തിയറ്റെൻ സന്യാസികളാണ് പതിനേഴാം നൂറ്റാണ്ടിൽ ഇറ്റലിയിലും സിസിലിയിലും സവോയിലും ഈ ഭക്തി പ്രചരിപ്പിച്ചത്. പോളണ്ടിൽ വിസ്മയനീയമാംവിധം ഈ ഭക്തി ഈശോസഭാംഗമായ ഫാ.സ്റ്റനിസ്ലാവൂസ് ഫലാക്കിയൂസ് പ്രചരിപ്പിച്ചു. പല രാജ്യങ്ങളിലേയും രാജാക്കന്മാരും രാജ്ഞിമാരും പ്രഭുക്കന്മാരും കർദ്ദിനാളന്മാരും ഈ ഭക്തിയെ ആശ്ലേഷിച്ചുവെന്ന് അവരുടെ പേരുകൾ സഹിതം ഫാ.ഡി. ലോസ് റിയോസിന്റെ മുകളിൽപ്പറഞ്ഞ പുസ്തകത്തിൽ രേഖ പ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധിയിലും പാണ്ഡിത്യത്തിലും വിശ്രുതനാണ്, കൊർണേലി യൂസ് ആ ലപ്പിദേ. ഈ ഭക്തിയെ പരിശോധിക്കുവാൻ പല മെത്രാ ന്മാരും ദൈവശാസ്ത്രജ്ഞന്മാരും അദ്ദേഹത്തെ നിയമിച്ചു. പുണ്യചരി തനായ അദ്ദേഹം സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷം, ഈ ഭക്തിയെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെയ്തത്. സുപ്രസിദ്ധരായ മറ്റു പലരും അദ്ദേഹത്തിന്റെ മാതൃക സ്വീകരിക്കുകയുണ്ടായി.
നമ്മുടെ ദിവ്യ നാഥയുടെ ശുശ്രൂഷയിൽ ഏറ്റവും ദത്തശ്രദ്ധരാണ് ഈശോ സഭാംഗങ്ങൾ. ഈ ഭക്തിയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ചെറു പുസ്തകം കൊളോണിലെ മരിയസംഖ്യാംഗങ്ങളുടെ പേരിൽ അവർ അവിടത്തെ മെത്രാ പ്പോലീത്തയായിരുന്ന ഫെർഡിനാൻഡ് തിരുമേനിക്കു സമ്മാനിച്ചു. അദ്ദേഹം അത് അംഗീകരിക്കുകയും അതിനു പ്രസിദ്ധീകരണാനുവാദം നല്കുകയുമുണ്ടായി. തന്റെ രൂപത മുഴുവനിലും ഈ ഭക്തി പ്രചരിപ്പിക്കുവാൻ എല്ലാ വൈദികരെയും സന്യാസികളെയും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സുപ്രസിദ്ധനായ കർദ്ദിനാൾ ഡി. ബഹുല്ലെ തിരുമേനി ഫ്രാൻസി ലെങ്ങും ഈ ഭക്തി പ്രചരിപ്പിക്കുവാൻ ഏറ്റവും തീക്ഷണതയോടെ ശ്രമിച്ചവരിൽ ഒരാളാണ്. അദ്ദേഹത്തെ ഇന്നും ആ ജനത സംപൂജ്യത യോടെ സ്മരിക്കുന്നു. അദ്ദേഹത്തിനെതിരായി അപവാദങ്ങളും പീഡനങ്ങളും പൊട്ടിപുറപ്പെട്ടു. വിമർശകർ അദ്ദേഹത്തിൽ നവീകരണവും അന്ധവിശ്വാസവും ആരോപിച്ചു. അദ്ദേഹത്തിനെതിരായി ഒരു കുറ്റ പത്രം പ്രസിദ്ധീകരിക്കുകയായിരുന്നു, അവരുടെ അടുത്ത നടപടി. ഫ്രാൻസിൽ ഈ ഭക്തിയുടെ പ്രചാരത്തെത്തടയുവാൻ അവർ ഒരായിരം കൗശലങ്ങൾ പ്രയോഗിച്ചു. അതിനവരെ പിശാച് ഉപകരണമാക്കിയെന്നു പറയുകയാണ് കൂടുതൽ ശരി. പക്ഷേ, വിശുദ്ധനും വിഖ്യാത നുമായ കർദ്ദിനാൾ അപവാദങ്ങളെയെല്ലാം ക്ഷമയോടെ നേരിട്ടു ദൂഷണപത്രികയിലെ ആക്ഷേപങ്ങളെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം ഒരു ലഘുഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ഈ ഭക്തി, ഈശോമിശിഹായുടെ മാതൃകയേയും മാമ്മോദീസായിലെടുക്കുന്ന വ്രതങ്ങളെയും അടിസ്ഥാ നപ്പെടുത്തിയുള്ളതാണെന്നു പ്രസ്തുത ഗ്രന്ഥത്തിൽ വ്യക്തമാക്കിക്കൊണ്ട്, ആരോപണങ്ങളെ തകർക്കുന്നുണ്ട്. പരിശുദ്ധ കന്യകയ്ക്കും, അവളുടെ കരങ്ങൾ വഴി ഈശോയ്ക്കുള്ള സമർപ്പണം, മാമ്മോദീസായിൽ നാമെടുക്കുന്ന വ്രതങ്ങളുടെയും, വാഗ്ദാനങ്ങളുടെയും ഉത്തമമായ ഒരു നവീകരണമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ഈ ഒടുവിൽ പറഞ്ഞ സുപ്രധാന മാർഗ്ഗത്തിലൂടെയാണ് അദ്ദേഹം ശത്രുക്കളെ നിശ്ശബ്ദരാക്കിയത്. ഈ ഭക്തിയെക്കുറിച്ചു ധാരാളം വിവരങ്ങൾ അദ്ദേഹമെഴുതിയ പുസ്തകങ്ങളിൽ കാണാം.