ഈശോമിശിഹായ്ക്ക് രക്ഷകനാണ് അവിടുന്ന് ലൂടെ മാത്രമേ രക്ഷ കൈവരികയുള്ളൂ ജീവിതത്തിലൂടെയാണ് ഈ രക്ഷ ആരംഭിക്കുകയോ തന്നെ ഈ വസ്തുത മത്തായി 28 18-20വ്യക്തമാക്കിയിരിക്കുന്നു.
യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 18-20
യോഹന്നാൻ 3: 3ൽ ഈശോ നിക്കോദിമോസി നോട് പറയുന്ന വാക്കുകളും ഈ സത്യം വ്യക്തമാക്കുന്നുണ്ട്. യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 18-20. ഇവിടെ ജലത്താൽ ഉള്ള ജനനം എന്ന് വിശേഷിപ്പിക്കുന്ന മാമോദിസയിലൂടെ ഉള്ള സഭാ പ്രവേശനം ആണ്. മാമോദിസ യ്ക്ക് ഉപയോഗിക്കുന്ന ജലം ഈശോയുടെ തിരുരക്തം തന്നെയാണ്. ആ തിരുരക്തത്തിൽ കഴുകപ്പെടുമ്പോഴാണ് പാപമോചനം കൈവരിക. അവിടുത്തെ തിരുരക്തത്തിനു മാത്രമേ നിരവധിയായ നമ്മുടെ പാപക്കറ കഴുകിക്കളയാൻ ആവൂ.
ഹെബ്രായ ലേഖന കർത്താവ് ലളിതസുന്ദരവും സ്പഷ്ടമായും പറയുന്നു. രക്തം ചിന്താതെ പാപമോചനം ഇല്ല(ഹെബ്ര 9:22). മാനവരാശിയുടെ പാപപ്പൊറുതി ക്കായി സ്വയം ശൂന്യനായി ദാസ വേഷം ധരിച്ചതും സഹനത്തിന്റെ കാസാ മട്ടു വരെ കുടിച്ചു തീർത്തതും കാൽവരി യുടെ നെറുകയിൽ കുരിശിൽ കിടന്ന് ഇഞ്ചിഞ്ചായി മരിച്ചതും അവിടുന്ന് അരുളി ചെയ്തിരുന്നതുപോലെ മൂന്നാം ദിവസം ജയാളി യായി ഉയർത്തെഴുന്നേറ്റ തും. അങ്ങനെ പിശാചിന്റെ തല തകർത്തു മാനവകുലത്തെ അവന്റെ അടിമത്വത്തിൽ നിന്നും എന്നേക്കുമായി വിമോചിപ്പിച്ചതും( രക്ഷിച്ചതും) മിശിഹാ മാത്രമാണ്. അങ്ങനെ അവിടുന്ന് ഏക ര ക്ഷകനും ലോകരക്ഷകനുമായി. ഈശോമിശിഹായുടെ അല്ലാതെ ആർക്കും സ്വയം പിശാചിന്റെ ദാസ്യത്തിൽ നിന്നും മോചിതനാകാൻ ഒരിക്കലും സാധ്യമല്ല. നടപടി ഗ്രന്ഥം അസന്നിഗ്ധമായി പറയുന്നു നട.16:31 കർത്താവായ ഈശോയി ൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. മാമോദിസ യിലൂടെ പരിശുദ്ധാത്മാവിലൂടെ നാം ദൈവമക്കളായി ജനിക്കുന്നു. ഇതാണ് ഉന്നതത്തിൽ നിന്നുള്ള ജനനം. സഭ യിലൂടെയാണ് അരൂപിയിൽ ഉള്ള ജനനവും ദൈവരാജ്യ പ്രവേശനവും സംഭവിക്കുക. ഈ ലോകത്തിൽ സഭയാണ് ദൈവ രാജ്യത്തിന്റെ കൂദാശയായി വർദ്ധിക്കുന്നത്.
സഭ വിശ്വാസിയുടെ സമൂഹമാണ്. സാത്താന്റെ അടിമയായി മനുഷ്യനെ വിമോചിപ്പിക്കാൻ ഈശോ മനുഷ്യനായി അവതരിച്ച ദൈവമാണ് എന്ന് വിശ്വസിക്കുന്നവരുടെ സമൂഹമാണ് സഭ (നട 4:32) സഭയുടെ വിശ്വാസ ജീവിതത്തിലേക്കാണ് ഓരോ വിശ്വാസിയും പ്രവേശിക്കപ്പെടു ക. അതുകൊണ്ട് സഭയുടെ വിശ്വാസ ജീവിതം ഏറ്റുപറയുകയും ആ വിശ്വാസം വ്യക്തിപരമായ ജീവിതത്തിൽ സ്വാംശീകരിക്കുകയും ചെയ്തു കൊണ്ടാണ് നാം യഥാർത്ഥ വിശ്വാസജീവിതം നയിക്കേണ്ടത്. സഭാ ജീവിതത്തിൽ നിന്നും മാറി ഒറ്റപ്പെട്ടു നിന്നു സഭയുടെ ശ്ലൈ ഹീക വിശ്വാസം ഏ റ്റ് പറയാതെയോ സ്വന്തമായ രീതിയിൽ വിശ്വാസജീവിതം നയിക്കുന്നത് പരിശുദ്ധാത്മാവിലുള്ള ജീവിതമല്ല.
ക്രൈസ്തവ വിശ്വാസം ഒരു പുതിയ ജനനം ആവശ്യപ്പെടുന്നു. മനുഷ്യന്റെ ഭാഗത്തുനിന്ന് ഈ പുതിയ ജനനം അവൻ അനുഭവിക്കുന്നത് നിരന്തരമായ മാനസാന്തരത്തിന്റെ ജീവിതത്തിലൂടെയാണ്. ഈശോ സംശയലേശമന്യേ വ്യക്തമാക്കുന്നു. ” വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യം കാണാൻ കഴിയുകയില്ല. ദൈവ രാജ്യത്തോട് ആഭിമുഖ്യം ഉള്ളവർക്ക് രക്ഷപ്പെടാൻ ആവൂ. ദൈവ രാജ്യത്തിന്റെ സുവിശേഷം അറിയിച്ചു കൊണ്ടാണല്ലോ ഈശോ വന്നത്. “ദൈവരാജ്യം സമീപിച്ചിരിക്കുന്നു. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ (1 :14- 15 ). ദൈവ രാജ്യത്തോട് സുദൃഢമായ ആഭിമുഖ്യം കാണിക്കുന്നതായിരിക്കണം വിശ്വാസജീവിതം. ഈശോയെ കുറിച്ചുള്ള ബൗദ്ധികമായ അറിവ് ദൈവ രാജ്യത്തോടുള്ള പ്രതിബദ്ധത ആയി മാറണം. പ്രായോഗികമായി ഇവ രണ്ടും ഒന്ന് തന്നെ. കാരണം, ദൈവരാജ്യം അത്യുന്നതന്റെ പൂർണ്ണതയിൽ ആണ് യാഥാർഥ്യമാകുന്നത്