Tit Bits

"ഇന്നിന്റെ ഏറ്റം വലിയ ആവശ്യം"

ദൈവിക പുണ്യങ്ങൾ നമ്മിൽ മൊട്ടിട്ടു വളരുന്നതിന് സുനശ്ചിതമായ വഴി ദൈവ സ്നേഹത്തിൽ ആഴപ്പെടുകയാണ്. കാരണം ,അവയുടെയെല്ലാം ഉറവിടം ദൈവം തന്നെയാണ്. തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം സർവ്വവും വാഗ്‌ദാനം ചെയ്തിരിക്കുന്നു. ദൈവ സ്നേഹത്തിൽ ആഴപ്പെടുന്നതനുസരിച്ചു നമ്മുടെ പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു സംഭവം ലൂക്കാ.7 :36-48 ലുണ്ട് . " ഫരിസേയരിൽ ഒരുവനായ ശിമയോൻ തന്നോടുത്തു ഭക്ഷണം കഴിക്കാൻ ഈശോയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു ഈശോ അവൻ്റെ വീട്ടിൽ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. അപ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ, ഈശോ ഫരിസേയൻറെ വീട്ടിൽ വിരുന്നു കഴിക്കുന്ന വിവരം അറിഞ്ഞു. അവൾ ഒരു വെൺ കൽഭരണി നിറയെ സുഗന്ധ തൈലവുമായി അവിടെയെത്തി. അവൾ അവിടുത്തെ പിന്നിൽ, പദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു, കണ്ണുനീരുകൊണ്ടവൾ അവിടുത്തെ പാദങ്ങൾ കഴുകുകയും തലമുടി കൊണ്ട് ആ കണ്ണീർ തുടക്കുകയും ആ പുണ്യപാദങ്ങൾ…

More

എനിക്കിനിയും ജീവിക്കണം

അമേരിക്കയിലെ പ്രശസ്തനായ ഒരു ഡോക്ടർ അദ്ദേഹത്തിന്റെ പരിശോധന മുറിക്കു മുന്നിലായി ഇപ്രകാരം ഒരു ബോർഡ് തൂക്കി ഇരുന്നു. '105 വയസ്സുവരെയെങ്കിലും ജീവിക്കണമെന്ന് ആഗ്രഹം ഉള്ളവർ മാത്രം ദയവായി…

ലോകം ആകസ്മികതയുടെ ഉത്പന്നമല്ല

ആകസ്മികമല്ല, ദൈവമാണ് ലോകത്തിന്റെ കാരണം. അതിന്റെ ഉത്പത്തിയെയോ അതിന്റെ ആന്തരിക ക്രമത്തെയോ ലക്ഷ്യപൂർണതയെയോ സംബന്ധിച്ചോ അത് “ലക്ഷ്യമില്ലാതെ” പ്രവർത്തിക്കുന്ന ഘടകങ്ങളുടെ ഉത്പന്നമല്ല. ദൈവത്തിന്റെ കൈപ്പട അവിടത്തെ സൃഷ്‌ടിയിൽ…

ST. MOTHER TERESA

Life is a chance, use it. Life is beauty, enjoy it. Life is a blessing, experience it. Life is a…

വിശ്വസിയുടെ ഉത്തരവാദിത്വം

നിങ്ങൾ ദൈവത്തെ അറിഞ്ഞുകഴിയുമ്പോൾ, നിങ്ങളുടെ ജീവി തത്തിൽ ഒന്നാം സ്ഥാനത്ത് അവിടത്തെ പ്രതിഷ്ഠിക്കണം. അതോടെ ഒരു പുതിയ ജീവിതം തുടങ്ങുന്നു. ക്രൈസ്‌തവർ തങ്ങളുടെ ശത്രുക്കളെപ്പോലും സ്നേഹിക്കുന്നെന്ന വസ്തുത…

സുരക്ഷിത മേഖല

പുഴയോരത്തു അധികം ആഴമില്ലാത്തിടത്തായിരുന്നു അമ്മമീനും കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. എന്നാൽ വെള്ളം കൂടുതൽ ഉള്ളിടത്തിറങ്ങി തത്തിക്കളിക്കാൻ കുഞ്ഞുമത്സ്യങ്ങൾക്കു വല്ലാത്ത രസം. ഒരു ദിവസം അമ്മമത്സ്യം പറഞ്ഞു: 'ഇവിടെ നിന്ന്…

ദുരുപയോഗത്തിന്റെ പരിണിതഫലം

പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട്‌അവിടുന്ന്‌ കരുണകാണിച്ചില്ല. പ്രഭാഷകന്‍ 16 : 9 കലാപത്തിന്‌ അണിനിരന്ന ആറുലക്‌ഷം ദുര്‍വാശിക്കാരോടും അവിടുന്ന്‌ കരുണകാണിച്ചില്ല. പ്രഭാഷകന്‍ 16 : 10 ദുശ്‌ശാഠ്യക്കാരന്‍ ഒരുവനേയുള്ളുവെങ്കിലുംഅവന്‍…

ഈശോയുടെ നിശ്വസനം

ഈശോയുടെ ദൃശ്യ സാന്നിധ്യം നഷ്ടപ്പെടാൻ പോകുന്നു എന്ന ചിന്ത ശിഷ്യരെ ഏറെ ദുഃഖിതരാക്കി. ഈ ലോകത്തിൽ പീഡനവും ഞെരുക്കവും അവർക്ക് അനുഭവപ്പെടുമെന്നുള്ള ഈശോയുടെ മുന്നറിയിപ്പ് അവരുടെ ദുഃഖം…

ആത്മാർത്ഥമായ പരിശ്രമം

പുണ്യങ്ങളിൽ ഉള്ള സ്വാഭാവിക വളർച്ച, അവ ആർജിക്കാനുള്ള അവസരങ്ങൾ നൽകിയാണ് ദൈവം സുഗമമാക്കുക. എന്നാൽ അവിടുന്ന് നേരിട്ട് കൃപാകളായി അർത്ഥിയിൽ ചൊരിയുന്ന അവസരങ്ങളുമുണ്ടാകും. ഒരു വ്യക്തി എത്ര…

അത്യന്താപേക്ഷിതം

സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട്‌ അപേക്‌ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച്‌ ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ…

നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ

നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ എന്ന് ആഹ്വാനത്തോടെ ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് ഏറെ ആധികാരികത ഉണ്ട്. പ്രാർത്ഥനാ ലളിതമായിരിക്കണം. തന്റെ മുൻപിൽ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ആവശ്യങ്ങൾ അവിടുന്നറിയുന്നു എന്ന ബോധ്യവും…

തിരുസഭയുടെ ശാക്തീകരണം

തിരുസഭയുടെ നിർവ്വചനം  തിരുസഭ - വിശുദ്ധിയുടെ ജനം,  ഇടം, ഞാനാണ്, നീയാണ്,തിരുസഭ. ഞാനും നീയും വി ശുദ്ധീകരിക്കപ്പെടുംപോൾ, തിരുസഭയുടെ വിശുദ്ധിയുടെ ആധാരം ദൈവത്തിന്റെ പരിശുദ്ധി. വിശുദ്ധൻ ആകണം,…

സൗഖ്യദായകമായ സന്തോഷം

ലോകത്തിന്റെ നൈമിഷിക സുഖം നമുക്ക് നൽകുന്നത് സന്തോഷം അല്ല, ദുഃഖങ്ങളും ദുരിതങ്ങളും രോഗങ്ങളുമാണ്. സന്തോഷം ദൈവികമാണ്. പരിശുദ്ധാത്മ ഫലമാണത്. മധുര ഫലം നിരന്തരം ഭക്ഷിക്കേണ്ട വരാണ് നമ്മൾ.…

വിത്തുഗുണം പത്തുഗുണം

വിത്തു നന്നായില്ലെങ്കിൽ എത്ര അധ്വാനിച്ചാലും നല്ല ഫലം കിട്ടുകയില്ല. ഓരോ കർഷകനും അറിഞ്ഞിരിക്കേണ്ട കൃഷിയുടെ ബാലപാഠം ആണിത്. ആത്മീയനാണ്  മനുഷ്യൻ. കേവലം ജഡത്തിൽ മാത്രം ജീവിക്കുന്ന ഭൗതികനല്ല.…

🌹🌼ഒരുപോലെ🌹🌼

🌸🌹ഇസ്രയേലിന്റെ പുനരുദ്ധാരണം ജറമിയായിലെ ഒരു പ്രധാന പ്രമേയം ആണ്. നാശത്തെയും തദനന്തരമുള്ള രക്ഷയെയും സമാനമായാണ് പ്രവാചകൻ അവതരിപ്പിക്കുന്നത്. പലയിടങ്ങളിലും നാശത്തിന്റെ വിവരണങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം തന്നെ രക്ഷയുടെ…

മഹാ കാരുണ്യം മാത്രം

ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനത്തെ രക്ഷിച്ച കരുണാവാരിധിയായ കർത്താവിൽ ആശ്രയിച്ച് യൂദാസും സൈന്യവും(3000) യവന സൈന്യത്തെ പാടെ പരാജയപ്പെടുത്തിയത്തിന്റെ വിവരണമാണ് 1 മക്ക 4 ന്റെ…

ദൈവം എത്ര നല്ലവൻ

നിശ്ചയദാർഢ്യത്തോടും ആത്മാർപ്പണത്തോടും അസ്വാതന്ത്ര്യത്തിന്റെ അടിമച്ചങ്ങലകൾ, ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ചു, തകർത്ത ഇസ്രായേലിലെ ഒരു ധീരവനിതയാണ് യൂദിത്ത്. തന്റെ ജനതയെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഹോളോഫെർണസിന് ഏറ്റം രഹസ്യാത്മകതയിൽ യൂദിത്തു…

അപ്രതിഹതമായ ആഗ്രഹം

സകല മനുഷ്യരെയും തന്റെ ഓമന മക്കളായി സ്വർഗത്തിന് അവകാശികളാക്കണമെന്നാണ് ദൈവത്തിന്റെ അപ്രതിഹതമായ ആഗ്രഹം. ഇതിനു അവിടുന്ന് സകലരെയും സസ്നേഹം ക്ഷണിക്കുന്നു. ഈ ആഹ്വനം എല്ലാവരിലേക്കും എത്തിക്കുവാൻ ലോകരക്ഷകനും…

പൂർണഹൃദയത്തോടെ

ദൈവം അനന്ത ഗുണസമ്പന്നനാണ്. അവിടുന്ന് സത്യമാണ്. ആനന്ദമാണ്. അവിടുന്ന് സർവ ജ്ഞാനത്തിന്റെയും ഉറവിടവും എല്ലാറ്റിന്റെയും ഉടമയുമാണ്. സകലത്തിന്റെയും സകലരുടെയും സൃഷ്ടാവുമാണവിടുന്നു. "ആദിയിൽ ദൈവം ആകാശവും ഭൂമിയും (ഒന്നൊഴിയാതെ…

അലസത അപകടകരം

ഒരു വ്യക്തി വിശുദ്ധിയിൽ പുരോഗമിക്കുന്നതിനനുസരിച് ലഘുപാപങ്ങളെ നീക്കിക്കളയുക മാത്രമല്ല, അറിയാതെ സംഭവിക്കുന്ന വീഴ്ചകളെ കുറിച്ചും ബോധവാനായി, ബോധവതിയായി, ദൈവാശ്രയത്വത്തിൽ വളർന്നു കൂടുതൽ വിശുദീകരണത്തിനായി പ്രാർത്ഥിക്കണം. സങ്കീർത്തകൻ ഈ…

വിരോധാഭാസമോ!

ആര്ഭാടത്തിനും ആഡംബരത്തിനും ഒരു ചെറിയ പരിധിവരെ മറ്റുള്ളവരെ ആകർഷിക്കാൻ കഴിഞ്ഞേക്കും. ദാരിദ്ര്യവും ലാളിത്യവും മറ്റുള്ളവരെ വളരെയധികം ആകർഷിക്കും. ദാരിദ്ര്യത്തെ പ്രണയിച്ച ഫ്രാൻസിസ് പിതാവിന്റെ സ്വാധീനം മാനവഹൃദയങ്ങളിൽ എത്രയധികമെന്നത്…

error: Content is protected !!