നിത്യരക്ഷ പ്രാപിക്കാൻവേണ്ടി ജീവിതം ബലിയായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ പാലിക്കുന്ന, പാലിക്കേണ്ട പല അടിസ്ഥാന തത്വമുണ്ട്. ഓരോന്നിനെയും ഓരോ പടിയായി കരുതാം. വിശുദ്ധരെല്ലാം ഈ പടവുകൾ കയറിയവരാണ്. ഇന്ന് ജീവിക്കുക എന്നതാണ് ഒന്നാമത്തെ തത്വം. Act, act in the living present, heart within and heaven above. ഇന്നലെകൾ, ഇങ്ങിനി വരാത്തവണ്ണം എന്നേക്കുമായി കടന്നുപോയി. അവയെ നോക്കി നിരാശപെടുന്നതും വിലപിക്കുന്നതും നിരർത്ഥകവും നിഷ്ഫലവും അപകടകരവുമാണ്. നാളെ, എന്തിനു അടുത്ത നിമിഷം പോലും, നമ്മുടെ പിടിയിലോ നിയന്ത്രണത്തിന്റെ അല്ല. ഇന്നലെകളെ ദൈവത്തിന്റെ കരുണയ്ക്കും നാളകളെ ദൈവത്തിന്റെ പരിപാലനയ്ക്കും പൂർണമായും വിട്ടുകൊടുത്തിട്ടു, ഇന്ന്, ഈ നിമിഷം (the sacrament of the moment) ജീവിക്കുക. ഇന്നിനെ വിശുദ്ധീകരിക്കുക. ഇന്നിനെ പ്രയോജനപ്പെടുത്തുക. കാരണം, സ്വീകാര്യമായ സമയം, ഇതാണ് രക്ഷയുടെ ദിവസം. സുദീർഘമായ 13 വർഷങ്ങൾ വിയറ്റ്നാം തടവറയിൽ ആയിരുന്നു മഹാനായ…
ചെറുപുഷ്പ്പം എന്ന് അറിയപ്പെടുന്ന മരിയ ഫ്രാൻസിസ് തെരേസ മാർട്ടിൻ 1873 ജനുവരി രണ്ടാം തീയതി അലെൻസോണിൽ ജനിച്ചു. പിതാവ് ലൂയി മാർട്ടിൻ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി…
ഇന്ന് യൂഗോസ്ലാവ്യ എന്ന് അറിയപ്പെടുന്ന ഡാൽമേഷ്യയിലാണ് വി. ജെറോം ഭൂജാതനായത്; റോമിൽ പഠനം പൂർത്തിയാക്കി. കുറ്റമില്ലാത്തതല്ലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ജ്ഞാന ദാഹം തീവ്രം തന്നെയായിരുന്നു. ഗ്രീക്കും ലത്തീനും…
ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാർ; മനുഷ്യരെ സൃഷ്ട്ടിക്കുന്നതിനു മുൻപുതന്നെ അവരെ സൃഷ്ട്ടിച്ചുവെന്നു വിശുദ്ധഗ്രന്ഥത്തിൽനിന്നു വ്യക്തമാണ്.മനുഷ്യരുടെ മുഖച്ഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖാമാർക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു വൃന്ദങ്ങൾ…
ബൊഹീമിയയിലെ നാടുവാഴിയായ യൂററ്റിസലാസിന്റെ മകനാണ് വെൺജെസെലസ്. പിതാവ് ഒരു ഉത്തമ ക്രിസ്ത്യാനിയായിരുന്നു. 'അമ്മ ഡ്രാഹോമീറ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവൾക്കു രണ്ടു മക്കളുണ്ടായി; വെൺജെസെലസ്, ബോലെസ്ലാസ്.…
പിറാണീസു പർവ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമപ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെർട്രന്റായുടെയും 6 മക്കളിൽ ഒരാളാണ് വിൻസെന്റ് ഡി പോൾ. സാമാന്യം നല്ല വിദ്യാഭ്യാസത്തിനു…
അറബിയയിൽ ജനിക്കുകയും സിറിയയിൽ വിദ്യാഭ്യാസം നടത്തുകയും ചെയ്ത രണ്ടു സഹോദരന്മാരാണ് കോസ്മോസും ഡാമിയാണോസും. രണ്ടുപേരും ഭിഷഗ്‌രന്മാരായിരുന്നു. ക്രിസ്തീയ ഉപവിയുടെ പ്രചോദനത്തിൽ പ്രതിഫലം കൂടാതെയാണ് അവർ ചികിത്സിച്ചിരുന്നത്; അതേസമയം…
കർമലീത്താ സഭയുടെ സഹസ്ഥാപകനായ വി. ആൽബർട്ട് ഇറ്റലിയിൽ ജനിച്ചു. സമർത്ഥനും ഭക്തനുമായിരുന്ന ആ യുവാവിനെ ഒരു ക്യാനോൻനായിട്ടാണ് നാം ആദ്യം കാണുന്നത്. അദ്ദേഹം ഉൾപ്പെട്ടിരുന്ന സന്യാസസഭയുടെ പ്രിയോർ…
സ്പെയിനിൽ നവാറെ എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന പാസ്‌ലോണിയയിൽ ഫെർമിൻ ഭൂജാതനായി. വി. സാത്തൂർണിന്‌സിന്റെ ഒരു ശിഷ്യൻ ഫെർമിനേ മനസാന്തരപ്പെടുത്തി. വി. സാത്തൂർണിന്‌സിന്റെ പിൻഗാമിയായ വി. ഹോനാറാത്തുസ് ഫെർമിനേ…
ജനുവരിയുസ് പ്രസിദ്ധനായ ഒരു അത്ഭുത പ്രവർത്തകനാണെങ്കിലും ജീവചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെവെന്തോയിലെ മെത്രാനായിരുന്നുവെന്നും പറയപ്പെടുന്നു. ഡേയ്കലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം…
സ്ലൈഹിക സഭയിൽ പ്രസിദ്ധമായ ഒരു നാമമാണ് തെക്ല. സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള പ്രഥമ രക്തസാക്ഷിണിയെന്നാണ് ഗ്രീക്ക് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നത്. അവൾ ഈസോറിയയിലോ ലികവോണിയയിലോ ആണെത്ര ജനിച്ചത്. 'കന്യകളുടെ വിരുന്നു'…
വി. പത്രോസിന്റെ തൊട്ടടുത്ത പിൻഗാമിയാണ് വി. ലീനസെന്നു വി. ഇറാനേവിയുസ്, എവിസേബിയൂസ്, വി. എപ്പിഫാനിയൂസ്, വി. ഒപ്താത്തൂസ്, വി. അഗസ്റ്റിൻ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു. വി. ക്ലെമെന്റിനെയാണ് പത്രോസ്…
സ്പെയിനിൽ ക്യാസ്റ്റീലിൽ ജനിച്ച തോമസിന്റെ വിദ്യാഭ്യാസം വില്ലനോവയിൽ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമാല്ലായിരുന്നുവെങ്കിലും മാതാപിതാക്കൾ കഴിവനുസരിച്ചു ദരിദ്രരെ സഹായിച്ചിരുന്നു. കാർഷികാദായങ്ങൾ വിറ്റു കാശാക്കാതെ…
വി. മത്തായിയെ വി. മാർക്ക് വിളിക്കുന്നത് അൽഫയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്. റോമക്കാർക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴിൽ. ചുങ്കക്കാരോട് സ്വാഭാവികമായി റോമക്കാർക്കു വെറുപ്പായിരുന്നു.…
ബ്രിൻടിസിക്കു സമീപം കുപെർത്തിനോ എന്ന പ്രദേശത്തു ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു്ദേശ ജനിച്ചു. എട്ടാമത്തെ വയസ്സുമുതൽ അവനു സമാധിദര്ശനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാൽ കൂട്ടുകാർ അവനെ 'വാപൊളിയൻ' എന്നാണ്…
കർത്തേജിലെ ഒരു പ്രധാന സെനറ്ററുടെ മകനാണ് തഷിയുസ് സിപ്രിയൻ. തത്വശാസ്ത്രത്തിലും കലകളിലും അദ്ദേഹം അതിനിപുണനായിരുന്നു: തന്നിമിത്തം അദ്ദേഹം കർത്തേജിൽ റോട്ടോറിക്കിനുള്ള പബ്ലിക് പ്രൊഫെസ്സറായി. സെസിലിയുസ് എന്ന ഒരു…
250 ജനുവരി ഇരുപതാം തീയതി വി. ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേയ്ക്ക് മാർപാപ്പാമാരുണ്ടായില്ല; അത്രയ്ക്ക് ഭയങ്കരമായിരുന്നു അന്നത്തെ ചക്രവർത്തി ഡെസിയുസ് നടത്തിയ മതപീഡനം. കോർണേലിയൂസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ്…
1542 ൽ ടസ്കനിയിൽ മോന്തേപുൽസിയാണോ എന്ന പ്രദേശത്തു ഒരു കുലീന കുടുംബത്തിൽ റോബർട്ട് ബെല്ലാർമിൻ ജനിച്ചു. ഭക്തനും സമർത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ടിട് കോളേജിൽ പ്രാഥമിക വിദ്യ…
കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേ ദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാൾ കൊണ്ടാടുന്നു. 1814 ൽ വിപ്രവാസത്തിൽനിന്നു സ്വാതന്ത്രനായപ്പോൾ ഏഴാം പിയൂസ് മാർപാപ്പ സ്ഥാപിച്ചതാണ് ഈ തിരുനാൾ.…
മിലൻ വിളംബരംവഴി ക്രിസ്തുമതത്തിനു ആരാധന സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മക്‌സെൻസുയിസുമായുള്ള യുദ്ധത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് കുരിശിന്റെ അടയാളത്തിൽ…
335 മുതൽ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതൽ ഗ്രീക്ക് സഭയിലും ലത്തീൻ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കൊണ്ടാടിത്തുടങ്ങി. കോൺസ്റ്റന്റൈൻ ചക്രവർത്തിക്കുണ്ടായ ദർശനമാണ് ഈ തിരുനാളിനുള്ള ഒരു…
Sign in to your account