ആത്യന്തിക മായ വിശകലനത്തിൽ വ്യക്തമാവുന്ന ഒരു സുപ്രധാന സത്യമുണ്ട്. ഈശോമിശിഹായിൽ വെളിവാക്കപ്പെട്ട കൃപവരം (രക്ഷ) സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള വേദിയാണ് മനുഷ്യജീവിതം. മരണം അതിന് വിരാമം ഇടുന്നു.
അവിടുന്നു നമ്മെരക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെവിളിക്കുകയും ചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുംയുഗങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തുവില്‍ നമുക്കു നല്കിയ കൃപാവരമനുസരിച്ചുമാണ്.
ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന് മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
2 തിമോത്തേയോസ് 1 : 9-10.
മരണത്തെത്തുടർന്ന്, ഉടനെ തന്നെ, ദൈവം പ്രസ്താവിക്കുന്ന ഒരു വിധിയുണ്ട്. അതിന് മതബോധന (കത്തോലിക്കാസഭയുടെ) ഗ്രന്ഥം നൽകുന്ന നാമം തനതുവിധി എന്നാണ്. ഇത് പൂർണ്ണമായും പുതിയനിയമത്തിൽ അധിഷ്ഠിതവും ആണ്. അവയ്ക്ക് അനുസൃതം പ്രതിഫലവും. സഭയുടെ വിശ്വാസവും പ്രബോധനവും ആണിത്. ദിവ്യ നാഥൻ പറയുന്ന ധനവാന്റെയും ലാസറിന്റെയും ഉപമ സ്വർഗ്ഗ നരകങ്ങളെ കുറിച്ച് കൃത്യമായി പഠിപ്പിക്കുന്നു. ഈശോ കുരിശിൽ കിടന്നുകൊണ്ട് നല്ല കള്ളനോട് പറഞ്ഞ വാക്കുകളും സുവ്യക്തം. ഓരോരുത്തനും വ്യത്യസ്തമായിരിക്കാവുന്ന ഭാഗധേ യത്തെപ്പറ്റി പുതിയനിയമത്തിൽ പല പരാമർശങ്ങളുണ്ട് (മത്തായി 16 :26,27 ഈശോയുടെ നിർണായക പ്രസ്താവനയാണ്.
eee1023 ശ്രദ്ധിക്കുക ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽ തന്നെ…. തന്റെ അമർത്യ മായ ആത്മാവിൽ തന്റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു ; ഒരു വിശുദ്ധീകരണ പ്രക്രിയയിലൂടെയാണ് നേരിട്ടോ നിത്യ സൗ ഭാഗ്യത്തിലേയ്ക്കുള്ള പ്രവേശനം (സ്വർഗ്ഗത്തിലേക്ക്) അഥവാ നേരിട്ടുള്ളതും ശാശ്വതമായശിക്ഷ യിലേക്കുള്ള പ്രവേശനം (നരകത്തിലേക്ക് ). കുരിശിന്റെ യോഹന്നാൻ ലളിതമായി,എന്നാൽ സുവ്യക്തമായി പറയുന്നു: “ജീവിതസായാഹ്നത്തിൽ (മരണ നിമിഷം) സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ നീ പരിശോധിക്കപ്പെടും”.
ഇത്രയും പറഞ്ഞതിൽ നിന്ന് സ്വർഗ്ഗവും നരകവും ഉണ്ടെന്നും രണ്ടും നിത്യം ആണെന്നും( ഒരിക്കലും അവസാനിക്കാത്തത് ) അനുവാചകർ നന്നായി മനസ്സിലാക്കി എന്ന് കരുതുന്നു. യൂണിവേഴ്സലിസം ഇത്തരമൊരു പാഷാണ്ഡത യാണ് (heresy ). ആരും ഇതിൽ പെട്ടു പോകരുത്, ദൈവം സ്നേഹമാണെന്നും കരുണ യാണെന്നും ഈശോ ലോകത്തെ പഠിപ്പിച്ചു. ദൈവമായ അവിടുന്ന് പഠിപ്പിച്ചത് എല്ലാം ശരിയുമാണ്. ദൈവം കരുണയും സ്നേഹവും മാത്രമല്ല അവിടുന്ന് നിത്യ നീതിയുമാണ്. അന്ത്യ ശ്വാസത്തിന് തൊട്ടുമുമ്പുവരെ കരുണയും സ്നേഹവും പ്രവർത്തിക്കും. അതു കഴിയുന്ന നിമിഷം ആണ് മരണ നിമിഷം. ആ നിമിഷത്തിൽ തന്നെ വിധി (തനതു വിധി )ഉണ്ടാകും; ഈ വിധിയും അവസാന വിധിയുടെ പശ്ചാത്തലത്തിലാണ് നടക്കുക.
അന്ത്യ വിധിയെ കർത്താവിന്റെ ശാന്ത ഗംഭീരവും സത്യസന്ധവുമായ പ്രഖ്യാപനം പൂർണമായി, മനസിരുത്തി വിശകലനം ചെയ്താൽ സ്വർഗ്ഗവും നരകവും ഉണ്ടെന്ന് രണ്ടും നിത്യം ആണെന്നും സുതരാം വ്യക്തമാവും.
മനുഷ്യപുത്രന് എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന് തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.
അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന് ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ
അവന് അവരെ തമ്മില്‍ വേര്‍തിരിക്കും. അവന് ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.
എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ യടുത്തു വന്നു.
അപ്പോള്‍ നീതിമാന്മാര് ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്കിയതും എപ്പോള്‍?
നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?
നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?
രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.
അനന്തരം അവന് തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.
എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല.
ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല.
അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോരോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍?
അവന് മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്.
ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര് നിത്യജീവനിലേക്കും പ്രവേശിക്കും.
മത്തായി 25 : 31-46
നിത്യ ശിക്ഷ, നിത്യ നാശം എന്നൊക്കെ പറയുന്നത് ഒരാൾ നരകത്തിൽ നിപതിക്കുന്നതാണ്. നരകത്തിന്റെ അസ്ഥിത്വവും അതിന്റെ നിത്യയും സഭയുടെ പ്രബോധനം സ്ഥിരീകരിക്കുന്നുണ്ട്. മാരക പാപത്തിൽ(mortal sin )മരിക്കുന്നവരുടെ ആത്മാക്കൾ,മരിച്ചാൽ ഉടനെ നിത്യ നരകത്തിലേക്ക് നിപതിക്കുന്നു. അവിടെ അവർ ‘നിത്യ അഗ്നിയിൽ ‘നരക പീഡനങ്ങൾ അനുഭവിക്കും. നരകത്തിലെ പ്രധാന ശിക്ഷാ ദൈവത്തിൽനിന്നുള്ള എന്നേക്കുമായ വേർപാടാണ്. മനുഷ്യന് നിത്യ ശാന്തിയും സന്തോഷവും നിത്യജീവനും കിട്ടുന്നത് സ്വർഗ്ഗത്തിൽ ദൈവത്തിൽ മാത്രമാണ്. അവൻ സൃഷ്ടിക്കപ്പെട്ട തന്നെ അതിനു വേണ്ടിയാണ്. മനുഷ്യൻ ആഗ്രഹിക്കുന്നത് അത് തന്നെയാണ്.