Holy Mass

സാർവത്രിക പ്രാർത്ഥന

തുടർന്ന് കാർമ്മികൻ കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് ചൊല്ലുന്നത് ഒരു സാർവത്രിക പ്രാർത്ഥനയാണ്. പരിശുദ്ധ പിതാവ്, സഭാപിതാവ് ( മേജർ ആർച്ച് ബിഷപ്പ്), രൂപതയുടെ പിതാവ്, വിശുദ്ധ കത്തോലിക്കാ സഭാ, പുരോഹിതന്മാർ, ഭരണകർത്താക്കൾ, മേലധികാരികൾ, ക്ളേശിതർ, ദുഃഖിതർ, ദരിദ്രർ, പീഡിതർ, രോഗികൾ, ആകുലർ, മരിച്ച വിശ്വാസികൾ, സന്നിഹിതരായിരിക്കുന്ന ആരാധനാ സമൂഹം, കാർമ്മികൻ എല്ലാവരും ഈ പ്രാർത്ഥനയുടെ പരിധിയിൽ വരുന്നു. കൂടാതെ പ്രവാചകൻമാർ, ശ്ലീഹന്മാർ, രക്തസാക്ഷികൾ വന്ദകർ ഇവരുടെ അനുസ്മരണവും അവരോടുള്ള ആദരവും ബഹുമാനവും ഈ പ്രാർത്ഥന ലക്ഷ്യംവക്കുന്നുണ്ട്. വൈദികൻ ചൊല്ലുന്ന എല്ലാ പ്രാർത്ഥനകളും അർപ്പകരായ ദൈവജനം വൈദികനോട് ചേർന്ന് മനസ്സിൽ ചൊല്ലണം. മാമോദിസ യിൽ അവർ സ്വീകരിച്ച് പൗരോഹിത്യത്തിന്റെ ശക്തിയിലും അടിസ്ഥാനത്തിലുമാണ് അവർ ബലിയർപ്പിക്കുക. ഈശോയെ സ്ഥാപിച്ച് മാമോദിസ സ്വീകരിച്ചവരെല്ലാം പുരോഹിതരാണ്. ഇതിനുശേഷം ഐച്ഛികമായി ചൊല്ലാനുള്ള ഒരു പ്രാർത്ഥനയുണ്ട്. പക്ഷേ വളരെ പ്രധാനപ്പെട്ടതും സാകല്യസ്വഭാവമുള്ള ഒരു പ്രാർത്ഥനയാണിത്. കാർമ്മികൻ…

More

സമാധാനാശംസ

ഒന്നാം പ്രണാമജപം കഴിഞ്ഞ് സമാധാനാശംസയാണ്. ഇവിടെ പലരും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ജനങ്ങളെ ആശീർവദിക്കുന്നതിനുമുമ്പ് പുരോഹിതൻ തന്നെത്തന്നെ ആശീർവദിക്കുന്നുണ്ടെന്നുള്ള കാര്യമാണ്. ബലിപീഠം ഭക്തിപൂർവ്വം ചുംബിച്ചതിനുശേഷം…

നന്ദിയുടെ ബലി

വിശ്വാസപ്രമാണത്തിന് ശേഷം സഹായിയെ ആശീർവദിച്ചിട്ടു പുരോഹിതൻ താഴ്ന്ന സ്വരത്തിൽ ഉരുവിടുന്ന പ്രാർത്ഥന വളരെ സമ്പുഷ്ടവും അവസരോചിതവുമാണ് . നിരവധി മാനങ്ങൾ തന്നെയുണ്ട് ഇതിന്. ഇതിന്റെ ആദ്യഭാഗം കൃതജ്ഞതാബലി…

ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും

ബലിയുടെ മർമ്മപ്രധാനമായ ഒരു ഭാഗ (കൂദാശ അനാഫൊറ)ത്തേക്ക് ആരാധനാ സമൂഹം കടക്കുകയാണ്. അതുകൊണ്ട് തന്നെയാണ് വിശുദ്ധികരിക്കപ്പെട്ട ഹൃദയവും വെടിപ്പാകപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്ത് പ്രവേശിക്കുവാനും ഭക്തിയോടും…

ദിവ്യരഹസ്യ ഗീതം

ഇതിന്റെ ആരംഭത്തിൽ കാർമികൻ ബേസ്ഗസ്സയിൽ നിന്നും (ഓസ്തി വെച്ചിരിക്കുന്ന മേശ) കൈകൾ കഴുകിയതിനുശേഷം കരങ്ങൾ ആന്തരികമായും ബാഹ്യമായും ശുദ്ധിയുള്ളതാകാൻ) പീലാസ കൈകളിലെടുത്ത് നെറ്റി വരെ ഉയർത്തിപ്പിടിച്ചുകൊണ്ട് ബലി…

ഒരുമയോടെ ബലി അർപ്പിക്കേണ്ടതിന്റെ ആവശ്യകത

സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന ഹ്രസ്വമാണ്.ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണ നിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന്…

വിമോചനത്തിന്റെ സദ്‌വാർത്ത

റോസൂസാ അവസാനമുള്ള പ്രഥമ പ്രാർത്ഥനയുടെ വിശകലനം കഴിഞ്ഞല്ലോ. വചന പീഠത്തിൽ നിന്നുകൊണ്ടു, കൈകൾ വിരിച്ച് പിടിച്ച് ഉയർന്ന സ്വരത്തിൽ ആണ് പ്രസ്തുത പ്രാർത്ഥന ചൊല്ലുന്നത്. അനന്തരം ശുശ്രൂഷി…

സെമിറ്റിക് ശൈലി

വിശുദ്ധ ബലിപീഠത്തിൻമേൽ, മിശിഹായുടെ അമൂല്യമായ ശരീരവും രക്തവും " എന്ന പ്രഖ്യാപനം നാം ശരിയായി മനസ്സിലാക്കണം. യഥാർത്ഥത്തിൽ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളായി മാറിയിട്ടില്ല. പിന്നെ…

ദിവ്യരഹസ്യം

കാറോസൂസായുടെ അവസാനം കാർമികൻ വചന പീഠത്തിൽ നിന്നുകൊണ്ട് ചൊല്ലുന്ന പ്രാർത്ഥനയാണിത് കർത്താവേ, ബലവാനായ ദൈവമേ, അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ…

കാറോസൂസാ

" ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്നാണല്ലോ"കർത്താവ് അരുളിച്ചെയ്തിരിക്കുന്നത്. വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും വിശുദ്ധിയോടും വേണം നാം മധ്യസ്ഥ പ്രാർത്ഥന നടത്താൻ. വിശ്വാസം പ്രതീക്ഷാനിർഭരമായിരിക്കണം. അപേക്ഷിച്ചത് ലഭിച്ചു എന്നു…

സുവിശേഷത്തിനു മുമ്പുള്ള പ്രാർത്ഥനകൾ

സുവിശേഷ പാരായണത്തിനു മുൻപ് പുരോഹിതൻ രണ്ട് പ്രാർത്ഥനകൾ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നുണ്ട്. " പിതാവിന്റെ മഹത്വത്തിന്റെ തേജസ്സും അവിടുത്തെ പ്രതിരൂപമായ മിശിഹായേ, മനുഷ്യ ശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ…

സുവിശേഷം

ദൈവവചനത്തിൽ ദൈവം പ്രത്യേകമാംവിധം സന്നിഹിതൻ ആണ്. സുവിശേഷങ്ങൾ സവിശേഷമാംവിധം നമ്മുടെ കർത്താവിനെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ദിവ്യബലിയിൽ ആദ്യന്തം സുവിശേഷ ഗ്രന്ഥം മദ്ബഹാ യിലെ ബലിപീഠത്തിൽ…

പ്രകീർത്തനം

അംബരമനവരതം ദൈവ മഹത്വത്തെ വാഴ്ത്തിപ്പാടുന്നു ദിവ്യാത്മാവിൻ ഗീതികളാൽഹല്ലേലൂയ്യ ഗീതികളാൽ ധന്യൻ തോമാശ്ലീഹാതൻ( കർത്താവിൻ തിരുജനനത്തിൻ ) നിർമ്മലമാകുമനുസ്മരണം കൊണ്ടാടാം ഇന്നീ വേദികയിൽ തൻ കരവിരുതല്ലോവാനവിതാനങ്ങൾഉദ്ഘോഷിക്കുന്നുദിവ്യാത്മാവിൻ ഗീതികളാൽ ഹല്ലേലൂയ്യ…

പരിപാവനമാം എന്ന ഗീതത്തിനുശേഷം

പരിപാവനമാം എന്ന ഗീതത്തിനുശേഷം, ലേഖന വായനയ്ക്ക് മുമ്പുള്ള പ്രാർത്ഥനയാണ് തക്സായിൽ ഏതാണ്ട് മധ്യഭാഗത്ത് ഉള്ളത്. " വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യ നുമായ…

മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും

ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്പനകളുടെ മധുര സ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകണമേ. അതുവഴി, ആത്മ ശരീരങ്ങൾക്ക് ഉപകരിക്കുന്ന സ്നേഹവും ശരണവും…

വിശുദ്ധിയിലേക്കുള്ള വിളി

ഉത്ഥാനഗീതത്തിനു ശേഷം വരുന്ന കീർത്തനം പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തു അവിടുത്തെ അനന്തകാരുണ്യം യാചിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശുശ്രൂഷി വ്യക്തവും ശക്തവുമായ പ്രയോഗങ്ങളിൽ നൽകുന്ന സുപ്രധാന നിർദേശം. ശബ്ദമുയർത്തി…

സത്യമായും ഉയർപ്പിക്കുന്നവൻ

എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ…

ഉത്ഥാന ഗീതങ്ങൾ

സർവ്വാധിപനാം കർത്താവേ " എന്ന് തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാ തമ്പുരാൻ തന്റെ ഉത് ഥാനത്തിലൂടെയാണ് നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്.…

ഉത്ഥാന ഗീതങ്ങൾ

സർവ്വാധിപനാം കർത്താവേ " എന്ന് തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാ തമ്പുരാൻ തന്റെ ഉത് ഥാനത്തിലൂടെയാണ് നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്.…

ധൂപാർപ്പണത്തിനു ശേഷമുള്ള പ്രാർത്ഥന

ധൂപാർപ്പണത്തിനു ശേഷം വിരി നീക്കുന്നതിനു മുമ്പ് ചൊല്ലുന്നതിനു രണ്ട് പ്രാർത്ഥനകൾ ഉണ്ട്. ഇവ രണ്ടും പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രാർത്ഥനകളാണ്. ഞായറാഴ്ചകളിലും തിരു നാളുകളിലും ചൊല്ലുന്നതാണ്…

ധൂപാർപ്പണം

ആഘോഷമായ കുർബാനയ്ക്ക് നിർബന്ധമായും ധൂപാർപ്പണം ഉണ്ടായിരിക്കും. ധൂപാർപ്പണം ദൈവത്തെ ഉദാത്തമായ വിധം ആദരിക്കുന്ന തിനുള്ള ഉപാധിയാണ് മൂന്നുപ്രാവശ്യം ധൂപ്പിക്കുക എന്നത്. പരിശുദ്ധ കുർബാനയുടെ വാഴ് വിന്റെ സമയത്ത്…

error: Content is protected !!