ഈ ഭക്തി വിശ്വസ്തതാപൂർവ്വം അഭ്യസിക്കുന്നവർക്കു വലിയ ആന്തരിക സ്വാതന്ത്ര്യം -ദൈവസുതരുടെ സ്വാതന്ത്ര്യം (റോമാ 8:21) – ലഭിക്കും. ഈ ഭക്തിവഴി നമ്മെ ഈശോയ്ക്ക് സമർപ്പിക്കുകയും, അങ്ങനെ, നാം അവിടുത്തെ ദാസരാവുകയും ചെയ്യുന്നു. നാം സ്വീക രിക്കുന്ന ഈ സ്നേഹ അടിമത്തത്തിനു പ്രതിസമ്മാനമായി ദിവ്യനാഥൻ നമുക്ക് മൂന്നു ദാനങ്ങൾ നല്കുന്നുണ്ട്.
(1) ആത്മാവിനെ തടസ്സപ്പെടുത്തുന്നതും ബന്ധനത്തിലാക്കുന്നതും വിഭ്രാന്തിയിലേക്ക് നയിക്കുന്നതുമായ എല്ലാ ആശങ്കകളിലും, അടിമയ്ക്കടുത്ത ഭയത്തിലും നിന്ന് നമ്മെ സ്വതന്ത്രരാക്കുന്നു.
(2) പുത്രസഹജമായ ശരണത്തോടെ പിതാവിനെ എന്നപോലെ ദൈവത്തെ ദർശിക്കുവാൻ പറ്റിയവിധം നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുന്നു.
(3) ആർദ്രവും പുത്രസഹജവുമായ സ്നേഹം നമ്മിൽ ഉജ്ജ്വലിപ്പിക്കുന്നു.
ഈ സത്യങ്ങൾ യുക്തികൊണ്ട് സ്ഥാപിക്കുവാൻ ഉദ്യമിക്കാതെ ഞാൻ വായിച്ചിട്ടുള്ള ഒരു ചരിത്രസംഭവം ഉദ്ധരിക്കാം – ഔവേത്തിൽ ലാൻഗിയാക്കിലെ ഡൊമിനിക്കൻ സന്യാസിനീസമൂഹത്തിലെ ഈശോ യുടെ ആഗ്നസ് എന്ന ശ്രേഷ്ഠയുടെ ജീവചരിത്രത്തിൽ ചേർത്തിട്ടുള്ള ഒരു സംഭവം. 1634-ലാണ് പുണ്യത്തിൽ വിശ്രുതയായ അവർ ചരമമടഞ്ഞത്. ഏഴു വയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോൾ ആഗ്നസ് ആദ്ധ്യാത്മികമായ വലിയ പരീക്ഷകൾക്കു വിധേയയായി. അപ്പോൾ അവൾ ഒരു സ്വരം കേട്ടു; “എല്ലാ ഉത്കണ്ഠകളിലും നിന്ന് സ്വതന്ത്രയാകുവാനും എല്ലാ ശത്രുക്കളിലും നിന്ന് സംരക്ഷിക്കപ്പെടുവാനും നീ ആഗ്രഹിക്കു ന്നുവെങ്കിൽ, ഉടനെ ഈശോയുടെയും അവിടുത്തെ പരിശുദ്ധമാതാവിന്റെയും അടിമത്തം സ്വീകരിക്കുക.” അതുവരെ ഈ ഭക്തിയെപ്പറ്റിയോ അതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണെന്നതിനെപ്പറ്റിയോ ഒന്നും അവൾ അറിഞ്ഞിരുന്നില്ല. എന്നിട്ടും വീട്ടിലെത്തിയ ഉടനെ അവൾ തന്നെ ത്തന്നെ പരിപൂർണ്ണമായി ഈശോയ്ക്കും മാതാവിനും സമർപ്പിച്ചു. അടി മത്തത്തിന്റെ ചിഹ്നമായി ഒരു ഇരുമ്പു ചങ്ങല അരയിൽ കെട്ടി; മരണ ദിനം വരെ അവൾ അതു ധരിച്ചിരുന്നു. ഇതോടെ അവളുടെ ആശങ്കകളും ഉത്ക്കടമായ മാനസിക പീഡനങ്ങളും അപ്രത്യക്ഷമായി. അത്യധികം സമാധാനവും ശാന്തിയും ഹൃദയത്തിൽ അവൾക്ക് അനുഭവപ്പെട്ടു. മറ്റു പലരെയും ഈ ഭക്തി അഭ്യസിപ്പിക്കുവാൻ അവൾക്കിതു പ്രചോദനം നല്കി. അഭ്യസിച്ചവരെല്ലാം അതിൽ വളരെ പുരോഗമിച്ചു. അവരിൽ ചിലരാണ് സൾപ്പീഷ്യൻ സെമിനാരിയുടെ സ്ഥാപകനായ ഫാ. ഓലിയറും അവിടത്തെ പല വൈദികരും വൈദികവിദ്യാർത്ഥികളും. പരിശുദ്ധ കന്യക ഒരു ദിവസം പ്രത്യക്ഷപ്പെട്ട്, മദർ ആഗ്നസിനെ
ഒരു കനകമാല്യം അണിയിച്ചു. അങ്ങനെ, തന്റെയും ദിവ്യസുതന്റെയും അടിമത്തം സ്വീകരിച്ചതിലുള്ള അതീവ സന്തുഷ്ടി വ്യക്തമാക്കി. പരിശുദ്ധ അമ്മയോടൊത്തുവന്ന വി. സിസിലി പറഞ്ഞു: “സ്വർഗ്ഗരാജ്ഞിയുടെ വിശ്വസ്ത അടിമകൾ ഭാഗ്യവാന്മാർ; എന്തുകൊണ്ടെന്നാൽ, അവർ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കും.” “ അവളെ ശുശ്രൂഷിയ്ക്കുക എന്നത് സ്വാതന്ത്ര്യം തന്നെ.