"എന്െറ ദൈവമേ, അങ്ങയുടെ നേര്ക്ക് മുഖമുയര്ത്താന് ഞാന്‍ ലജ്ജിക്കുന്നു. എന്തെന്നാല്‍, ഞങ്ങളുടെ തിന്മകള് തലയ്ക്കുമീതേ ഉയര്ന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു. ഞങ്ങള്‍ പിതാക്കന്മാരുടെകാലം മുതല് ഇന്നുവരെ വലിയ പാപം ചെയ്തിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള് നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നത്തെപ്പോലെ അന്യരാജാക്കന്മാരുടെ കരങ്ങളില്, വാളിനും പ്രവാസത്തിനും കവര്ച്ചയ്ക്കും വര്ധി ച്ചനിന്ദനത്തിനും ഏല്പിക്കപ്പെട്ടു.ഞങ്ങളില് ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അതിന് അവിടുത്തെ വിശുദ്ധ സ്ഥലത്ത് അഭയസ്ഥാനം നല്കുകയും ചെയ്തു ഞങ്ങളുടെദൈവമായ കര്‍ത്താവ് ഞങ്ങളോടു ക്ഷണനേരത്തേക്ക് കരുണ കാണിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധനത്തില് ആശ്വാസം തന്നു ഞങ്ങളുടെ കണ്ണുകള്ക്കു തിളക്കം കൂട്ടി.ഞങ്ങള്‍ അടിമകളാണ്, ഞങ്ങളുടെ ദൈവം അടിമത്തത്തില് ഞങ്ങളെ ഉപേക്ഷിച്ചില്ല. പേര്ഷ്യാ രാജാക്കന്മാരുടെ മുന്പില് അവിടുന്നു തന്െറ അനശ്വരസ്നേഹം ഞങ്ങളോടു കാണിച്ചു. ഞങ്ങളുടെ ദൈവത്തിന്െറ ആലയം കേടുപാടുകള് പോക്കി പണിതീര്ക്കുന്നതിന് അവര്‍ ഞങ്ങളെ ഉത്തേജിപ്പിക്കുകയും യൂദായിലും ജറുസലെമിലും ഞങ്ങള്ക്കു…
ഒരുവന്റെ വാക്കുകളും പ്രവർത്തികളും അയാൾ ആരെന്ന് അഥവാ അയാളുടെ സത്ത വെളിപ്പെടുത്തും .ഹെബ്ര 1:1 ശ്രദ്ധിക്കുക.പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ…
ദൈവം എന്ന നിലയിൽ തന്റെ പൂർവാസ്തിത്വത്തെക്കുറിച്ചും ഭാവി അസ്തിത്വത്തെക്കുറിച്ചും തികഞ്ഞ അവബോധം ഉണ്ടായിരുന്നു യേശുക്രിസ്തുവിന്. യോഹന്നാൻ പതിനേഴാം അധ്യായം അറിയപ്പെടുന്നത് അവിടുത്തെ പൗരോഹിത്യ പ്രാർത്ഥന എന്നാണ്. അതിൽ…
പിതാവിന്റെ ഏകജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽ നിന്നു ജനിച്ചവനുമായ (എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായ) ഈശോമിശിഹാ മാത്രമാണ് പൂർണ്ണമായ വിധത്തിൽ ദൈവപുത്രൻ എന്ന സ്ഥാനത്തിന് അർഹൻ. അധികാരത്തിനും ശക്തിയിലും മഹത്വത്തിലും…
പിതാവിനെ പൂർണമായി വെളിപ്പെടുത്താൻ കഴിവുള്ള ഒരേയൊരു വ്യക്തി അവിടുത്തെ പുത്രനായിരിക്കുന്ന താൻ മാത്രമാണെന്ന് ഈശോ അവകാശപ്പെടുന്നു. മത്താ 11:27ൽ അവിടുന്ന് വ്യക്തമാക്കുന്നു. "സർവ്വവും എന്റെ പിതാവ് എന്നെ…
ഈശോയുടെ വ്യക്തിപ്രഭാവം അമ്പരപ്പിക്കുന്നതാണ്. തിരുമുമ്പിൽ എല്ലാവരും വിലയുള്ളവർ ആയിരുന്നു. യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു;…
നിരവധി മതാചാര്യന്മാരും ഗുരുക്കന്മാരും പ്രവാചകന്മാരും ലോകത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും ശത്രു സ്നേഹം എന്ന ആശയം ലോകത്തിന് സമ്മാനിച്ചത് ഈശോമിശിഹാ മാത്രമാണ്. അങ്ങനെ സ്നേഹം ക്രിസ്തീയതയുടെ അന്തസത്തയാണെന്ന സത്യം…
" സർപ്പങ്ങളേ,അണലി സന്തതികളേ നരകവിധിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? " (മത്താ.23 :33). നിയമജ്ഞരുടെയും ഫരിസേയരുടെയും സമാനതകളില്ലാത്ത കടുത്ത കാപട്യമാണ് മത്താ. 23 :34ലെ…
ഈശോ തന്റെ ദൈവത്വം കാരുണ്യത്തിന്റെ പ്രവർത്തികളിലൂടെയാണ് പലപ്പോഴും വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിൽ അവിടുത്തെ പ്രയോഗികൾ തനിക്ക് പുതിയൊരു പേര് ചാർത്തിക്കൊടുത്തു:" ചുങ്കക്കാരുടെയും പാപികളുടെയും "സ്നേഹിതൻ". ദുരുദ്ദേശത്തോടെയാണ് അവർ…
പഴയ നിയമ പ്രവാചകന്മാർ ദൈവഹിതം അറിയിച്ചത് "കർത്താവ് അരുൾ ചെയ്യുന്നു "എന്ന് പറഞ്ഞാണ്. എന്നാൽ ഈശോ മിശിഹാ പഠിപ്പിച്ചത് "ഞാൻ നിങ്ങളോട് പറയുന്നു" എന്ന പ്രഖ്യാപനത്തോടെയാണ്. തന്റെ…
ലോകത്തിന്റെ ആദർശങ്ങളെയും മൂല്യങ്ങളെയും ഈശോ കീഴ്മേൽ മറിച്ചു. ലോക ദൃഷ്ടിയിൽ ദരിദ്രർ,ദുഃഖിതർ, പീഡിതർ, വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഒക്കെ തന്നെ നിർഭാഗ്യവാന്മാരാണ്. സമ്പന്നർ, സന്തോഷിച്ചാനന്ദിക്കുന്നവർ, സംതൃപ്തർ, മനുഷ്യരാൽ…
ദുരുദ്ദേശത്തോടെയാണ് ഫരിസേയർ ഈശോയെ സമീപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട്, അവിടുന്ന് ഫരിസേയരുമായുള്ള വിവാദം ആരംഭിക്കുക . കുറ്റാരോപിക്കാൻ വേണ്ടി മാത്രമാണ് ഫരിസേയർ ദിവ്യ നാഥനെ സമീപിക്കുക (മത്താ. 12 :10…
"തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്‌താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍…
"എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്‌ഠമായ ഒന്ന് ഇവിടെയുണ്ട്. മത്തായി 12 : 6 "അവിടുത്തെ ആലയത്തെ കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങി കളഞ്ഞു. അങ്ങയെ…
ഇസ്രായേൽ ജനം ദൈവ സാന്നിധ്യം അനുഭവിച്ചത് അവിടുന്ന് ' കൂടാര'ത്തിൽ ഇറങ്ങി വസിക്കുന്നതിലൂടെയായിരുന്നു. അവിടുന്ന് സംസാരിക്കുന്നതും വിശുദ്ധ മേഘങ്ങൾ കൂടാരത്തിൽ താഴ്ന്നിറങ്ങുന്നതും അവർ അനുഭവിച്ചു. കൂടാരമാണ് പിൽക്കാല…
" യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ…
ഞാൻ ഞാൻ തന്നെയെന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും. ഈശോമിശിഹാ ദൈവമാണെന്നുള്ളതാണ് സത്യവിശ്വാസത്തിന്റെ വിഷയം; വിശ്വാസരാഹിത്യം പാപവും (യോഹ 8:21). ഈശോ വെളിപാടിന്റെ പൂർണ്ണതയാണ്.…
യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി…
അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍…
ഫെബ്രുവരി: 2 ക്രിസ്മസ് കഴിഞ്ഞു ഇന്ന് നാല്പതാം ദിവസമാണ്. മോശയുടെ നിയമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂൽ പുത്രന്റെ കാഴ്ച്ചവെപ്പിനുമായി കന്യകാമറിയം ജെറുസലേം ദൈവാലയത്തിലെത്തുന്നു. ഒരു സ്ത്രീ ഒരാൺകുട്ടിയെ…
"തത്‌ക്‌ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്‌മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.മര്‍ക്കോസ് 2…
Sign in to your account