ഭക്തിപൂർവ്വം നാം അർപ്പിക്കുന്ന കുർബാനകൾ നമ്മുടെ മരണസമയത്ത് നമുക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കും. നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മോടൊപ്പം വിധി സ്ഥലത്ത് വന്ന് നമുക്ക് വേണ്ടി നിഖിലേശസമക്ഷം ക്ഷമാപണം ചെയ്യും. നമ്മുടെ ഭക്തി തീഷ്ണത കൾക്ക് അനുസരിച്ച് നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മുടെ കാലത്തിനടുത്ത ശിക്ഷ കുറയ്ക്കും. നാം കുർബാന അർപ്പിക്കുമ്പോൾ നമ്മുടെ കർത്താവിന്റെ മനുഷ്യത്വത്തോട് (ഒപ്പം ദൈവത്വത്തോടും) കാണിക്കാവുന്ന ഏറ്റവും വലിയ ബഹുമാനമാണ് നാം കാണിക്കുക. നാം അർപ്പിക്കുന്ന കുർബാന വഴി നമ്മുടെ വീഴ്ചകൾക്കും കുറവുകൾക്കും അനാദരവുകൾക്കും കർത്താവ് തന്നെ പരിഹാരം ചെയ്യുന്നു. നാം അർപ്പിക്കുന്ന കുർബാന വഴി നാം ഉപേക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള സകല പാപ ദോഷങ്ങളെയും കർത്താവ് പൊറുക്കുന്നു. നാം അർപ്പിക്കുന്ന കുർബാന നമ്മുടെമേൽ പിശാചിനുള്ള ശക്തിയെ തകർക്കുന്നു. നാം ഭക്തിപൂർവം അർപ്പിക്കുന്ന കുർബാന ശുദ്ധീകരണാത്മാക്കളെ ഏറ്റവുമധികം ആശ്വസിപ്പിക്കുന്നു .…
പരിശുദ്ധ കുർബാനയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് സങ്കീർത്തനങ്ങൾ. ദാവീദു രാജാവാണ് സങ്കീർത്തകൻ എന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. യഹൂദർ സങ്കീർത്തന പുസ്തകത്തെ "സ്തുതിപ്പുകളുടെ പുസ്തകം"എന്നാണ് വിശേഷിപ്പിക്കുക. ഗ്രന്ഥത്തിൽ…
കർത്താവിന്റെ തിരുനാളുകളിലും പ്രധാന ഓർമ്മ തിരുനാളുകളിലും മറ്റു പ്രധാന തിരുനാളുകളിലും ചൊല്ലുന്ന പ്രാർത്ഥന ദീർഘവും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതുമാണ് . ആഘോഷ പൂർവ്വമായ കുർബാനയിൽ "സർവ്വാധിപനാം കർത്താവേ..... "…
ഞായറാഴ്ചകളിലും സാധാരണ തിരു നാളുകളിലും കാർമികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകര ചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോട് പ്രാർത്ഥിക്കുന്നതും ആണ്." മനുഷ്യവംശത്തിന്റെ…
Sign in to your account