ഈ ഭക്തിയെ അംഗീകരിച്ച പല മാർപ്പാപ്പമാരെയും ഇതു പരി ശോധിച്ച ദൈവശാസ്ത്രജ്ഞന്മാരയുംപറ്റി ഫാ. ബുഡോന്റെ പു സ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്. പല പ്രതിബന്ധങ്ങളെയും ഈ ഭക്തിക്കു നേരിടേണ്ടിവന്നു. എന്നാലിത് അവയെ എല്ലാം അതിജീവിച്ചു. ആയിര ങ്ങൾ ഇതിനെ ആശ്ലേഷിച്ചു. ഒറ്റ മാർപ്പാപ്പ പോലും ഇതിനെ തള്ളിപ്പറ ഞ്ഞിട്ടില്ല. ഈ ഭക്തിയെ കുറ്റപ്പെടുത്തുന്നവർ ക്രിസ്തുമതത്തിന്റെ അടി ത്തറ മാന്തുക തന്നെയാണ് ചെയ്യുന്നത്.
ആകയാൽ, ഈ മാർഗ്ഗം നവീനമല്ലെന്നു വ്യക്തം. എന്നാൽ, ഇത അത് സർവ്വസാധാരണമല്ല; കാരണം, എല്ലാവർക്കും ആസ്വദിക്കുന്ന തിനും അഭ്യസിക്കുന്നതിനും കഴിയാത്തവിതം അത്ര ഉയർന്നതരത്തിലുള്ളതാകുന്നു ഇത്.
നമ്മെ പരമപിതാവിന്റെ പക്കലേക്കു നയിക്കുക ഈശോ മിശിഹായ്ക്കു സ്വാഭാവികമായിരിക്കുന്നതുപോലെ, ഈശോയുടെ പക്ക ലേക്കു നയിക്കുക മാതാവിനു സ്വാഭാവികമാണ്. ഇതാണ്, ഈ ഭക്തി ഈശോയുടെ പക്കലേക്കു പോകുവാനുള്ള സുരക്ഷിതമായ മാർഗ്ഗമാ ണെന്നു പറഞ്ഞതിനു മറ്റൊരു കാരണം. ദൈവൈക്യം പ്രാപിക്കുവാൻ മറിയം തടസ്സമാണെന്ന് ആദ്ധ്യാത്മിക മനുഷ്യർ തെറ്റിദ്ധരിക്കാതിരിക്കട്ടെ. ദൈവത്തിൽനിന്ന് എല്ലാവർക്കും വേണ്ടി പൊതുവായും പ്രത്യേകമായും അനുഗ്രഹങ്ങൾ സമ്പാദിച്ചവളാണു മറിയം. എങ്കിൽ ദൈവൈക്യമാകുന്ന മഹത്തായ അനുഗ്രഹം സമ്പാദിക്കുന്നതിന് ഒരാത്മാവിനെ തടയുവാൻ അവൾക്ക് എങ്ങനെ കഴിയും? കൃപാവരങ്ങൾ കവിഞ്ഞൊ ഴുകുകയാണവളിൽ, ദൈവം, തന്നിൽ മാംസം ധരിക്കത്തക്കവണ്ണം, അവൾ അവിടുത്തോട് ഐക്യം പ്രാപിക്കുകയും അനുരൂപയാവുകയും ചെയ്തു. അപ്പോൾപ്പിന്നെ അവൾക്കെങ്ങനെയാണ് പരിപൂർണ്ണമായ ദൈവൈക്യത്തിനുള്ള ഒരാത്മാവിന്റെ ശ്രമങ്ങളിൽ മാർഗ്ഗതടസ്സമാകു വാൻ കഴിയുക?
വിശുദ്ധവസ്തുക്കളോടുപോലുമുള്ള സംസർഗ്ഗം ചിലപ്പോൾ ദൈവൈക്യത്തെ മന്ദീഭവിപ്പിച്ചെന്നുവരാം. പക്ഷേ, മാതാവിനെ സംബ ന്ധിച്ച് അങ്ങനെയല്ല എന്നു ഞാൻ മുമ്പേ പറഞ്ഞുവച്ചതാണ്. ഈ യാഥാർത്ഥ്യം എത്രപ്രാവശ്യം വേണമെങ്കിലും ആവർത്തിക്കുന്നതിൽ എനിക്ക് മടുപ്പ് അനുഭവപ്പെടുന്നില്ല. മറിയം എന്നും ദൈവപുത്രന്റെ മാതാവും പരിശുദ്ധാത്മാവിന്റെ ഫലദായികയായ മണവാട്ടിയുമാണ്. എന്നാൽ, അധികംപേരും ക്രിസ്തുവിനോടു പൂർണ്ണമായി ഐക്യം പ്രാപികാത്തതിന് ഒരു കാരണം ഇതാണ്. പരിപക്വവും പരിപൂർണ്ണവുമായ ഫലം ആഗ്രഹിക്കുന്നവന്, അതുല്പാദിപ്പിക്കുന്ന വൃക്ഷമുണ്ടായിരിക്കണം.ആകയാൽ, ഈശോമിശിഹാ ആകുന്ന ജീവന്റെ ഫലം ആഗ്രഹിക്കുന്നവന്, ജീവന്റെ വൃക്ഷമാകുന്ന മറിയത്തെ ആവശ്യമുണ്ട്. മറിയം, പരിശുദ്ധാത്മാവിന്റെ വിശ്വസ്തയും വേർപിരിയാത്ത മണവാട്ടിയുമാണ്. മുമ്പുപറഞ്ഞതുപോലെ അവൾ വഴിയാണ് അവിടുന്ന് ആത്മാവിനെ ഫലപുഷ്ടമാക്കുന്നതും, അതിനെ ഉത്തമഫലങ്ങൾകൊണ്ടു നിറയ്ക്കു ന്നതും. അതിനാൽ, പരിശുദ്ധാത്മാവ് തന്നിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഏവനും മറിയത്തെ ആവശ്യമുണ്ട്.