ദൈവത്തിന്റെ കരുണയ്ക്ക് അടിസ്ഥാനം അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. (ലൂക്ക 1: 37 ജെറെ 32: 27etc..)അഥവാ അവിടുന്ന് സർവ്വശക്തൻ ആണെന്ന് സത്യമാണ്. സൃഷ്ടി കർത്താവും( ഇല്ലായ്മയിൽ നിന്ന്) ദൈവത്തിന്റെ പരിപാലനയും രക്ഷാകര പ്രവർത്തിയും എല്ലാം അവിടുത്തെ സർവ്വശക്തിയും അതിരുകളില്ലാത്ത കാരുണ്യവും വിളിച്ചോതുന്നു. ഇരുമ്പുദണ്ഡ് കൊണ്ട് ഇസ്രായേലിനെ ഭരിച്ച ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് അവളെ അത്ഭുതകരമായ സ്വതന്ത്ര ആക്കിയതും അതിന്റെ ഭാഗമായി ചെങ്കടലിൽ വഴി വെട്ടിയതും പകൽ മേഘ സ്തംഭത്തിനും രാത്രി അഗ്നി സ്തംഭത്തിനും തന്റെ ജനത്തോടൊപ്പം സഞ്ചരിച്ച് അവരെ സംരക്ഷിച്ചതും മന്നായും കാടപ്പക്ഷികളെയും നൽകി അവരെ തീറ്റിപ്പോറ്റിയതും ആ 12 ഗോത്രങ്ങൾക്കായി അത് ഭാഗിച്ചു കൊടുത്തതും, കാനാൻ ദേശം നൽകിയതും, സമയത്തിന്റെ പൂർത്തി യിൽ സ്വസുതനെ അയച്ചു മാനവരാശിയെ മുഴുവൻ, സാത്താന്റെ തല തകർത്തു അവന്റെ ആധിപത്യത്തിൽനിന്ന് മോചിപ്പിച്ചതും അനുനിമിഷം ഓരോ മനുഷ്യനെയും ഉള്ളംകയ്യിൽ കാത്തു പരിപാലിക്കുന്നതും,…
നോഹിന്റെ വംശ പരമ്പരയിൽ പെട്ടവർക്ക് ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഷിനറിൽ ഒരു സമതലമുണ്ടായിരുന്നു. അവിടെ അവർ വാസമുറപ്പിച്ചു. അവർ പരസ്പരം പറഞ്ഞു:…
നോഹയുടെ കാലത്തു മനുഷ്യന്റെ ദുഷ്ടത വർധിച്ചു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും സദാ ദുഷിച്ചത് മാത്രമായി. മനുഷ്യന്റെ തിന്മ മഹോന്നതനെ വളരെയധികം വേദനിപ്പിച്ചു. മനുഷ്യനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാൻ…
ആദം ഹൗവ്വാ സന്തതികളുടെ പേരുകൾ എല്ലാവര്ക്കും അറിയാം -കായേനും ആബേലും. ആബേൽ തന്റെ സൃഷ്ട്ടാവും പരിപാലകനുമായ ദൈവത്തിനു ഏറ്റം സ്വീകാര്യമായ ബലിയർപ്പിച്ച. അവിടുന്ന് അവനിൽ അങ്ങേയറ്റം സംപ്രീതനായി.…
താൻ സൃഷ്ടിച്ചതെല്ലാം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു (ഉല്പ്. 1:31). പക്ഷെ ഈ പറുദീസ അനുഭവം, നന്മയുടെ ഈ രാജ്യം, നീണ്ടു നിന്നില്ല. ലോകത്തു പറയപ്പെട്ട പ്രഥമ നുണ…
അനന്തമായ സ്നേഹത്താലും അതുല്യമായ കാരുണ്യത്താലും "ആദിയിൽ, ദൈവം ആകാശവും ഭൂമിയും (വിശ്വം) സൃഷ്ട്ടിച്ചു" ഉല്പ്. 1:1. സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യന് ജന്മം നൽകി. പിതാവായ ദൈവം…
1 തേസ്. 4:1-8 സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയുംയാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍…
മത്താ. 5:21-26 ക്രൈസ്തവികതയുടെ അന്തസത്ത അനായാസം വെളിപ്പെടുത്തുന്നതാണ് അഞ്ചാം അധ്യായം ഇരുപത്തിമൂന്നാം തിരുവാക്യം "നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ചു…
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടാണല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, ദുഷ്ടനെ എതിർക്കരുതേ. വലതുകാരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട്വ്യവഹരിച്ചു നിന്റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരം പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻഇച്ഛിക്കുന്നവനിൽ നിന്ന് ഒഴിഞ്ഞുമാറരുതെ. (മത്താ. 5:38-42) നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ തുടങ്ങിയ ആഹ്വനം ഇദംപ്രഥമമാണ്. "മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടു പെരുമാറുവിന് (The Golden Rule സുവർണ നിയമം) അനവദ്യ സുന്ദരവും ക്രൈസ്തവ വിശ്വാസത്തിന്റെ പ്രയോഗികതയുമാണ്. (ലുക്കാ 6:31)
യൂസിയ രാജാവ് ഭരിച്ച വര്ഷം, കർത്താവു ഉന്നതമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നതു ഞാൻ (ഏശയ്യാ) കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം (ജെറുസലേം) ദേവാലയം മുഴുവൻ നിറഞ്ഞു നിന്നു. അവിടുത്തെ ചുറ്റുംസെറാഫുകൾ നിറഞ്ഞു നിന്നിരുന്നു.... അവർ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. പരിശുദ്ധൻ, പരിശുദ്ധൻ സൈന്യങ്ങളുടെ കർത്താവു പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു (ഏശയ്യാ 6:1-3). ദൈവത്തിന്റെ പരമോന്നത സവിശേഷതയാണ് പരിശുദ്ധി. ഹൃദയവിശുദ്ധിയുള്ളവർക്കേ പരമ പരിശുദ്ധിയായ ദൈവത്തെ കാണാനാവൂ. കുഞ്ഞുങ്ങളെപോലെയുള്ളവർക്കു, മഞ്ഞിന്റെ നൈര്മല്യമുള്ളവർക് ദൈവം സമീപസ്ഥനാണ്. ലേവ്യഗ്രന്ഥത്തിൽ ആവർത്തിച്ചു കാണുന്ന ആഹ്വനം: "നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാണ്." നമ്മുടെ വിശുദ്ധീകരണത്തിനു മിശിഹനാഥൻ സ്ഥാപിച്ചു തന്നിരിക്കുന്ന'നീർചാലുകളാണ്' കൂദാശകൾ. വിശുദ്ധ കുമ്പസാരം, പരിശുദ്ധ കുർബാന എന്നീ കൂദാശകൾക്കു കൂടെകൂടെ അണഞ്ഞു വിശുദ്ധിയിൽ വളരാൻ നമുക്ക് പരിശ്രമിക്കാം.
"നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലുക്കാ 6:36). കാരണം, "കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും" (ലുക്കാ 6:36). തന്നെസ്നേഹിക്കുകയും തന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകൾ വരെ കരുണകാണിക്കുന്നവനാണ് (പുറ. 20:6) നമ്മുടെ ദൈവം. 136 ആം സങ്കീർത്തനം ആദ്യന്തം ഊന്നിപ്പറയുന്നു "കർത്താവിന്റെ കാരുണ്യംഅനന്തമാണ്" എന്നാണ്. കർത്താവു അര്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു: "ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാർ വിളിക്കാൻ അല്ല , പാപികളെ വിളിക്കാനാണ്" (മത്താ. 9:13). അനീതി പ്രവർത്തിക്കുന്നവർക്കെതിരെ നിശിതമായ വിമർശന ശരങ്ങൾ വിടുന്ന ഈശോയെയാണ് മത്താ. 23:23 യിൽ നാം കാണുക. "കപടനാട്ട്യക്കാരായ നിയമജ്ഞരെ, ഫാരിസ്യർ നിങ്ങള്ക്ക് ദുരിതം! നിങ്ങൾ തുളസി ചതകുപ്പ, ജീരകംഎന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് മറ്റുള്ളവ അവഗണിക്കാതെ തന്നെ.
നിങ്ങൾ ഭൂമിയുടെ ഉപ്പാണ്,ഉറകെട്ടുപോയാൽ ഉപ്പിനു എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്തേയ്ക്കു വലിച്ചെറിഞ്ഞു മനുഷ്യരാൽ ചവിട്ടപെടാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുകയില്ല. നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ…
പ്രിയപ്പെട്ടവരേ ഒരു പുതിയ കല്പനയാണ് ഞാൻ നിങ്ങള്ക്ക് എഴുതുന്നത്,ആരംഭം മുതൽ നിങ്ങള്ക്ക് നൽകപ്പെട്ട പഴയ കല്പന തന്നെ. ആ പഴയ കല്പനയാകട്ടെ നിങ്ങൾ ശ്രവിച്ച വചനം തന്നെയാണ്.…
"ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധാരം സംസാരിക്കുന്നതു. നല്ല മനുഷ്യൻ നന്മയുടെ ഭണ്ഡാരത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ട്ടനാകട്ടെ തിന്മയുടെ ഭണ്ഡാരത്തിൽ നിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഞാൻ നിങ്ങളോടു…
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിഖ്യാതനായ എഴുത്തുകാരനുമാണ് സർ വിൻസ്റ്റൺ ചർച്ചിൽ. ക്രിസ്മസിനെ കുറിച് അദ്ദേഹം സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ക്രിസ്‌മസ് ഒരു ആഘോഷമോ ഒരു പ്രത്യേക …
ക്രൈസ്തവന്റെ ഒരു പ്രധാനപ്പെട്ട കടമ കതകു തുറക്കുക എന്നതാണ്. ക്രിസ്മസിനോട് അനുബന്ധമായ ചിന്തയാണോ ഇതെന്നു പോലും അനുവാചകർക്ക് സംശയം തോന്നാം. പക്ഷെ, അതെ. ഉണീശോയ്ക്കു പിറക്കാൻ ഒരു…
ദിനരാത്രങ്ങളിലൂടെ ദീർഘകാലം യാത്ര ചെയ്താണ് പൂജരാജാക്കന്മാർ (കിഴക്കുനിന്നുള്ള ജ്ഞാനികൾ) ഉണ്ണീശോയെ കണ്ടു ആരാധിച്ചതു. അവർ പ്രത്യാശയുടെ രക്ഷകനെ കാത്തിരിക്കുകയും കാലത്തിന്റെ അടയാളങ്ങൾ വായിച്ചെടുക്കുകയും ചെയ്തവരാണ്. യാത്ര ചെയ്തു…
ആഗമനകാലം (ക്രിസ്മസ്) നിരവധി യാത്രകളുടെ കഥ പറയുന്നുണ്ട്. പരിശുദ്ധ 'അമ്മ, ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കാൻ ഹെബ്രോൻ പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്ര (ആദ്യത്തെ ദിവ്യകാരുണ്യ പ്രദിക്ഷണം) പുറപ്പെട്ടതാവട്ടെ പ്രഥമ…
നമ്മുടെ കർത്താവിന്റെ ആഗമനം ആഘോഷിക്കുന്ന ക്രിസ്മസ് മനോഹരമാക്കുക നമ്മുടെ വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഹൃദയം അവിടുത്തേയ്ക്കായി മലർക്കെ തുറക്കാം (വെളി. 3:20) 'കർത്താവെ അങ്ങ് എന്റെ ഭവനത്തിൽ…
ദിവ്യകാരുണ്യത്തിന്റെ പ്രവാചകയാണ് വി. മദർ തെരേസ. ഇതര വിശുദ്ധരെപോലെയും അതിലധികമായും അവൾ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്, avidunnu ഏറ്റവും അടുത്ത സുഹൃത്തിനോടെന്നപോലെ അത്യഗാധമായ ആത്മബന്ധം അവൾ പുലർത്തിയിരുന്നു.…
"ഇസ്രായേൽ ജനത്തിന്റെ ഇടയിൽ വ്യാജപ്രവാചകന്മാർ ഉണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേൽ ശീക്ക്ര നാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ട്ടാക്കൾ നിങ്ങളുടെ ഇടയിലും ഉണ്ടാകും. അവർ വിനാശകരമായ കാര്യങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ…
Sign in to your account