പഴയനിയമത്തിൽനിന്നു പുതിയ നിയമത്തിലേക്കുള്ള പ്രവേശനകവാടങ്ങളാണ് പരിശുദ്ധ അമ്മയും മാർ യൗസേപ്പ് പിതാവും. ഇരുവരും കരുണയുടെ ആൾരൂപങ്ങൾ! ദൈവത്തിൻറെ മഹാകരുണയുടെ സുമോഹന പ്രക്രിയയാണ് രക്ഷാകരകർമ്മം. തന്റെ ഓമൽകുമാരനെ ശൂന്യനാക്കി ഭൂമിയിലേക്ക് അയയ്ക്കാൻ പിതാവായ ദൈവത്തെ പ്രേരിപ്പിച്ചത് തന്റെ അപരിമേയമായ കരുണയാണ് . ഈശോ ഈ ഭൂമിയിൽ ചെയ്തതെല്ലാം കരുണയുടെ പ്രവർത്തികളാണ്-കാനയിൽ വെള്ളം വീഞ്ഞാക്കിയത്, അപ്പം വർദ്ധിപ്പിച്ചത്, എല്ലാത്തരം രോഗികളെയും പിശാച് ബാധിതരേയും സുഖപ്പെടുത്തിയത്, വെള്ളത്തിന്റെ മീതെ നടന്നത്, സർവ്വോപരി മരിച്ചവരെ ഉയർപ്പിച്ചത്. കാർക്കശ്യമല്ല, കരുണയാണ് ദൈവം. ദൈവമക്കളെല്ലാവരും ഈ വലിയ സത്യമറിയണം. ഈ അറിവില്ലാത്തവരെ ആരെയെങ്കിലും കണ്ടുമുട്ടിയാൽ ഈ സത്യം അവരെ പഠിപ്പിക്കണം. അറിഞ്ഞാൽ മാത്രം പോരാ, ആഴമായി വിശ്വസിക്കുകയും വേണം. എല്ലാവരും കരുണാർദ്രമായ സ്നേഹത്തിന്റെ, ആ ഉദാത്ത ഭാവത്തിന്റെ ഉടമകളായിരിക്കണം. അങ്ങനെയുള്ളവർ ആറ്റുതീരത്തു നട്ട വൃക്ഷം പോലെ, മലമേൽ, പാറമേൽ പണിത വീടുകൾ പോലെയായിരിക്കും. ദാവീദിനോടെന്നപോലെ അവിടുന്ന്…
മാനവ ചരിത്രത്തിന്റെ കേന്ദ്ര ബിന്ദുവാണ് ക്രിസ്തു. അതിനെ അവിടുന്നു രണ്ടായി കീറിമുറിച്ചു BC-(Before Christ) AD- (Anno Domini -In the year of the Lord…
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ,…
കാലാകാലങ്ങളിൽ നിരവധി വ്യക്തികളിലൂടെ സ്വർഗ്ഗം ലോകത്തോട് സംസാരിക്കുന്നുണ്ട്. ഈ സത്യം ലോകത്തിന് മുഴുവൻ വെളിപ്പെടുത്തുന്ന മാകുടോദാഹരണമായി നിലകൊള്ളുന്നു വിശുദ്ധ ഫൗസ്റ്റീന - ദൈവ കരുണയെ കുറിച്ച് സ്വർഗ്ഗം…
ബൈബിളിലെ വിശിഷ്യാ പഴയനിയമത്തിലെ ഒരു അനന്യ കഥാപാത്രമാണ് ഉൽപത്തി പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന ജോസഫ്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം! മുറിവേറ്റ സാഹോദര്യത്തിന്റെ മുറിവ് ഉണക്കുകയും അറ്റുപോയ കുടുംബ…
ദൈവിക പുണ്യങ്ങൾ നമ്മിൽ മൊട്ടിട്ടു വളരുന്നതിന് സുനശ്ചിതമായ വഴി ദൈവ സ്നേഹത്തിൽ ആഴപ്പെടുകയാണ്. കാരണം ,അവയുടെയെല്ലാം ഉറവിടം ദൈവം തന്നെയാണ്. തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം സർവ്വവും വാഗ്‌ദാനം…
ക്രിസ്തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ…
"ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്‌ദേശം ഇതാണ്: നാം പരസ്‌പരം സ്‌നേഹിക്കണം. തിന്‍മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍…
ഈശോമിശിഹായുടെ സാദൃശ്യത്തിലേക്കുള്ള രൂപാന്തരീകരണത്തെപ്പറ്റി പുതിയനിയമത്തിൽ പല പരാമർശങ്ങളുമുണ്ട്. ഉദാഹരണത്തിന് റോമാ 8: 29ൽ നാം വായിക്കുന്നു. "തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാകാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു.ഇതു തന്റെ…
ക്രൈസ്തവന്റെ മുഖമുദ്രയാണ് വിശ്വാസം. സർവ്വശക്തനും കരുണാർദ്ര സ്നേഹവുമായ ദൈവത്തിന്റെ മുമ്പിലും അവിടുത്തെ പദ്ധതികളോട് മനുഷ്യൻ വെച്ച് പുലർത്തേണ്ട മനോഭാവമാണ് വിശ്വാസം. ഏശയ്യാ 7 :9 വ്യക്തമാകുന്നു :…
ദൈവത്തിൽ ആശ്രയിക്കുന്നവനു ഒന്നും ഭയപ്പെടാനില്ല. " ഇതാ നിങ്ങളുടെ ദൈവം! ഇതാ ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താൽ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കയ്യിലുണ്ട്.…
ക്രിസ്തീയ വിശ്വാസം യഥാർത്ഥ ദൈവാനുഭവത്തിലേക്കും ദൈവൈക്യത്തിലേക്ക് നമ്മെ നയിക്കുന്നു, നയിക്കണം. ദൈവത്തെ പിതാവായി അനുഭവിക്കുക എന്നതാണ് മശിഹാനുഭവത്തിന്റെ പ്രത്യേകത. മിശിഹായിൽ വസിക്കുക, മിശിഹാനുഭവത്തിൽ ആയിരിക്കുക എന്നാൽ ദൈവത്തെ…
ബന്ധങ്ങളുടെ നിലനിൽപ്പിന് അഥവാ പ്രതികരണം ഒരു പ്രധാന ഘടകമാണ്. ദൈവം വെച്ചു നീട്ടുന്ന ദാനങ്ങളോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്.ദൈവത്തിന്റെ സ്നേഹവുമായി ലോകത്തിലേക്ക് വന്ന ഈശോമിശിഹായ്ക്ക്…
യഹൂദനോ യഹൂദേരെരെന്ന വ്യത്യാസമില്ലാതെ മനുഷ്യരെല്ലാവരും പാപികളാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു നീതിമാനായി ആരുമില്ല ഒരുവൻ പോലുമില്ല. "അപ്പോഴെന്ത്? യഹൂദരായ നമുക്കു വല്ല മേന്‍മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും…
"അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു. അപ്രകാരം…
മനുഷ്യരുടെ തിന്മയെ കുറിച്ച് വളരെ നിശിതവും ശക്തവുമായ ഭാഷയിലാണ് പൗലോസ് റോമാക്കാർക്ക് എഴുതുന്നത്.. മനുഷ്യന്റെ സകല ദുഷ്ടതയ്ക്കും അനീതിയ്ക്കും എതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തു നിന്ന് പ്രത്യക്ഷപ്പെടുന്നു.…
ഓരോ ക്രൈസ്തവനും നല്ല ദൈവം നിരവധി ദാനങ്ങൾ നൽകിയിട്ടുണ്ട്. ഈ ദാനങ്ങൾ ഏറ്റവും അനുഗ്രഹപ്രദമായി വിനിയോഗിക്കാൻ അവൻ കടപ്പെട്ടിരിക്കുന്നു. കിട്ടിയ താലന്ത് കുഴിച്ചിട്ടവനെ പോലെ ആരും ദൈവത്തിന്…
ക്രൈസ്തവർ കർത്താവിനെ പ്രതി എല്ലാ മാനുഷികാധികാരങ്ങൾക്കും വിധേയരായിരിക്കണം. നിങ്ങൾ നന്മ പ്രവർത്തിച്ചുകൊണ്ട് മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം. മിശിഹാ തന്റെ പരിശുദ്ധാത്മാവിലൂടെ നൽകുന്ന യഥാർത്ഥ സ്വാതന്ത്ര്യത്തിൽ ജീവിക്കുക.…
ശിഷ്യമുഖ്യൻ ലിഖിത രൂപത്തിൽ നൽകിയിട്ടുള്ള വചനങ്ങളിൽ പ്രമുഖവും പ്രധാനവുമാണ് 1പത്രോ.2: 9. "നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവും…
നമ്മുടെ രക്ഷയെപ്രതി മിശിഹാ സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അവിടുത്തെ അനന്തര മഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന മിശിഹായുടെ ആത്മാവും മുൻകൂട്ടി പ്രവഹിച്ചിരുന്നു. ആകയാൽ നിങ്ങൾ മാനസികമായി ഒരുങ്ങി സമചിത്തത ഉള്ളവരായിരിക്കുവിൻ. ഈശോമിശിഹായുടെ…
ഓരോ ക്രൈസ്തവനും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവനാണ്. ഈശോമിശിഹായ്ക്ക് വിധേയനായിരിക്കുന്നതിനും അവിടുത്തെ രക്തത്താൽ തളിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് അവനെ മുൻകൂട്ടി തിരഞ്ഞെടുത്തു. അവൻ പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടവനുമാണ് ദൈവത്തിന്റെ കൃപയ്ക്കും സമാധാനത്തിനും അവൻ…
Sign in to your account