നോമ്പുകാല ചിന്തകൾ

ജീവിതാന്തം ഓർക്കുക

അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞ നമ്മുടെ ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു സത്യധർമാദികളും ഇതര നന്മകളും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കാനുള്ള അവസരമാണ് ഈ ദിനങ്ങൾ. ഈ ഭൂമിയിൽ പ്രവാസികളാണ് നമ്മൾ. നമ്മുടെ നിത്യ ഭവനത്തിലേക്കുള്ള യാത്രയുടെ ഏതെങ്കിലുമൊരു ഘട്ടത്തിലാണ് എല്ലാവരും. പ്രഭാഷകൻ വ്യക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്: "ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ, ജീവിതാന്തത്തെ പറ്റി ഓർക്കണം. എങ്കിൽ, നീ പാപം ചെയ്യുകയില്ല" (7:36). അസൂയ, കൊലപാതകം (തേജോവധം, ഹൃദയ വേദന, മനോവേദന ഉളവാക്കൽ) ഏഷണി, കലഹം, വഞ്ചന, പരദ്രോഹം തുടങ്ങിയവയിൽ നിന്നെല്ലാം ഓടിയകലനം. പരദൂഷണം, ദൈവനിന്ദ, ധിക്കാരം, ഗർവ്,പൊങ്ങച്ചം, തിന്മകൾ ആസൂത്രണം ചെയുക, മാതാപിതാക്കളെ ധിക്കരിക്കുക, ഗുരുനിന്ദ, അവിശ്വസ്തത, ഹൃദയശൂന്യത, കൊടും ക്രൂരത എല്ലാം നിത്യസംഭവങ്ങളായിക്കൊണ്ടിരിക്കുമ്പോൾ ദൈവമക്കൾ നന്മ ചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു സാക്ഷികളാകണം. ക്രൈസ്തവ ജീവിതം സാക്ഷ്യജീവിതമാണ് (cfr. റോമാ, 1:29-32) തിന്മകളെ വർജിക്കുക, നന്മകളെ ആഞ്ഞു…

More

ഇമ്മാനുവേൽ അനുഭവം

ജോഷ്വാ 1:5-9നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ ജനത്തിനു നല്‍കുമെന്ന്…

പ്രവർത്തികൾക്കനുസൃതം പ്രതിഫലം

മനുഷ്യാ നീ മണ്ണാകുന്നുമണ്ണിലേക്ക് മടങ്ങും ന്യുനം   അനുതാപകണ്ണുനീർവീഴ്ത്തിപാപപരിഹാരം ചെയ്തുകൊൾക നീജനനത്തിന്റെ കൂടെപ്പിറപ്പാണ് മരണം. ഹെബ്രായ ലേഖനം വളരെ വ്യക്തമായി പറയുന്നു "മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം…

രക്ഷ

ഈശോയുടെ കൃപയാണ് രക്ഷ. പത്രോസിന്റെ ഭാഷയിൽ രക്ഷിക്കപെടാൻ ഒരുവൻ തന്റെ പാപങ്ങൾ മായിച്ചു കളയണം. തന്റെ പ്രഥമ പ്രഭാഷണത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. "അതിനാൽ നിങ്ങളുടെ പാപങ്ങൾ മായിച്ചു…

ആത്മസമർപ്പണം യഥാർത്ഥമായ ആരാധന

റോമാ. 12:1-2ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.നിങ്ങള്‍ ഈലോകത്തിന്…

നവീകൃതമായ മനസ്സും ഹൃദയവും

പിതാവായ ദൈവം, ക്രിസ്തുവിൽ നമുക്ക് നവജീവൻ നൽകി. മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം, പുനരുദ്ധാനം എന്നീ പെസഹാരഹസങ്ങളിലൂടെയാണ് ഈ പ്രക്രിയ നടക്കുക. ഇവ സവിശേഷമായി അനുസ്മരിക്കപ്പെടുന്ന നോമ്പുകാലത്തു നമ്മുടെയും…

വസ്ത്രമല്ല, ഹൃദയമാണ് കീറേണ്ടതു

സങ്കീ. 51:1-7ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!എന്റെ…

മേലിൽ പാപം ചെയ്യരുതേ

മത്താ. 7:1-6വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ…

ശിഷ്വത്വം പീഡാനുഭവത്തിൽ പങ്കുചേരാനുള്ള വിളി

മത്താ. 20:20-28അപ്പോള്‍, സെബദീപുത്രന്‍മാരുടെ മാതാവ് തന്റെ പുത്രന്‍മാരോടുകൂടെ വന്ന് അവന്റെ മുമ്പില്‍ യാചനാപൂര്‍വം പ്രണമിച്ചു.അവന്‍ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍…

നീതിയുടെ അടിമകളാവുക

ഈ നോമ്പുകാലത്തു നാം നിർബന്ധമായും നേടിയെടുക്കേണ്ട പ്രധാനപ്പെട്ട കാര്യം "പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാകുക" എന്നതാണ്. ഈശോ പാപത്തിനു മരിച്ചു സാത്താന്റെ തല തകർത്തതുപോലെ നാമും പാപത്തിനു മരിക്കണം,…

കർത്താവിങ്കലേക്കു കണ്ണുകളുയർത്തുക

എന്റെ ജനമേ, കർത്താവിന്റെ രക്ഷാകരമായ പ്രവർത്തികൾ ഗ്രഹിക്കുക... നല്ലതെന്തെന്നു ദൈവം നിങ്ങള്ക്ക് കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ…

തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍

റോമാ. 8:12-17ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല.ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം…

ദൈവികമനുഷ്യർ

ഉത്ഭവപാപം ദൈവിക മനുഷ്യനെ ജഡികമനുഷ്യനാക്കി. അനവരതം ദൈവത്തിന്റെ ഹിതം അത്യുത്സാഹത്തോടെ നിറവേറ്റുന്നവനാണ് ദൈവികമനുഷ്യൻ. അധഃപതനത്തിനു (the fall) മുൻപ് ആദിമാതാപിതാക്കൾ അങ്ങനെയായിരുന്നു. "ഇതാ കർത്താവിന്റെ ദാസർ. അവിടുത്തെ…

ബലഹീനതകൾ പോലും ബലിയുടെ ഭാഗം

മനുഷ്യൻ ദൈവകൃപയിൽ ആശ്രയിച്ചു, സ്വയം എളിമപ്പെട്ടു, വലിയ വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും ചെയുന്ന ധീരധീരമായ പ്രവർത്തിയാണ് തിന്മയെ ചെറുത്തു തോൽപ്പിക്കുക എന്നത്. മഹാനായ അലക്സാണ്ടർ നേടിയ രാഷ്ട്രീയ…

സുപ്രധാന കല്പന

മാർകോ. 12:28-34ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?യേശു പ്രതിവചിച്ചു: ഇതാണ്…

കരുണയുടെ ദൈവം

പുറ. 20:6എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. നിയ. 28:1-14നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു…

വ്യാജ പ്രബോധകർ

ആരെങ്കിലും സത്യവിശ്വാസത്തിൽനിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കർത്താവായ ഈശോമിശിഹായുടെ യഥാർത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേർന്ന വചനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താൽ അവൻ അഹങ്കാരിയും അജ്ഞനുമാണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും…

യഥാർത്ഥ ശുശ്രൂക്ഷകൻ

ഈശോമിശിഹായുടെ നല്ല ശുശ്രൂക്ഷകനായിരിക്കുക. വിശ്വാസത്തിന്റെ വചനങ്ങളാലും വിശ്വാസസംഹിതയാലും പരിപോഷിക്കപ്പെടുക. അർത്ഥശൂന്യമായ കെട്ടുകഥകൾ തീർത്തും അവഗണിക്കുക. ദൈവഭക്തിയിൽ പരിശീലനം നേടുക. വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്. സകലരുടെയും രക്ഷകനായ…

കഷ്ടതകൾ രക്ഷാകരം

റോമാ 5:1-11വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ…

എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുക

1 തിമോ. 2:1-7 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം…

ദൈവ കൃപയ്ക്കു കൃതജ്ഞത

1 തിമോ. 1:12-16എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി.മുമ്പ് ഞാന്‍…

error: Content is protected !!