പല വിശുദ്ധരും കുണ്ഠിതത്തോടെ ഏറ്റു പറയുന്ന ഒരു സത്യമുണ്ട്. നമ്മുടെ സ്വർഗ്ഗീയ അമ്മയുടെ യഥാർഥ മഹത്വം ഇനിയും അർഹമാംവിധം സ്തുതിക്കപ്പെടുന്നില്ല, സ്നേഹിക്കപ്പെടുന്നില്ല, ശുശ്രുഷിക്കപ്പെടുന്നില്ല, അംഗീകരിക്കപ്പെടുന്നില്ല അറിയപ്പെടുന്നുപോലുമില്ല. ഉപര്യംപിയായ വണക്കത്തിന് അമ്മ അർഹയാണ്. എങ്കി ലും സർഗ്ഗവും വിശ്വത്തിൽ ഒരു വിഭാഗവും അമ്മയെ വണങ്ങുന്ന കാര്യത്തിൽ അഹമഹമിഹയാ മത്സരിക്കുന്നു മുണ്ട്. സ്വർഗം അമ്മയ്ക്ക് സമ്മാനിച്ചിരിക്കുന്നത് നിരവധി കൃപകൾ കണ്ണ് കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല,മനുഷ്യഹൃദയം (വേണ്ടുംവിധം )ആസ്വദിച്ചിട്ടുമില്ല ! ആ മഹിമയിലേക്ക് ചൂഴ്ന്നിറങ്ങാൻ
തുളച്ചുകയറാൻ പരിമിതവിഭവ രായ മനുഷ്യർക്ക് സാധ്യമല്ല. എന്തെങ്കിലും ഒന്ന് പറയാൻ പരിശ്രമിച്ചാൽ അത് അത് ഇങ്ങനെ അവതരിപ്പിക്കാം എന്ന് തോന്നുന്നു. പരിശുദ്ധ കന്യകാമറിയം അത്ഭുതങ്ങളുടെ അത്ഭുതം ആണ്. അമ്മ പിതാവായ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രിയ പുത്രിയാണ്. പുത്രൻ തമ്പുരാന്റെ ഭാഗ്യവതിയായ അമ്മയാണ്. പരിശുദ്ധാത്മാവിന്റെ മണവാട്ടിയും. പരമ പരിശുദ്ധിയുടെ ഏറ്റവും പ്രിയപ്പെട്ട മകൾ, സത്യ ദൈവവും പൂർണ്ണ മനുഷ്യനും ആയ പുത്രൻ തമ്പുരാന്റെ മാതാവ്. അമ്മയെ ശരിയായി അറിയാത്തവർക്ക് മനസ്സിലാകാത്തവർക്ക് ഈശോയെയും ശരിയായി അറിയാൻ, മനസിലാക്കാൻ ആവില്ല.
പരിശുദ്ധ കന്യക മറിയം ദൈവമാതാവ് ആണ്, ലോക രക്ഷകന്റെ, ഏക രക്ഷകന്റെ അമ്മയാണ്. പരമ പരിശുദ്ധിയുടെ അമ്മയാവാൻ ആവശ്യമായ നൈർമ്മല്യം (അമലോൽഭവ മാതാവാണ് ) ഇങ്ങനെയുള്ള യോഗ്യത ഉള്ളവളകയാൽ, മരണശേഷം ഉടനെതന്നെ ഉയിർപ്പിക്കപ്പെട്ട, സ്വർഗ്ഗാരോപണം അനുഭവിക്കുകയും ചെയ്തു (സം വഹിക്കപ്പെട്ടു) ഈശോയോടൊപ്പം ആത്മശരീരങ്ങളോടെ സ്വർഗത്തിലായിരിക്കുന്നു.
ഈശോയുടെ അമ്മയെ നന്നായി അറിയുമ്പോഴാണ് ഒരുവൻ ഈശോയെയും നന്നായി അറിയുന്നത്. She is the mother of God. ഈ അനന്യ മാതാവിന്റെ മുൻപിൽ എല്ലാ നാവും നിശബ്ദമായേ മതിയാവൂ. ഒരു കാര്യം തീർച്ച ആണെന്ന് ളൂയി ഡി മോൺ ഫോർട്ടു പറയുന്നു : എന്തെല്ലാം പ്രതി സന്ധികളുണ്ടായാലും ഈശോ ലോകത്തിനു സമ്മാനിച്ച മറിയം അവിടുത്തെ രാജ്യവും ഈ ലോകത്ത് സ്ഥാപിക്കും. അവളുടെ അറിവിന്റെയും ഭരണതിന്റെയും പരിണിതഫലമായേ ഈശോയുടെ ഭരണം ലോകത്ത് പൂർണമാകൂ.
ഇങ്ങനെയൊക്കെ ആണെങ്കിലും മറിയാം മഹോന്നതന്റെ ഒരു കരവേല സൃഷ്ടി മാത്രമാണ്.
” ആകുന്നവൻ” അവിടുന്ന് മാത്രമാണ്. ദൈവവുമായുള്ള താരതമ്യത്തിൽ മറിയം വെറുമൊരു അണുവാണ്. സർവ്വശക്തനും സർവ്വാധിശായിയുമായ ദൈവത്തിനു
ലോകത്തെ രക്ഷിക്കാൻ മറിയത്തെ കൂടാതെ കഴിയുമായിരുന്നു. എന്തു ചെയ്യുന്നതിനും അവിടുത്തേക്ക് ഒന്ന് മനസ്സ് ആയാൽ മാത്രം മതി.
“To do all things, He has only to will them. ഈ സത്യമല്ലേ സൃഷ്ടികർമ്മത്തിൽ വെളിപ്പെടുക. ദൈവം “ഉണ്ടാകട്ടെ “എന്ന് പറഞ്ഞു. മനുഷ്യനൊഴികെ സകലതും ഉണ്ടായി. താൻ പറഞ്ഞു സൃഷ്ടിച്ച പഞ്ചഭൂതങ്ങളിൽ നിന്ന് മനുഷ്യനെ മെനഞ്ഞെടുത്തു. അതുകൊണ്ടാണ് മനുഷ്യൻ ദൈവത്തിന്റെ കരവേല ആണെന്ന് പറയുന്നത് . തന്റെ തന്നെ ജീവൻ അവന്റെ നാസാരന്ധ്രങ്ങ ളിലേക്ക് അവിടുന്ന് “ഊതി”കൊടുത്തു. എന്നോടും നിങ്ങളോടും ഉള്ള ദൈവത്തിന്റെ സവിശേഷ, വ്യക്തിഗത സ്നേഹമാണ് ഇപ്രകാരം നമുക്ക് അസ്തിത്വം നൽകാൻ അവിടുത്തെ പ്രേരിപ്പിച്ചത്.
പരിശുദ്ധ അമ്മ പരമോന്നതന്റെ സൃഷ്ടി മാത്രമാണെങ്കിലും ദൈവം തീരുമാനസ്സായത് രക്ഷാകര കർമ്മത്തിൽ അമ്മയുടെ സജീവ പങ്കാളിത്തം ഉണ്ടാകണമെന്നാണ്. അതിനു വേണ്ടി അമ്മയെ അമലോൽഭവ ആയി സൃഷ്ടിച്ചു. അവിടുന്ന് ഒന്ന് ചെയ്താൽ ചെയ്തതാണ്.അതിന് ഒരിക്കലും മാറ്റം വരുകയില്ല. അവിടുത്തേക്ക് ‘വിചാര’മേയുള്ളൂ ( വീണ്ടുവിചാരം ഇല്ല ).
തന്റെ ഓമന മകനെ ലോകത്തിന് രക്ഷകനായി നൽകുന്നത് മറിയത്തിലൂടെ ആയിരിക്കണം എന്ന് അവിടുന്ന് തീരുമാനിച്ചു. അങ്ങനെ മറിയത്തെ നമ്മുടെ കറപുരണ്ട പ്രകൃതിയുടെ ഏക അപവാദമായി (our tainted nature’s solitary boast)നമുക്ക് ലഭിച്ചു.
ഈ നല്ല അമ്മയെ തന്ന ദൈവത്തിനു നന്ദി പറയാം; ഒപ്പം അമ്മയ്ക്കും.
ഈ അമ്മയുടെ വിമല ഹൃദയത്തിൽ, നിർമ്മല ഗർഭപാത്രത്തിൽ മറഞ്ഞിരിക്കുന്നത് വലിയ സ്വാതന്ത്ര്യവും സന്തോഷവുമായി ഈശോ കണ്ടു. ഇനി ബാലിക തന്റെ ‘ഇളപ്പായ’ ഗർഭപാത്രത്തിൽ വഹിക്ക പെടുന്നത് ശക്തിയായി അവിടുന്ന് കണ്ടു. തന്റെ യും തന്റെ വത്സല പിതാവിന്റെ മഹാമഹിമയിൽ ഈ അനുഭവം ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് ശക്തി ആയാണ് ഈശോ വിലയിരുത്തിയത്. തന്നെ തന്നെ പൂർണമായി ഈശോ ഉൾപ്പെടുത്തിയത് മറിയത്തിനു മാത്രമാണ്.മറ്റെല്ലാവരിൽനിന്നും അവിടുന്ന് അവ മറച്ചുവെച്ചു. തന്നെ ഗർഭം ധരിക്കാനും, ഉദരത്തിൽ വളർത്താനും, പ്രസവിക്കാനും, ദൈവാലയത്തിൽ തന്നെ കാഴ്ചവയ്ക്കാനും, മുപ്പതുവർഷം അവൾക്ക് കീഴ്വഴങ്ങി ജീവിക്കാനും ഈശോ തിരു മനസ്സായി. തന്റെ തിരുബലിയിലും മറിയം സജീവ പങ്കാളിയാവുന്നതിനും ദൈവം അമ്മയെ അനുവദിച്ചു. അമ്മയുടെ അനുവാദത്തോടും അംഗീകാരത്തോടുമാണ് ഈശോ കാൽവരിയിൽ തന്റെ ദൗത്യം പൂർത്തിയാക്കിയത്. അമ്മയുടെ അനുവാദത്തോടെ തന്നെയാണ് ഈശോ തന്റെ സ്വർഗ്ഗ പിതാവിന്റെ പക്കലേക്ക് ആരോഹണം (സ്വർഗ്ഗാരോഹണം) ചെയ്തത്. പൂർവ്വ പിതാവായ ഇസഹാക്കും ആയി ഈശോ സാധർമ്യം വഹിക്കുന്നുണ്ട്. അബ്രഹാം പിതാവിന്റെ ഹിതം നിറവേറ്റി അതുപോലെ ഇസഹാക്ക് പിതൃ ഹൃദയം നിറവേറ്റിയതുപോലെ ഈശോയും പിതൃ ഹിതം നിറവേറ്റി. ഈശോയെ ശുശ്രൂഷിച്ചതും പാലൂട്ടിയതും അവിടുത്തേക്ക് ഭക്ഷണം നൽകിയതും കരുതി സംരക്ഷിച്ചതും തന്നെ ബലിയർപ്പിച്ചതും എല്ലാം നമുക്ക് വേണ്ടിയാണ്. ഈ സ്നേഹ മാതാവിനെ ആരും വിസ്മരിക്കുകയോ തള്ളിപ്പറയുകയോ അരുതേ!