്യം നീ എന്നെ ഏല്പിച്ചിരിക്കുന്നു. വിശുദ്ധ സഭയുടെയും അവളുടെ അനർഘ നിധികളുടെയും ഉടമയാകാനും ദൈവപ്രസാദത്തിന്റെ നിയമങ്ങളുടെയും അനുഗ്രഹളുടെയും ദാതാവാകാനുമുള്ള ഉത്തരവാദിത്വം നിയെന്നെ ഭരമേല്പിച്ചിരിക്കുന്നു. ഇവയെല്ലാം സ്മരിച്ചുകൊണ്ട് ഞാനങ്ങയുടെ തിരുനാമത്തെ വാഴ്ത്തുകയും സ്തുതി ക്കുകയും ചെയ്യുന്നു.