പരിശുദ്ധകന്യകയോടുള്ള അയഥാർത്ഥ ഭക്തിയുടെ പൊള്ളത്തരവും അതിനെ ത്യജിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസ്സിലാക്കി. ഇനി യഥാർത്ഥഭക്തിയുടെ സ്വഭാവം നമുക്കു പഠിക്കാം. അതിന്റെ പ്രത്യേകതകൾ:
(1) ആന്തരികം
(2) മൃദുലം
(4) സുസ്ഥിരം
(5) നിസ്വാർത്ഥം,
ആന്തരികം
യഥാർത്ഥമരിയഭക്തി ആന്തരികമാണ്. ഹൃദയവും മനസ്സുമാണ്, അതിന്റെ ഉറവിടങ്ങൾ. മറിയത്തെപ്പറ്റിയുള്ള മതിപ്പിലും അവളുടെ മഹ ത്ത്വത്തെപ്പറ്റിയുള്ള വലിയ ആദരവിലും അവളോടുള്ള സ്നേഹത്തിലും നിന്നാണ് അതു പൊട്ടിപ്പുറപ്പെടുന്നത്.
മൃദുലം
ഒരു കുഞ്ഞിനു തന്റെ പ്രിയമാതാവിലുള്ളതുപോലെ സുദൃഢമാ ണ്, യഥാർത്ഥ ഭക്തർക്കു മറിയത്തിലുള്ള പ്രത്യാശയും ആശയവും വലിയ വിശ്വാസത്തോടും നിഷ്കളങ്കമായ ശരണത്തോടും കൂടി ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളിലും നിഷ്പ്രയാസം മറിയത്തെ സമീപിക്കുവാൻ അതു നമുക്കു പ്രചോദനം നല്കും. തന്നി മിത്തം, എവിടെവച്ചും എപ്പോഴും എന്തിനും നാം മാതാവിന്റെ സഹായം അഭ്യർത്ഥിക്കുന്നു. സംശയങ്ങളിൽ പ്രബോധനവും മാർഗ്ഗഭ്രംശങ്ങളിൽ നേർവഴിയും പരീക്ഷകളിൽ താങ്ങും ബലഹീനതകളിൽ ശക്തിയും അധഃപതനത്തിൽ സമുദ്ധാരണവും അധൈര്യത്തിൽ ധീരതയും മനു ചാഞ്ചല്യങ്ങളിൽ ദൃഢചിത്തതയും അവൾ തരും. അതിനാൽ, ജീവിത ത്തിലെ കുരിശുകൾ, വിഷമതകൾ, നിരാശതകൾ എന്നിവയിൽ ആശ്വാസം തേടി നാം മാതൃസമക്ഷം അണയുന്നു. ആദ്ധ്യാത്മികമോ ശാരീരികമോ ആയ എല്ലാ കഷ്ടതകളിലും മറിയമാണ് നമ്മുടെ ആശയം. ഇപ്രകാരം ചെയ്യുന്നത് അവളെ അലട്ടുമെന്നോ, ക്രിസ്തുവിനെ അപ്രീതിപ്പെടുത്തുമെന്നോ യാതൊരു ഭയവും അവരിൽ ഉളവാക്കുന്നില്ല.
വിശുദ്ധം
യഥാർത്ഥ മരിയഭക്തി വിശുദ്ധമാണ്. ഈ ഭക്തി നമ്മെ പാപത്തിൽനിന്നു ദൂരെയകറ്റും. മാത്രമല്ല, പരിശുദ്ധ കന്യകയുടെ പുണ്യങ്ങളെ അനുകരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. അവളുടെ അഗാധമായ എളിമയും സജീവവിശ്വാസവും അന്ധമായ അനുസര ണവും നിരന്തരമായ പ്രാർത്ഥനയും എല്ലാറ്റിലുമുള്ള ആശാനിഗ്രഹവും ദൈവിക പരിശുദ്ധിയും ഊഷ്മളമായ സ്നേഹവും വീരോചിതമായ ക്ഷമയും മാലാഖയെപ്പോലുള്ള മാധുര്യവും ദിവ്യജ്ഞാനവും നമ്മിലേക്ക് അവൾ പകരുന്നു. പരിശുദ്ധ കന്യകയിൽ പ്രശോഭിച്ചിരുന്ന പത്തു പ്രധാന പുണ്യങ്ങളാണിവ.
സുസ്ഥിരം
യഥാർത്ഥ ഭക്തിയുടെ മറ്റൊരു ലക്ഷണം സ്ഥിരതയാണ്. നന്മയിൽ അതു നമ്മെ ഉറപ്പിക്കും. ഭക്തകൃത്യങ്ങൾ അത്രപെട്ടെന്നു ഉപേക്ഷിച്ചു കളയാൻ അനുവദിക്കുന്നില്ല. ലോകത്തെയും ലൗകായതികത്വ ത്തെയും ജഡികപ്രവണതകളെയും പ്രകോപനങ്ങളെയും പൈശാചിക പരീക്ഷകളെയും നേരിടുവാൻ വേണ്ട ധൈര്യം അതു നമുക്കു പ്രദാനം ചെയ്യും. ആകയാൽ, ഒരു യഥാർത്ഥ മരിയഭക്തൻ ചഞ്ചലമനസ്കനോ സംശയാലുവോ ഭീരുവോ അസ്ഥിരനോ അസ്വസ്ഥനോ അല്ല. പക്ഷേ അവൻ ഒരിക്കലും പാപത്തിൽ വീഴുകയില്ലെന്നോ, അവന്റെ ഭക്തവികാ ങ്ങൾ എന്നെന്നും ഒന്നുപോലെ നിലനില്ക്കുമെന്നോ വരുന്നില്ല. പാപ ത്തിൽ നിപതിക്കുന്നെങ്കിൽ, തന്റെ നല്ല മാതാവിന്റെ പക്കലേക്ക് ഇരുകരങ്ങളും നീട്ടി സഹായാഭ്യർത്ഥനയുമായി അവനണയും, ഭക്ത കൃത്യങ്ങളിൽ ഒരഭിരുചിയും തോന്നാതിരുന്നാലും അവൻ കുലുങ്ങുകയില്ല. കാരണം, വിശ്വസ്തനും ഉത്തമനുമായ മരിയഭക്തൻ ഇന്ദ്രിയാനുഭൂതിവഴിയല്ല, പ്രത്യുത, മറിയത്തിലും ക്രിസ്തുവിലുമുള്ള വിശ്വാസം വഴിയാണു ജീവിക്കുന്നത് (ഹെബ്രാ. 10:38).