നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് :
1.സൗഖ്യം ലഭിക്കാനായി നാം കുമ്പസാരിക്കുന്നു.
2.പരിശീലത്തിനായ് നാം വരുന്നു -ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നമ്മുടെ ആത്മാവിനു നിരന്തരപരിശീലനം ആവശ്യമാണ്.
ഓ എന്റെ ഈശോയെ, ഈ വാക്കുകളുടെ വ്യാപ്തി ഞാൻ മനസ്സിലാക്കുന്നു. സ്വന്തം കഴിവുകൊണ്ട് ഒരാത്മാവിന് അധികം മുന്നേറാൻ സാധ്യമല്ലേന്നുള്ള കാര്യം എന്റെ അനുഭവത്തിലൂടെ ഞാൻ പഠിച്ചു. അതു വളരെ അദ്വാനിക്കുമെങ്കിലും ദൈവമഹത്വത്തിനായി ഒന്നും ചെയ്യുകയില്ല. തുടർച്ചയായി അതിനു തെറ്റു പറ്റുന്നു. എന്തെന്നാൽ, നമ്മുടെ മനസ്സ് അന്ധകാരാവൃതമാണ്. അതിന്റെ കാര്യങ്ങളെത്തന്നെ വിവേചിക്കേണ്ടതെങ്ങനെയെന്നു അതിനു അറിഞ്ഞുകൂടാ. ഞാൻ രണ്ടു കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും:ആദ്യമായി, കുമ്പസാരിക്കുമ്പോൾ എന്നെ ഏറ്റം എളിമപ്പെടുത്തുന്നവ ഞാൻ കണ്ടെത്തും.നിസ്സാരമായ ഒരു കാര്യമാണെങ്കിലും അതെനിക്ക് വലിയ വിഷമം തരുന്നതാണ്. അതുകൊണ്ടുതന്നെ ഞാൻ അതു പറയും. രണ്ടാമതായി, കുമ്പസാരസമയത് മാത്രമല്ല എല്ലാ ആത്മപരിശോധനയുടെ സമയത്തും ഞാൻ അനുതപിക്കും. ഉത്തമ മനസ്താപം എന്നിലുളവാക്കാൻ ഞാൻ പരിശ്രെമിക്കും, പ്രേത്യേകിച്ചു, ഉറങ്ങാൻ പോകുമ്പോൾ.
ഒരുവാക്കുകൂടി:പൂർണതയിലേക്ക് വളരാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു ആത്മാവ് തന്റെ ആത്മീയ നിയന്താവ് നൽകുന്ന ഉപദേശങ്ങൾ കർശനമായി പാലിക്കണം. എത്രമാത്രം വിധേയത്വമുണ്ടോ അത്ര മാത്രം വിശുദ്ധി പ്രാപിക്കാൻ പറ്റും.