കാൻസറിന് ഒരു ചികിത്സ ആണല്ലോ റേഡിയേഷൻ. ഇക്കഴിഞ്ഞ ദിവസം ഒരു വൈദികൻ ശാലോമിൽ പ്രസംഗിച്ചപ്പോൾ അദ്ദേഹം Eucharistic Radiation എന്നൊരു പ്രയോഗം നടത്തി. അത് വളരെ ഹൃദയസ്പർശിയും വാസ്തവുമായി തോന്നി. തിന്മയുടെ അണുക്കളെ ഏറ്റവും ഫലപ്രദമായി നശിപ്പിക്കാൻ ദിവ്യകാരുണ്യത്തിൽ നിന്നുള്ള ദിവ്യ രശ്മികൾക്ക് കഴിയുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമേയം. ആ തിരുസന്നിധാനത്തിൽ ആയിരുന്നെങ്കിലേ ഇതു സാധ്യമാകൂ.
തിരു സന്നിധിയിൽ നിന്ന്, തിരു സക്രാരിയിൽനിന്ന്,അൾത്താരയിൽ നിന്നേ ഈ റേഡിയേഷൻ നടക്കുകയുള്ളൂ. കുടുംബജീവിതക്കാർ പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം സങ്കീ 10:14ലുണ്ട്. “അങ്ങ് കാണുന്നുണ്ട്, കഷ്ടപ്പാടുകളും ക്ലേശങ്ങളും അങ്ങ് തീർച്ചയായും കാണുന്നുണ്ട്. അങ്ങ് അവ ഏറ്റെടുക്കും…. അനാഥന് അവിടുന്ന് സഹായകൻ ആണല്ലോ”.
സങ്കീ 46: 1 -7 കുടുംബങ്ങൾക്ക് ഏറെ ആശ്വാസ പ്രദമാണ്..
ദൈവമാണു നമ്മുടെ അഭയവും ശക്തിയും;കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്.
സങ്കീര്‍ത്തനങ്ങള്‍ 46 : 1
ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 46 : 2
ജലം പതഞ്ഞുയര്ന്നിരമ്പിയാലുംഅതിന്റെ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലുംനാം ഭയപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 46 : 3
ദൈവത്തിന്റെ നഗരത്തെ,അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ,സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്നഒരു നദിയുണ്ട്.
സങ്കീര്‍ത്തനങ്ങള്‍ 46 : 4
ആ നഗരത്തില്‍ ദൈവം വസിക്കുന്നു;അതിന് ഇളക്കം തട്ടുകയില്ല;അതിരാവിലെ ദൈവം അതിനെ സഹായിക്കും.
സങ്കീര്‍ത്തനങ്ങള്‍ 46 : 5
ജനതകള്‍ ക്രോധാവിഷ്ടരാകുന്നു;രാജ്യങ്ങള്‍ പ്രകമ്പനം കൊള്ളുന്നു;അവിടുന്നു ശബ്ദമുയര്‍ത്തുമ്പോള്‍ഭൂമി ഉരുകിപ്പോകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 46 : 6
സൈന്യങ്ങളുടെ കര്‍ത്താവുനമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.
സങ്കീര്‍ത്തനങ്ങള്‍ 46 : 7
കുടുംബജീവിതത്തിലെ കഷ്ടതകളിൽ നാം അഭയം ഗമിക്കേണ്ടത് ഈശോയിലും അവിടുത്തെ തിരുവചനങ്ങളിലും കൂദാശകളിലും പരിശുദ്ധ അമ്മയുടെയും യൗസേപ്പിതാവിന്റെയും വിശുദ്ധരുടേയും മാലാഖമാരുടെയും മധ്യസ്ഥതയും പ്രാർത്ഥനയിലേക്കുമാണ്.
ചില കുടുംബങ്ങളിൽ കർത്താവിനു പറയാനുള്ളത് അവിടുന്ന് എഫേസുസുകാരോട് പറഞ്ഞു തന്നെയായിരിക്കും.
വെളിപാട് 2: 2-5
നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വമായ ഉറച്ചുനില്പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മന സ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.
വെളിപാട് 2 : 2
നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വമായ ഉറച്ചുനില്പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മന സ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.
വെളിപാട് 2 : 2
തീര്‍ച്ചയായും, ക്ഷമാപൂര്‍വം പിടിച്ചു നില്‍ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെ പ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല.
വെളിപാട് 2 : 3
എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു.
വെളിപാട് 2 : 4
അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെ അടുത്തുവരുകയും നിന്റെ ദീപപീഠം അതിന്റെ സ്ഥ ലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
വെളിപാട് 2 : 5
വെളിപാട് ഗ്രന്ഥത്തിൽ ഉള്ള 7 ലേഖന രൂപത്തിൽ എഴുതിയവ എല്ലാം തന്നെ സഭയ്ക്കുള്ള പ്രവചനങ്ങളാണ്. സഭയെ കുറിച്ചുള്ള ഈശോയുടെ വിലയിരുത്തലും വിമർശനവും ശാസനവും പ്രോത്സാഹനവും ഇവയിലുണ്ട്.
ദൈവഭക്തരെല്ലാവരും ദൈവകരങ്ങളിൽ ആണ് എന്നസത്യം ഗ്രഹിക്കുന്നവർ വിശുദ്ധിയിൽ വളരാൻ നിരന്തരം പരിശ്രമിക്കും. ഈ ബോധ്യം ഇല്ലാത്തവർ അതിലേക്ക് വരണം. കുടുംബ വിശുദ്ധീകരണം ആ ബോധ്യത്തിലേക്ക് സത്വരം എത്തിയെങ്കിലേ അവരെ സംബന്ധിച്ച് യാഥാർത്ഥ്യം ആകൂ. ഇവിടെ വിശ്വാസവും പ്രത്യാശയും അത്യന്താപേക്ഷിതമാണ്. ജെറെ 17:14ഏതൊരു മാതാവും മുതിർന്ന മക്കളുമെങ്കിലും അറിഞ്ഞിരിക്കണം. അത് അനസ്യൂതം, പ്രത്യേകിച്ച് ആരെങ്കിലും രോഗത്തിൽ ആയിരിക്കുമ്പോൾ ആവർത്തിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കണം.
” കർത്താവേ, എന്നെ സുഖപ്പെടുത്തണമേ. അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ ; അപ്പോൾ ഞാൻ രക്ഷപ്പെടും. അങ്ങു മാത്രമാണ് എന്റെ പ്രത്യാശ”.