ആകയാൽ, യഥാർത്ഥ മരിയഭക്തി നാം അഭ്യസിക്കുകവഴി ക്രിസ്തുവിനോടുള്ള സ്നേഹവും ഭക്തിയും ആരാധനയും പൂർണ്ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചി തവും സുഗമവുമായ മാർഗ്ഗം നാം തുറന്നിടുകയാണ്. മരിയഭക്തി നമ്മെ ക്രിസ്തുവിൽ നിന്ന് അകറ്റുന്നെങ്കിൽ, അതിനെ പിശാചിന്റെ തട്ടിപ്പായി ക്കരുതി തിരസ്കരിക്കുകയാണ് വേണ്ടത്. എന്നാൽ, ഈ ഭക്തിയെ സംബന്ധിച്ചിടത്തോളം ഇതുവരെ വിവരിച്ചവയിൽനിന്നും, തുടർന്നു വിശ ദമാക്കുവാനിരിക്കുന്നവയിൽനിന്നും മനസ്സിലാക്കാം, ക്രിസ്തുവിനെപൂർണ്ണമായി അറിയുന്നതിനും ആർദ്രമായി സ്നേഹിക്കുന്നതിനും വിശ്വ സ്തതയോടെ സേവിക്കുന്നതിനും നമ്മെ സഹായിക്കുകയാണ് മരിയഭക്തി ചെയ്യുന്നതെന്ന്.
ഓ!മാധുര്യവാനായ യേശുവേ, സ്നേഹപൂർവ്വമായ ആവലാതി യുമായി ഞാൻ ഇവിടെ ഒരു മാത്രനേരം അങ്ങയുടെ ദിവ്യമഹത്ത്വത്തെ അഭയം ഗമിക്കട്ടെയോ. ക്രിസ്ത്യാനികളിൽ ഒരു വലിയ വിഭാഗം, അ ഭ്യസ്തവിദ്യർ പോലും അങ്ങും അങ്ങ് മാതാവുമായുള്ള ഗാഢമായ ഐക്യം എന്തെന്ന് അറിയുന്നില്ല. ഓ! നാഥാ അങ്ങെപ്പോഴും മറിയ ത്തോടുകൂടിയാണ്. മറിയം അങ്ങയോടുകൂടിയും, അവൾക്കു അങ്ങയെ കൂടാതെ ജീവിക്കാനാവില്ല. അപ്പോൾ അവൾ, അവളല്ലാതായിത്തീരും. കൃപാവരം വഴി അവൾ അങ്ങിലേക്കു ഗാഢമായി രൂപാന്തരപ്പെട്ടതിനാൽ അവൾ ജീവിക്കുന്നേയില്ല. അവൾ ഇല്ലാതായതുപോലെയായി. യേശുവേ അങ്ങു മാത്രമാണ് അവളിൽ ജീവിക്കുന്നതും ഭരണം നടത്തു ന്നതും. മാലാഖമാരിലും വിശുദ്ധരിലും എന്നതിനേക്കാൾ അങ്ങു പൂർണ്ണ മായി അവളിൽ ജീവിക്കുന്നു. ഹാ! നാം ഈ അദ്ഭുതസൃഷ്ടിയിൽ, അവിടുത്തേക്കു ലഭിക്കുന്ന മഹത്ത്വവും സ്നേഹവും അറിഞ്ഞിരുന്ന അപ്പോൾ അവിടത്തെപ്പറ്റിയും മറിയത്തെപ്പറ്റിയും വളരെ വ്യത്യസ്തമായി ചിന്തിച്ചേനെ. പ്രകാശത്തെ സൂര്യനിൽനിന്നും, ചൂടിനെ അഗ്നി യിൽനിന്നും, വേർപെടുത്തുകയാണ് മറിയത്തെ അങ്ങിൽനിന്ന് അക റ്റുന്നതിനേക്കാൾ എളുപ്പം. പോരാ, മറ്റെല്ലാ വിശുദ്ധരെയും മാലാഖമാ രെയും അങ്ങിൽ നിന്നു വേർപെടുത്താൻ സാധിച്ചാലും മറിയത്തെ അങ്ങിൽനിന്ന് അകറ്റുക അസാധ്യമാണ്. കാരണം, സകല സൃഷ്ടി കളും അങ്ങയെ സ്നേഹിക്കുന്നതിലും മഹത്ത്വപ്പെടുത്തുന്നതിലുമുപരി തീക്ഷ്ണമായും സമ്പൂർണ്ണമായും മറിയം അങ്ങനെ സ്നേഹിക്കു കയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു.