മരണവേളയിൽ മനുഷ്യമക്കൾക്കു സുനിശ്ചിതശ്രയവും സങ്കേതവുമാണ് പരിശുദ്ധ 'അമ്മ. അമലോത്ഭവയും സ്വര്ഗാരോപിതയും സ്വർഗീയ രാജ്ഞിയുമായ അമ്മയ്ക്ക് ആത്മാക്കളെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രത്യേകാധികാരം ഉണ്ട്. കരുണാമയിയായ ഈ സ്വർഗീയ 'അമ്മ തന്റെ മക്കളുടെ മരണസമയത്തും അവർക്കു കൂട്ടിനായി കടന്നുവരുന്നു. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കു അത്യുദാരതയോടെ സഹായഹസ്തം നൽകുന്നു. വി. ഡൊമിനിക് സാവിയോ മരിച്ചു ഏതാനും ദിവസങ്ങൾക്കു ശേഷം ഡോൺ ബോസ്കോയ്ക്ക് പ്രത്യക്ഷപെട്ടു. അവർ ഏറെ കാര്യങ്ങൾ സംസാരിച്ചു. ഒടുവിൽ ഗുരുനാഥൻ ശിഷ്യനോട് ചോദിച്ചു: "മരണവേളയിൽ ഏതു പുണ്യമാണ് അങ്ങേയ്ക്കു ഏറ്റം സഹായമായതു."ഉത്തരം പറയാതെ സാവിയോ ഒരു മറുചോദ്യം ചോദിക്കുകയായി."അങ്ങ് എന്ത് വിചാരിക്കുന്നു?""ശുദ്ധത" "അത് മാത്രമല്ല.""നിർമ്മല മനസാക്ഷി" അത് നല്ലതുതന്നെ എന്നാൽ ഏറ്റം ഉപകാരമായതു അതല്ല."പ്രത്യാശ" "അതുമല്ല""നീ ചെയ്ത നിരവധി സുകൃതങ്ങൾ" "ഓ, അതുമല്ല""പിന്നെന്താണ്?"സാവിയോയുടെ മറുപടി ഇങ്ങനെയായിരുന്നു: "സ്നേഹസമ്പന്നയും ശക്തയും ദിവ്യരക്ഷകന്റെ അമ്മയുമായ പരിശുദ്ധ മറിയത്തിന്റെ സഹായമാണ് എനിക്ക് ഏറ്റം അധികം…
മുട്ടത്തുപാടത്തു ഔസേഫിന്റെയും മാറിയത്തിന്റെയും നാലാമത്തെ സന്താനമായി 1910 ഓഗസ്റ്റ് പത്തൊമ്പതാം തീയതി അന്നക്കുട്ടി കുടമാളൂരിൽ ജനിച്ചു. അന്നകുട്ടിക്കു മുന്ന് മാസം പ്രായമുള്ളപ്പോൾ 'അമ്മ മരണമടഞ്ഞു. മാതൃസഹോദരി അന്നമ്മ…
വലേരിയൂസ് മാക്സിമിയാനൂസു ചക്രവർത്തിയുടെ ഭിഷഗ്വരനായിരുന്നു പന്താലെയോൻ, കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടുകേട്ട് അവസാനം പന്താലെയോൻ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ് ണമതിയായ ഹെർമ്മെലാവുസ് എന്ന ഒരു വൃദ്ധപുരോഹിതൻ പന്താലെയോനെ…
കന്യകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തിൽ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാൾ പ്രാചീനകാലം മുതൽക്കും അന്നാമ്മയുടെ തിരുനാൾ 4-ാം ശതാ ബ്ദം മുതൽക്കും പൗരസ്ത്യസഭയിൽ ആഘോഷിച്ചിരുന്നു;…
സെബദിയുടെയും സാലോമിന്റെ മകനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന് (ജൂലൈ 25). ഈശോയെക്കാൻ 12 വയസ്സു കൂടുതലുണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം…
1597 ജനുവരി 31 നു നർബോൺ രൂപതയിൽ ഒരു കുലീന കുടുംബത്തിൽ ജോൺ ഫ്രാൻസിസ് റെജിസ് ജനിച്ചു. അഞ്ചാമത്തെ വയസ്സിൽ നിത്യനരകത്തെപ്പറ്റി 'അമ്മ നൽകിയ ഒരു ഉപദേശം…
വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതാനുസൃതം രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയുടെ പങ്കു അതുല്യമാണ്. തിരുക്കുമാരൻ പോറ്റിവളർത്തിയ ആ കരങ്ങളിലൂടെയാണ് വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വളർന്നു വരേണ്ടത്.…
എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്തോലനുമായ ഫിലിപ്പ് നേരി 1515 ൽ ഫ്ലോറൻസിലെ ഒരു കുലീന കുടുംബത്തിൽ ജാതനായി. അഞ്ചു വയസ്സുമുതൽ യാതൊരു കാര്യത്തിലും ഫിലിപ്പ് മാതാപിതാക്കന്മാരെ…
ഇംഗ്ലണ്ടിൽ നോർഫോളക്കിൽ എത്രയും താഴ്ന്ന ഒരു കുടുംബത്തിൽ ഗോഡറിക് ജനിച്ചു. യുവാവായിരിക്കുമ്പോൾ ചെറിയ സമ്മാനങ്ങൾ വീടുതോറും കൊണ്ടുനടന്നു വിറ്റാണ് ഉപജീവനം കഴിഞ്ഞിരുന്നത്. ക്രമേണെ വ്യാപാരം ലാഭകരമായി. ഈ…
പുണ്യസമ്പാദനത്തിനുള്ള തീവ്രാഭിലാഷവും അതിനുള്ള പരിശ്രമവും വിശ്വാസി ഒരിക്കലും അവസാനിപ്പിക്കരുതെ. ആഗ്രഹത്തിനും പരിശ്രമത്തിനും പ്രാർത്ഥനയ്ക്കും അനുസരിച്ചാണ് ഈശോ വർത്തിക്കുന്നത്. വി. ഡോൺ ബോസ്കോ തന്റെ വിദ്യാർത്ഥികൾക്ക് വാക്കുകളുടെ ഉത്ഭവത്തെ…
1842 ഏപ്രിൽ 2 -ആം തീയതി ഇറ്റലിയിൽ റീവ എന്ന പ്രദേശത്തു ചാൾസ് ബ്രിജീത്ത എന്ന ദരിദ്ര മാതാപിതാക്കന്മാരിൽ നിന്ന് ഡൊമിനിക് ജനിച്ചു. അനുസരണയിലും സ്നേഹത്തിലും അവൻ…
ഫെർണാണ്ടോ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു. ഹോളി ക്രോസ്സ് ആശ്രമത്തിൽ അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുന്ന സമയം. ആ നാളുകളിൽ 5 ഫ്രാൻസിസ്ക്കൻ സന്യാസികൾ അന്തിയുറങ്ങാൻ ഇടമില്ലാതെ…
ഫെബ്രുവരി:21 റവെന്നാ നഗരത്തിൽ കുലീനമെങ്കിലും ഒരു വലിയ കുടുംബത്തിലെ ഇളയ പുത്രനായിട്ടാണ് പീറ്റർ ജനിച്ചത്. ഒരു കുട്ടിയേയുംകൂടി വളർത്താനുള്ള ഭാരമോർത്ത് അമർഷം പ്രദർശിപ്പിച്ച മൂത്തമകൻറെ ക്രൂരസംതൃപ്തിക്കുവേണ്ടി 'അമ്മ…
ജറുസലേമിലെ ബിഷപ്പായിരുന്ന ചെറിയ യാക്കോബ് 62 -ൽ വധിക്കപ്പെട്ടുവെന്നാണ് പാരമ്പര്യം. അദ്ദേഹത്തിന്റെ പിൻഗാമിയാണ് ഇവിടെ പ്രതിപാദിക്കുന്ന ശെമയോൻ. അദ്ദേഹം വി. യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫാസിന്റെയും കന്യാകാംബികയുടെ സഹോദരിയായ…
ചക്രവർത്തിയുടെ മതപീഡനം നടമാടുന്ന കാലം. ബ്രെഷ്യായിലെ മെത്രാൻ ഒളിവിലായിരുന്നു. തത്സമയം രണ്ട് കുലീന സഹോദരന്മാർ ഫൗസ്തീനൂസും ജോവിറ്റയും ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. അവരുടെ തീക്ഷണത വിജാതീയരുടെ വൈരാഗ്യത്തെ കത്തിയെരിയിച്ചു; അചിരേണ…
ഫെബ്രുവരി: 13 ഫ്ളോറന്സില് റിച്ചി എന്നൊരു സമ്പന്ന കുടുംബത്തിൽ കാതറിൻ ജനിച്ചു. ജ്ഞാനസ്നാന നാമം അലെക്‌സാഡ്രിന എന്നതായിരുന്നു. 'അമ്മ തന്റെ ശിശു പ്രായത്തിൽ മരിച്ചതിനാൽ അതീവഭക്തയായ അമ്മമായാണ്…
ആർമീനിയായിൽ സെബാസ്റ്റേ എന്ന സ്ഥലത്ത് ഒരു ഭിഷഗ്വരനായിരുന്നു ബ്ലെയിസ് പിന്നീട് അദ്ദേഹം അവിടുത്തെ മെത്രാനായി- ആത്മാവിന്റെ ഭിഷഗ്വരൻ. ജീവിതദുഃഖങ്ങളോട് നല്ല പരിചയമുണ്ടായിരുന്ന വി ബ്ലെയ്‌സിനു ജീവിതസന്തോഷങ്ങളുടെ മായാസ്വഭാവം…
സ്‌പെയിനിലെ സർഗോസാ എന്ന പ്രദേശത്തെ മെത്രാനായിരുന്ന വലേറിയൂസിന്റെ ശിഷ്യനായിരുന്നു ഡീക്കൻ വിൻസെന്റ്. ഡയോക്ലേഷ്യൻ ചക്രവർത്തിയുടെ ഭരണകാലത്ത് പതിനെട്ട് രക്തസാക്ഷിത്വ കിരീടം വിഭജിച്ചുകൊടുത്തുകഴിഞ്ഞിരുന്ന ഗവർണ്ണർ ഡേഷ്യസിന്റെ മുമ്പിൽ ബിഷപ്പ്…
ഒരു റോമൻ സൈനികോദ്യോഗസ്ഥനായിരുന്ന സെബാസ്റ്റ്യൻ നർബോണിലാണ് ജനിച്ചത്. സ്വഭാവതികമായി സൈനികസേവനം അദ്ദേഹത്തിന് അരോചകമായിരുന്നെങ്കിലും ക്രിസ്തീയവിശ്വാസത്തെപ്രതി അറസ്റ്റു ചെയ്യപ്പെടുന്നവരെ സഹായിക്കാൻ വേണ്ടി റോമിലേക്കുപോയി സൈന്യത്തിൽ ചേർന്ന്. 283 -ലായിരിക്കണം…
കുഞ്ഞാട് എന്ന് വാച്യാർത്ഥമുള്ള "ആഗ്‌നസ്" റോമിൽ ജനിച്ചു. പുണ്യവതിയെ ചിത്രീകരിക്കാറുള്ളത് ഒരു കുഞ്ഞാടിനെ കൈകളിൽ വഹിക്കുന്നതായിട്ടാണ്. പുണ്യവതിയുടെ തിരുനാൾ ദിവസം ആശീർവദിക്കുന്ന രണ്ടു കുഞ്ഞാടുകളുടെ രോമം ഉപയോഗിച്ചാണ്…
വി. ആന്റണി ഈജിപ്തിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. സുമാർ 20 വയസ്സുള്ളപ്പോൾ അദ്ദേഹം ഒരിക്കൽ വി. കുർബാനയുടെ സുവിശേഷത്തിൽ ഇപ്രകാരം വായിക്കുന്നത് കേട്ടു: "നീ പരിപൂർണ്ണനാകാൻ…
Sign in to your account