ഈശോയിൽ പൂർണമായി ശരണപ്പെടുക

Fr Joseph Vattakalam
0 Min Read

ഒരു ഘട്ടത്തിൽ ദൈവം എന്നെ കൈവിട്ടു എന്ന അതിശക്തമായ ചിന്ത എന്നിലേക്ക്‌ കടന്നുവന്നു. ഭീതിജനകമായ ഈ ചിന്ത എന്റെ അന്തരാത്മാവിൽ ചൂഴ്ന്നിറങ്ങി എന്നെ കുത്തിമുറിവേല്പിച്ചുകൊണ്ടിരുന്നു. നോവിസ് മിസ്ട്രസിനോട് ഇതേപ്പറ്റി ഞാൻ സംസാരിച്ചപ്പോൾ ഈ മറുപടിയാണ് എനിക്ക് ലഭിച്ചത്: “പ്രിയ സഹോദരി, വലിയ വിശുദ്ധിയിലേക്കാണ് ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്നു വ്യക്തമായി മനസിലാക്കുക. സ്വർഗത്തിൽ അവിടുത്തോടു വളരെ അടുത്ത് നീ ഉണ്ടായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു എന്നതിന്റെ അടയാളമാണിത്. കർത്താവായ ഈശോയിൽ പൂർണമായി ശരണപ്പെടുക.” 

Share This Article
error: Content is protected !!