1.മാമ്മോദീസായിൽ എടുത്ത പ്രതിജ്ഞകളെയും വ്രതങ്ങളെയും കുറിച്ചു ക്രിസ്ത്യാനിയെ അനുസ്മരിപ്പിക്കുവാൻ അവ സഹായ കമാണ്. ഈ ഭക്താഭ്യാസം വഴി ഉത്തമമാംവിധം അവ നവീകരി ച്ചിട്ടുമുണ്ടല്ലോ. വിശ്വസ്തതയോടെ അവ പാലിക്കുവാനുള്ള ചുമതലകളെ ഓർമ്മപ്പെടുത്തുവാൻ ഈ ചങ്ങലകൾ ഉപകരിക്കുന്നു. വിശ്വാസത്താൽ എന്നതിനെക്കാൾ, ഇന്ദ്രിയങ്ങളുടെ പ്രേരണയ്ക്കൊത്താണ്, പലപ്പോഴും മനുഷ്യൻ വ്യാപരിക്കുന്നത്. ആകയാൽ, ദൈവത്തോടുള്ള കടമകളെ ഓർമ്മപ്പെടുത്തുന്ന ബാഹ്യാടയാളങ്ങളില്ലെങ്കിൽ, അവൻ അവ എളുപ്പം മറന്നുപോകും. ഈ ചെറുചങ്ങലകൾ, മാമ്മോദീസാവഴി വെട്ടിപ്പൊട്ടിച്ച് പാപത്തിന്റെ ബന്ധനങ്ങളെയും അടിമത്തത്തെയും അദ്ഭുതകരമാംവിധം അവനെ അനുസ്മരിപ്പിക്കും, മാമ്മോദീസായിൽ ഈശോയോടു വിധേയത്വം വ്രതമായി സ്വീകരിച്ചതും അതിന്റെ നവീകരണത്താൽ അതു സ്ഥിരീകരിച്ചതും ഈ ചങ്ങലകൾ അനുസ്മരിപ്പിക്കും. മാമ്മോദീസായിലെടുത്ത വ്രതങ്ങളെ ഓർമ്മയിൽ കൊണ്ടുവരുന്ന ബാഹ്യചിഹ്നങ്ങൾ ഒന്നും ധരിക്കാത്തതിനാലാണ്. ഇത്രയധികം ക്രിസ്ത്യാനികൾ അവ ഓർമ്മിക്കാത്തതും, ദൈവത്തോട് ഒരു പ്രതിജ്ഞയും എടുക്കാത്ത അക്രൈസ്തവരെപ്പോലെ യഥേഷ്ടം ജീവിക്കുന്നതും.
2. ഈശോയുടെ ദാസനും അടിമയുമാകുവാൻ നമുക്ക് ലജ്ജയില്ല എന്ന് വ്യക്തമാക്കുകയാണ്, ഈ ചങ്ങലകൾ ധരിക്കുന്നതു വഴി നാം ചെയ്യുന്നത്. നാം ലോകത്തിന്റെയും പാപത്തിന്റെയും പിശാചിന്റെയും അടിമത്തം ഉപേക്ഷിക്കുന്നു എന്നതിന്റെ അടയാളമാണിത്.
3. നാം ഒന്നുകിൽ പാപത്തിന്റെ ചങ്ങല വഹിക്കണം. അല്ലെങ്കിൽ സ്നേഹത്തിന്റെയും ഔദാര്യത്തിന്റെയും ചങ്ങലയണിയണം. പാപത്തിന്റെയും പിശാചിന്റെയും ബന്ധനത്തിൽനിന്നു നമ്മെ കാത്തുരക്ഷിക്കുവാനും ഈ ശൃംഖല പര്യാപ്തമാണ്.
പ്രിയസഹോദരാ, പാപത്തിന്റെയും പാപികളുടെയും ലോകത്തിന്റെയും ലൗകായതികരുടെയും, പിശാചിന്റെയും അവരുടെ സേവകരുടെയും ചങ്ങലകളെ നമുക്ക് പൊട്ടിക്കാം. മാരകരമായ ആ നുകം വലിച്ചു ദൂരെയെറിയാം: “അവരുടെ ചങ്ങല പൊട്ടിച്ച് മോചനം നേടാം” (സങ്കീ 2:3). പരിശുദ്ധാത്മാവിന്റെ വാക്കുകളിൽ, അവിടുത്തെ വിലങ്ങിൽ നമ്മുടെ കഴുത്തും വയ്ക്കാം; “അതിന്റെ ആമത്തിൽ നിന്റെ പാദങ്ങളും അതിന്റെ വിലങ്ങിൽ നിന്റെ കഴുത്തും വയ്ക്കുക” (പ്രഭാ. 6:25). തന്റെ പ്രധാന മായ പ്രബോധനങ്ങളെ നിരസിക്കാതിരിക്കുവാൻ പരിശുദ്ധാത്മാവ് ആത്മാവിനെ യഥാസമയം എങ്ങനെ ഒരുക്കുന്നുവെന്നു നോക്കുക: “മകനേ, എന്റെ തീരുമാനം സ്വീകരിക്കുക; എന്റെ ഉപദേശം നിരാകരിക്കരുത്” (പ്രഭാ 6:23).
പ്രിയ സഹോദരാ, പരിശുദ്ധാത്മാവിനോടുകൂടി ഞാനും നിന്നെ ഉപദേശിക്കട്ടെ. “അവളുടെ നുകം സ്വർണ്ണാഭരണവും കടിഞ്ഞാൺ നീല ചരടുമാകും” (പ്രഭാ. 6:30). മനുഷ്യർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും, ഈശോ എല്ലാവരെയും തന്റെ പക്കലേക്ക് ആകർഷിക്കും. അവിടുന്ന്, തിരസ്കൃതരെ, തടവുപുള്ളികളെയും പിശാചുക്കളെയുംപോലെ അവരുടെ പാപച്ചങ്ങലകൾകൊണ്ടു തന്റെ നിത്യകോപത്തോടും ശിക്ഷാ കരനീതിയോടും ബന്ധിക്കും; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരെ സ്നേഹമാല്യങ്ങൾ കൊണ്ടായിരിക്കും അവിടുന്നു ബന്ധിക്കുക: “ഞാൻ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും” (യോഹ. 12:32) കരുണയുടെ കയർ പിടിച്ചു ഞാൻ അവരെ നയിച്ചു – സ്നേഹത്തിന്റെ കയർതന്നെ” (ഓസി 11:4).
മിശിഹായുടെ സ്നേഹമുള്ള ഈ തടവുകാർക്കു (എഫേ 3:1,ഫിലെ, 9) തങ്ങളുടെ ചെറുചങ്ങലകൾ കഴുത്തിലോ കരങ്ങളിലോ അരയിലോ കാലുകളിലോ ധരിക്കാം. ഈശോസഭയുടെ ഏഴാമത്തെ ജന റലായിരുന്ന ഫാ. വിൻസെന്റ് കരാഫാ കാലിൽ ഒരു ഇരുമ്പുവളയമാണ് ഈ അടിമത്തത്തിന്റെ അടയാളമായി ധരിച്ചിരുന്നത്. 1643-ൽ അദ്ദേഹം ചരമമടഞ്ഞു. അദ്ദേഹം പറയാറുണ്ടായിരുന്നു, പരസ്യമായി ഒരു ചങ്ങല ധരിക്കുവാൻ കഴിയാത്തതാണ് എന്റെ ഏറ്റവും വലിയ സങ്കടമെന്ന്. ഈശോയുടെ മദർ ആഗ്നസ് അരയിലാണ് ഇരുമ്പുചങ്ങല ധരിച്ചിരുന്നത്. പണ്ട് കണ്ഠാഭരണങ്ങൾ ധരിച്ചിരുന്ന പല ലൗകായതികരും അതിനു പരിഹാരമായി കഴുത്തിലാണ് ചങ്ങലകൾ ധരിക്കുക. വേറെ ചിലർ അതു കരങ്ങളിൽ ധരിച്ചിരുന്നു. കായിക ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ മിശിഹായുടെ ദാസരാണെന്ന കാര്യം അവരെ അനുസ്മരിപ്പിക്കുവാൻ അവ സഹായകമായി.