പന്ത്രണ്ടാമദ്ധ്യായം നസ്രസ്സ്! നാദമനോഹാരിതയും നൈർമല്യപരിമളവും ഒത്തിണങ്ങിയ ആ നാമത്തിനു നമ്മുടെ നമോവാകം. സ്വാതികരുടെയും സഹൃദയരുടെയും സിരകളിൽ കോരിത്തരിപ്പുളവാക്കാൻ പ്രഗത്ഭമാണ് ആ കൊച്ചു ഗ്രാമം. അതിൽ നിവസിച്ച, അതിന്റെ ആസ്വാദ്യതയനുഭവിച്ചു വളർന്നുപോയ വ്യക്തികളുടെ മനോമോഹനമായ ജീവിതംകൊണ്ടളക്കുമ്പോൾ അഭിനവ നാഗരികതകളുടെയെല്ലാം അമ്മയാണ് ഈ ഗ്രാമദേവതയെന്നു കാണാം. കണ്ണിനു കുളിർമ്മയേകുന്ന സസ്യശബളത, ഹൃദയത്തിനു ഹർഷാനുഭൂതികൾ കൊരുത്തുണ്ടാക്കുന്ന പ്രകൃതിരമണീയത, മനസിനുന്മേഷം വർഷിക്കുന്ന സുഭഗാന്തരീക്ഷം-ഇവയാണ് നസ്രസ്സ് പ്രകൃതിനാഥനു നല്കിയ ഉപഹാരം. ക്രിസ്തുനാഥന്റെ അന്യാപദേശങ്ങളിൽക്കാണുന്ന രംഗസംവിധാന ചിത്രങ്ങളെല്ലാം നസ്രസ്സും അതിന്റെ പ്രാന്തപ്രദേശങ്ങളും പ്രദാനം ചെയ്തവയാണ്. അതിന്റെ പരിസരങ്ങളിൽ ഇന്നും ലില്ലി സമൃദ്ധമായുണ്ട്. കളകൂജനം പൊഴിച്ചു പറന്നുപോകുന്ന 'വാനമ്പാടികൾ' ദൃശ്യമാണ്. ഭൂമിക്കുടയാടചാർത്തി പ്രേക്ഷകരിലെ സുന്ദരവികാരങ്ങളെ വിളിച്ചുണർത്തുന്ന ഗോതമ്പുവയലുകൾ ഇന്നും അവിടെ കാണുന്നു. ചെമ്മരിയാട്ടിൻപറ്റത്തെ നയിക്കുന്ന ആട്ടിടയന്മാർ എന്നും അവൾക്കൊരാഭരണമാണ്. 'തൂമയേറും തൻ പാളകിണറ്റിലിട്ട് ഓമൽ കൈയാൽ കയറു വലിക്കുന്ന' തരുണികളേയും അവരോടൊപ്പം കൊച്ചുകുടങ്ങളുമേന്തി നടക്കുന്ന കുസൃതിക്കുടുക്കകളേയും കാണുന്ന…
ഒമ്പതാമദ്ധ്യായം രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളെപ്പറ്റിയാണല്ലോ നാം പരാമർശിച്ചത്. ഇനി ക്രിസ്തുവിനപ്പുറത്തെ ചരിത്രത്തിൽ കടന്ന് ഒരായിരംവർഷം അപ്പുറമുള്ള ചില വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. യവനർ, പൗരസ്ത്യർ അതീതകാലത്തെ മഹത്തായ ജനപദങ്ങൾ…
എട്ടാമദ്ധ്യായം ഈശ്വരാന്വേഷണപരമായ നമ്മുടെ ഈ തീർത്ഥാടനത്തിൽ പലയിടത്തും നാം കണ്ട ഒരു വസ്തുതയുണ്ട്. ആദിമനുഷ്യന്റെ പാപത്തിനുശേഷം മഹേശ്വരൻ മനുഷ്യരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ഒരുദ്ധാരകനെ വാഗ്ദാനം ചെയ്തു. 'തരുണിക്കും…
ഏഴാമദ്ധ്യായം ഈശ്വരൻ ഒരു ജനതയെ തനിക്കായി തിരഞ്ഞെടുക്കുന്നതും അവരുമായൊരുടമ്പടിയിൽ ഒപ്പുവയ്ക്കുന്നതും നമ്മുടെ ചിന്താവിഷയമായി. അധഃപതിച്ച മാനവരാശിയെ പിശാചിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷിക്കുവാനുള്ള തന്റെ പരിപാടിയുടെ പ്രാരംഭങ്ങളാണ് ഇവ രണ്ടും.…
ആറാമദ്ധ്യായം നോഹിൽ ഉത്ഭവിച്ച്, അബ്രാഹത്തിലൂടെ ഒഴുകി മോസസിലൂടെ ഇസ്രായേലിൽ ചെന്നവസാനിക്കുന്ന കരാർനദിയെപ്പറ്റിയായിരുന്നല്ലോ നമ്മുടെ വിചിന്തനം. പ്രസ്തുതകരാറിന്റെ പരമകാഷ്ഠ ഇസ്രായേൽ ജനതയ്ക്ക് ഈശ്വരൻ മോസസുവഴി നല്കിയ പത്തുകല്പനകളാണെന്നു പറയാം.…
അഞ്ചാമദ്ധ്യായം ആദ്യപാപത്തിന്റെ ഫലങ്ങൾ അടിക്കടി വ്യക്തമായിക്കൊണ്ടിരുന്നു. മനുഷ്യൻ ദുഷ്ടമാർഗ്ഗങ്ങളിൽ സഞ്ചരിച്ചുതുടങ്ങി. ഓരോ തലമുറയിലും പാപം അമ്പേ പെരുകുകയാണ്. 'ഒന്നാമത്തെ കൊലപാതകി' എന്ന ദുഷ്‌പേരു സമ്പാദിച്ച കായേന്റെ കഥ…
നാലാമദ്ധ്യായം : അധഃപതിച്ച മാനവവംശത്തിനു സായൂജ്യം പറഞ്ഞൊത്ത സ്‌നേഹധനനായ ദൈവത്തെയാണു മൂന്നാമദ്ധ്യായത്തിൽ നാം കണ്ടത്. ആ ഈശ്വരൻ തന്റെ വാഗ്ദാനം പാലിക്കുന്നതിനവലംബിച്ച മാർഗ്ഗമാണു 'തെരഞ്ഞെടുപ്പ്' എന്ന ശബ്ദംകൊണ്ടു…
ഈശ്വരസാരൂപ്യത്തിൽ ഉരുവാക്കപ്പെട്ട മനുഷ്യൻ, ഈശ്വരനുമായി അഭേദ്യമായ ആഭിമുഖ്യം പാലിക്കാൻ കടപ്പെട്ട മനുഷ്യൻ ദൈവത്തെപ്പോലെയാകുവാൻ വ്യാമോഹിച്ചു. ഫലമോ, സന്തോഷത്തിന്റെ ശ്രീകോവിലിൽ ഉരുത്തിരിഞ്ഞ വിശ്വം മുഴുവൻ ശോകാബ്ധിയുടെ ആഴത്തിലേക്കു കുത്തനെ…
വെറും ശൂന്യതയിൽനിന്ന് ഈ വിശ്വത്തെ കടഞ്ഞെടുക്കുകയാണു തന്നാൽ താനായ സർവേശൻ ചെയ്തതെന്നു നാം കണ്ടു. അങ്ങനെ തന്റെ സർഗ്ഗപ്രതിഭ വെളിവാക്കിയിട്ട് ഈശ്വരൻ സ്വർഗ്ഗങ്ങളിൽ സ്വസ്ഥനായി കഴിയുകയല്ല, പ്രത്യുത…
ഒന്നാമദ്ധ്യായംസംശയം ചോദ്യത്തിലേയ്ക്കും ചോദ്യം അന്വേഷണത്തിലേയ്ക്കും അന്വേഷണം സത്യത്തിലേയ്ക്കും നമ്മെ നയിക്കുമെന്നും പറഞ്ഞാൽ വളരെ ശരിയാണ്. ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതിനു മതിയായ തെളിവു…
Sign in to your account