കൂടാതെ ഞാൻ പറഞ്ഞിട്ടുള്ളതുപോലെ പരിശുദ്ധ കന്യക ഭൂസ്വർഗ്ഗങ്ങളുടെ രാജ്ഞിയെങ്കിൽ സൃഷ്ടികളെല്ലാം അവളുടെ ദാസരും അടിമകളുമല്ലേ? വി. ആൻസലം, വി. ബർണ്ണഡിൻ, വി. ബൊനവഞ്ചർ തുടങ്ങിയ വിശുദ്ധരും പറയുന്നു “മറിയം ഉൾപ്പെടെ എല്ലാ വസ്തു ക്കളും ദൈവരാജ്യത്തിന്റെ ആധിപത്യത്തിനു വിധേയമായിരിക്കുന്നതു പോലെ എല്ലാ വസ്തുക്കളും ദൈവം ഉൾപ്പെടെ മറിയത്തിന്റെ ആധി പത്യത്തിനു വിധേയമാണ്. എല്ലാ സൃഷ്ടികളും ഒരു പ്രകാരത്തിൽ മറിയത്തിന്റെ അടിമകളാണെങ്കിലും അവരിൽ കുറെപ്പേരെങ്കിലും യഥാർത്ഥ സ്നേഹം നിമിത്തം അവളുടെ അടിമത്തം സ്വയം സ്വീകരിച്ച് അവളെ തങ്ങളുടെ നാഥയും രാജ്ഞിയുമായി അംഗീകരിക്കുകയി ല്ലെന്നോ? മനുഷ്യനെന്നല്ല, പിശാചിനുപോലും അടിമകളാകുവാൻ പലർക്കും സങ്കോചമില്ലാതിരിക്കെ മറിയത്തിന്റെ അടിമത്തം സ്വീകരി ക്കുവാൻ ആരുമില്ലെന്നോ? തന്റെ സന്തതസഹചാരിയായ രാജ്ഞിക്ക് ജീവന്റെയും മരണത്തിന്റെയും മുകളിലുള്ള അധികാരങ്ങളോടു കൂടി അടിമകളുണ്ടാകുന്നത് രാജാവിന് എത്ര അഭിമാനകരമാണ്. രാജ്ഞി യുടെ മഹത്ത്വവും ശക്തിയും രാജാവിന്റെയും, രാജാവിന്റേത് രാജ്ഞി യുടേതുമാണ്. മറിയത്തിന്റെ ഉത്തമപുത്രനാണ് ക്രിസ്തു. അവിടുന്ന് തന്റെ മഹത്ത്വത്തിലും ശക്തിയിലും ഓഹരിക്കാരിയാക്കി. എങ്കിൽ, അവൾക്ക് അടിമകളുണ്ടാവുക അവിടുത്തേക്കു അതൃപ്തിക മെന്നോ? അരൂസ് എസ്തറിനെയും, സോളമൻ ബ്ഷെബായെ യും, നിസ്സീമമായി സ്നേഹിച്ചിരുന്നുവെന്നു വേദപുസ്തകത്തിൽ നിന്നു മനസ്സിലാക്കാം. മറിയം പഴയനിയമത്തിലെ ഈ സ്ത്രീകളോളമെങ്കിലുംസഹയോഗ്യയല്ലെന്നോ? അവൾ ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടു കയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നില്ലെന്നോ? ആർക്കാണ് അങ്ങനെ പറയുവാനോ ചിന്തിക്കുവാൻ പോലുമോ കഴിയുക.
എന്നാൽ എങ്ങോട്ടേക്കാണ് എന്റെ തൂലിക എന്നെ അതിവേഗം നയിക്കുന്നത് സ്പഷ്ടമായതിനെ തെളിയിക്കുന്നതിന് ഞാൻ എന്തിനി വിടെ നിറുത്തുന്നു. മറിയത്തിന്റെ അടിമകളെന്നു വിളിക്കപ്പെടുവാൻ ഇഷ്ടപ്പെടാത്തവർ ക്രിസ്തുവിന്റെ അടിമകൾ എന്ന പേർ സ്വീകരിച്ചു. കൊള്ളട്ടെ. അതനുസരിച്ച് ജീവിക്കുകയും ചെയ്യട്ടെ. അതു മറിയത്തിന്റെ അടിമകളാകുന്നതിനു തുല്യമാണ്. കാരണം, ക്രിസ്തു മറിയത്തിന്റെ ഉദരഫലവും മഹത്ത്വവുമാണ്. അടുത്ത പേജുകളിൽ വിവരിക്കുന്ന ഭക്താഭ്യാസങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നാം അതുതന്നെയായിരിക്കും ചെയ്യുക.