ഭക്തിയിൽ സ്ഥിരതയില്ലാത്തവരാണവർ. ഈ നിമിഷം അവർ തീക്ഷ്ണഭക്തരെങ്കിൽ, അടുത്തനിമിഷം മന്ദഭക്തരാകും. ചിലപ്പോൾ മാതാവിനുവേണ്ടി എന്തും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന അവരുടെ തനിനിറം കാണുവാൻ അധികം താമസിക്കേണ്ടിവരുകയില്ല. സർവ്വ വിധ ഭക്തകൃത്യങ്ങളും അവർ ചെയ്തുതുടങ്ങും. എല്ലാ സഖ്യങ്ങളിലും അംഗത്വം സ്വീകരിക്കും. പക്ഷേ, വിശ്വസ്തതയോടെ അവയുടെ നിയ മങ്ങൾ അവർ അനുസരിക്കുകയില്ല. ചന്ദ്രനെപ്പോലെ അവർ നിരന്തരം പരിവർത്തനവിധേയരാണ്. ആകയാൽ, ചന്ദ്രനെ പാദപീഠമാക്കി വാഴുന്ന ഈ രാജ്ഞി അവർക്കു നല്കുന്ന സ്ഥാനം ചന്ദ്രനോടൊപ്പം പാദത്തിൻ കീഴിലായിരിക്കും. മറിയത്തിന്റെ വിശ്വസ്തതയിലും സ്ഥിരതയിലും ഓഹരി പറ്റുന്ന വിശ്വസ്തദാസരുടെ കൂട്ടത്തിൽ എണ്ണപ്പെടുവാൻ ചഞ്ചലമനസ്കരായ അവർ തികച്ചും അയോഗ്യരാണ്. പലവിധ ഭക്ത കൃത്യങ്ങളുടെയും പ്രാർത്ഥനകളുടെയും ഭാരം പേറുന്നതിലും ഭേദം, പിശാചിന്റെയും ജഡത്തിന്റെയും ലോകത്തിന്റെയും എതിർപ്പുകളെ വകവയ്ക്കാതെ വിശ്വസ്തതയോടും സ്നേഹത്തോടും കൂടി ചുരുക്കം ചിലതുമാത്രം ചെയ്യുകയാണ് അവർക്കു നല്ലത്.
കപടഭക്തി
മാതാവിന്റെ മേലങ്കിയുടെ കീഴിൽ തങ്ങളുടെ പാപങ്ങളും ദുസ്വഭാവങ്ങളും മറച്ചുവച്ചു മറ്റുള്ളവരുടെ മുമ്പിൽ മാന്യരായും ഭക്തരായും പ്രത്യക്ഷപ്പെടുവാനാണ് ഇവരുടെ ശ്രമം.
സ്വാർത്ഥതത്പരർ
അപകടങ്ങളെ അകറ്റുവാനും അസുഖങ്ങൾ മാറുവാനും കേസു കളിൽ ജയിക്കുവാനും മറ്റും, മാതൃസമക്ഷം അഭയംതേടുന്ന സ്വാർത്ഥ മതികളാണിവർ. സ്വകാര്യലാഭമില്ലെന്നായാൽ അവിടം കൊണ്ടവസാനിച്ചു ഇവരുടെ മരിയഭക്തി. ഇവരാരും യഥാർത്ഥ ഭക്തരല്ല; ദൈവ ത്തിനും അവിടുത്തെ മാതാവിനും സ്വീകാര്യരുമല്ല.
നമുക്കു വിമർശകരുടെ ഇനത്തിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. അവർ ഒന്നും വിശ്വസിക്കുന്നില്ല. എല്ലാറ്റിനേയും വിമർശി ക്കുന്നു. കർത്താവിനോടുണ്ടാകേണ്ട ഭക്തിയെ മറിയത്തോടുള്ള അതി രുകടന്ന ഭക്തി കുറയ്ക്കുമോ എന്ന ഭയപ്പാടിൽ കഴിയുന്ന സംശയപ്രകൃതക്കാരോടും നമുക്കു വേഴ്ച വേണ്ട. ബാഹ്യഭക്തരുടെ ഭക്തിയെ ല്ലാം പുറമെ കാണുന്ന അനുഷ്ഠാനങ്ങൾ മാത്രമാണെങ്കിൽ സ്വയം വഞ്ചകർ ഏതാനും ഭക്തകൃത്യങ്ങൾ നിർവ്വഹിച്ചുകൊണ്ട് പാപച്ചേറ്റിൽ മുങ്ങിത്തുടിക്കുന്നു. എന്നാൽ ചഞ്ചലമനസ്ക്കർ തങ്ങളുടെ ഭക്തകൃത്യ ങ്ങൾ ലാഘവബുദ്ധ്യാ എപ്പോഴും മാറ്റുകയോ ഏറ്റവും നിസ്സാരമായ പ്രലോഭനത്താൽപോലും പൂർണ്ണമായി നിറുത്തിവയ്ക്കുകയോ ചെയ്യും. കപടഭക്തരാകട്ടെ പല സംഘടനകളിലും അംഗത്വം സ്വീകരിക്കും. അമ്മ യുടെ പ്രത്യേക വസ്ത്രം ധരിച്ചു മാന്യത ഭാവിക്കുകയും ചെയ്യും. രോഗ വിമുക്തിക്കുവേണ്ടിയോ എന്തെങ്കിലും ലൗകിക കാര്യസാദ്ധ്യത്തിനു വേണ്ടിയോ മാത്രമായിരിക്കും സ്വാർത്ഥതത്പരർ മരിയഭക്തി അഭ്യസിക്കുക.