Bible Chinthakal

വിശുദ്ധ ലിഖിതം സഭയുടെ ജീവനും ശക്തിയും

സഭ തന്റെ ജീവനും ശക്തിയും വിശുദ്ധലിഖി തത്തിൽ നിന്ന് സ്വീകരിക്കുന്നു. →ദിവ്യകാരുണ്യത്തിൽ ക്രിസ്‌തുവിൻ്റെ സാന്നിധ്യത്തെ സഭ ബഹുമാനിക്കുന്നതു കഴിഞ്ഞാൽ, വിശുദ്ധലിഖിതത്തിലുള്ള ക്രിസ്തു വിന്റെ സാന്നിധ്യത്തെക്കാൾ കൂടുതലായി മറെറാന്നിനെയും സഭ അത്യാദരപൂർവം ബഹുമാനിക്കുന്നില്ല. കുർബാനയർപ്പണത്തിൽ നാം സുവിശേഷം നിന്നു കൊണ്ടു സ്വീകരിക്കുന്നു. കാരണം, നാം കേൾക്കുന്ന മാനുഷീകവാക്കുകളിൽ ദൈവം തന്നെ നമ്മോടു സംസാരിക്കുന്നു. ദൈവത്തോടു പ്രത്യുത്തരിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തെ വിശ്വസിക്കുകയെന്നതാണ് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ശ്രദ്ധിച്ചുകേൾക്കാൻ തയ്യാറുള്ള ഹൃദയമുണ്ടായിരിക്കണം 1 രാജാ 3:9). നമ്മോടു സമ്പർക്കം പുലർത്താൻ ദൈവം വിവിധ മാർഗങ്ങളിലൂടെ പരിശ്രമിക്കുന്നു. ഓരോ മാനുഷിക കണ്ടുമുട്ടലിലും പ്രകൃതിയെ സംബന്ധിച്ച ഹൃദയസ്‌പർശകമായ ഓരോ അനുഭവത്തിലും യാദൃച്ഛികമെന്നു തോന്നുന്ന ഓരോ വെല്ലുവിളിയിലും ഓരോ സഹനത്തിലും ദൈവത്തിന്റെ ഒരു നിഗൂഢസന്ദേശം നമുക്കു ലഭിക്കുന്നുണ്ട്. അവിടന്ന് തന്റെ ദിവ്യ വചനത്തിൽ അല്ലെങ്കിൽ നമ്മുടെ മനസ്സാക്ഷിയുടെ ശബ്ദത്തിൽ നമ്മിലേക്കു തിരിയുമ്പോൾ അവിടന്ന് നമ്മോടു കൂടുതൽ…

More

ഉള്ളു പൊള്ള

വായാടിയായ ആത്മാവിന്റെ ഉള്ളു പൊള്ളയാണ്.അതിന് ആവശ്യം വേണ്ട പുണ്യങ്ങളുടെ കുറവുണ്ട്. ദൈവവുമായി അതിന് ദൃഢ സൗഹൃദമില്ല. തന്മൂലം, കർത്താവ് വസിക്കുന്ന,സമാധാനവും ആന്തരിക നിശബ്ദതയുള്ള, ശാന്തമായ ആധ്യാത്മിക ജീവിതം…

തിരിച്ചു നടക്കുക

സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഔദാര്യത്തിലേക്ക് തിരിച്ചു നടക്കാൻ ഈ വാക്കുകളിലൂടെ ഈശോ നമ്മെ ക്ഷണിക്കുകയാണ്. പിതാവിന്റെ ഈ ഔദാര്യത്തെ അനുകരിച്ച് സുവർണ്ണ നിയമത്തിനനുശ്രതം (golden rule) നിസ്വാർത്ഥവും സമ്പൂർണ്ണവുമായ…

സഹിഷ്ണതയോടും കാരുണ്യത്തോടും

"വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ…

മുഖമുദ്ര

ക്രൈസ്തവജീവിതം സമ്പൂർണ്ണമായി ഈശോയ്ക്ക് സമർപ്പിതമാണ്. കാരണം,എങ്കിലേ അത് ക്രൈസ്തവ ജീവിതമായിരിക്കുകയുള്ളൂ. ഫിലി.1:21 സുവിദിതമാണല്ലോ." എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് " പൗലോസിന്റെ ആധ്യാത്മികതയുടെ ആകെത്തുക ഇവിടെ…

ഇമ്മാനുവേൽ

ഈജിപ്തിൽ അടിമത്തത്തിൽ കഴിയുന്നു ഇസ്രായേൽ ജനം. ഈ ജനത്തിന്റെ അന്തമില്ലാത്ത, അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന, ക്ലേശങ്ങൾ ദൈവം കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത മൂലം അവരിൽ നിന്നുയർന്ന ദീനരോദനം അവിടുന്ന്…

നിയമം തിരുത്തി കുറിച്ചുകൊണ്ട്

രോഗങ്ങളിൽ നിന്ന് മനുഷ്യരെ വിടുവിക്കാൻ മാത്രമല്ല, മരിച്ചവരെ ഉയർപ്പിക്കാനും ഈശോയ്ക്ക് അധികാരം ഉണ്ട് എന്ന് തെളിവാണ് നായിനിലെ വിധവയുടെ മകനെ മിശിഹാ തമ്പുരാൻ ഉയിർപ്പിച്ചത്. തന്റെ അധികാരവും…

സംതൃപ്തിയുടെ ഉറവിടം

നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെദൈവമേ എന്റെ ഹൃദയം അങ്ങയെ തേടുന്നു.എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.ജീവിക്കുന്ന ദൈവത്തിനായി വേണ്ടിത്തന്നെ. ദൈവത്തിനു വേണ്ടിയുള്ള ദാഹം മനുഷ്യ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന…

കരുണയുടെ രാജാവ്

അവൻ പറഞ്ഞു : ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടാരിരുന്നു. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ സ്വത്തിൽ എൻ്റെ ഓഹരി എനിക്ക് തരുക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു.…

പ്രഥമത :ദൈവരാജ്യം

വീണ്ടും അവന്‍ ശിഷ്യരോട്‌ അരുളിച്ചെയ്‌തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്‌ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ. എന്തെന്നാല്‍, ജീവന്‍…

നിത്യനിർണായകം

യുദ്ധവും കലാപവും നിറഞ്ഞ ദേശങ്ങളിൽ വയലുകളിൽ നിധി കുഴിച്ചുവയ്ക്കുക സാധാരണമായിരുന്നു. ശത്രുവിന്റെ ആക്രമണത്തെ ഭയപ്പെട്ട് അവരിൽ പലരും പലായനം ചെയ്തിരുന്നു. അവർ പിന്നീട് മടങ്ങി വന്നിരുന്നില്ല. ഇങ്ങനെ…

സർവ്വാധിപൻ

ഈശോ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കുന്ന സമയം (ലൂക്ക.4:14,15)എല്ലാ ഗ്രാമങ്ങളിൽ നിന്നും യൂദായിൽ നിന്നും ജെറു സലേമിൽ നിന്നും ഫരിസേയരും നിയമാദ്ധ്യാപകരും ആ ഭവനത്തിൽ (കഫർണ്ണാമിലെ )എത്തിയിരുന്നു. മത നേതാക്കന്മാർ…

ഉദ്ഘാടന പ്രഭാഷണം

യേശു താന്‍ വളര്‍ന്ന സ്‌ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച്‌ വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്‌തകം അവനു നല്‍കപ്പെട്ടു.…

ആത്മീയ ദർശനം

ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെ മേല്‍ ഉണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു. ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും…

പ്രീതികരമായ പ്രാർത്ഥന

തങ്ങൾ നീതിമാന്മാരാണ് എന്ന ധാരണയിൽ തങ്ങളിൽ തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരെ തിരുത്തുക എന്നാണ് ഈ ഉപമയുടെ ഉദ്ദേശം. (18.9). തങ്ങൾ ഒഴികെ ബാക്കിയുള്ളവർ എല്ലാം…

ചെറുമ’

പഴയനിയമത്തിൽനിന്നു പുതിയ നിയമത്തിലേക്കുള്ള പ്രവേശനകവാടങ്ങളാണ് പരിശുദ്ധ അമ്മയും മാർ യൗസേപ്പ് പിതാവും. ഇരുവരും കരുണയുടെ ആൾരൂപങ്ങൾ! ദൈവത്തിൻറെ മഹാകരുണയുടെ സുമോഹന പ്രക്രിയയാണ് രക്ഷാകരകർമ്മം. തന്റെ ഓമൽകുമാരനെ ശൂന്യനാക്കി…

നല്ല സമറായൻ

ജെറുസലേമിയിലേക്കുള്ള യാത്രയിലായിരുന്നു ഈശോ. അവിടുന്ന് ഒരു ഗ്രാമത്തിൽ പ്രവേശിക്കുന്നു. വഴി യിൽ നിന്ന് കുറെ അകലെ നിന്നിരുന്ന 10 കുഷ്ഠരോഗികൾ അവിടുത്തെ കാണുന്നു. " സ്വരം ഉയർത്തി…

ഹൃദയ കാഠിന്യം കരുണ നഷ്ടപ്പെടുത്തും

നിർദ്ദയനായ ഭൃത്യന്റെ ഉപമയിലൂടെ ഉദാത്തമായ ക്ഷമയെ കുറിച്ചാണ് ഈശോ പഠിപ്പിക്കുക. ഇതിനു 3 ഭാഗങ്ങളുണ്ട്. 1)രാജാവിന്റെ വലിയ കാരുണ്യം (മത്തായി 18 :22 -27). 2)കാരുണ്യം കിട്ടിയവന്റെ…

സ്നേഹപൂർവ്വം സമാശ്ലേഷിക്കുക

നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു, ഒരാള്‍ക്ക്‌ നൂറ്‌ ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന്‌ വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്‌, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്‌, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച്‌ എന്നതിനെക്കാള്‍…

എത്ര ഗൗരവതരം!

ക്രൈസ്തവ സഹോദരങ്ങൾ എപ്പോഴും ചെറിയവരായിരിക്കണം. വിശ്വാസിയുടെ ഇടയിൽ ബലഹീനരും നിസ്സാരരും ആയിരിക്കുന്നവരുടെ നേർക്കുണ്ടായിരിക്കേണ്ട സ്നേഹത്തിന്റെയും കരുതലിന്റെയും അവശ്യാവശ്യകതയെക്കുറിച്ച് ക്രൈസ്തവരെ ബോധ്യപ്പെടുത്തുകയാണ് സുവിശേഷകന്റെ ലക്ഷ്യം. ശക്തമായ ഭാഷയാണ് ശ്ലീഹ…

ആരാണ് വലിയവൻ?

ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ ഒരു തർക്കം ഉണ്ടായി. " തങ്ങളിൽ ആരാണ് വലിയവൻ"? ഇതുമായി ബന്ധപ്പെട്ട് ഈശോ നൽകുന്ന ഉപദേശം മാർക്കോസും ലൂക്കായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ…

error: Content is protected !!