വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നവയെല്ലാം, ഇപ്രകാരം അർപ്പിക്കപ്പെടുക വഴി കാർമ്മികനായ പുരോഹിതനും വിശുദ്ധികരിക്കപ്പെടുന്നു. വിശ്വം മുഴുവനെയും ഇതര ജീവജാലങ്ങളെയും ബലിയിൽ സത്യസന്ധമായി സമർപ്പിച്ചാൽ, അവയെല്ലാം നിശ്ചയമായും അതിനാൽ തന്നെ വിശുദ്ധികരിക്കപ്പെടും. അന്ത്യ അത്താഴ വേളകളിൽ തന്റെ രക്തത്തിന്റെ പ്രതി സാന്നിധ്യമില്ലാതെ തന്നെയാണ് ഈശോ ബലിയർപ്പിച്ചത്. ഓരോ ബലിയിലും അവിടുന്ന് ബലിവസ്തു പുതുക്കുന്നുണ്ട്.ഈ ഓരോ ബലിയും പുത്തൻ കുർബാന ആണ്. ഇതിന് അവിടുത്തെ പ്രേരിപ്പിക്കുന്നത് ബലിസ്നേഹം നിത്യം ആയതുകൊണ്ട് ഈ പുതുക്കൽ സാധ്യമാകുന്നത്. ലോക സ്ഥാപനം മുതൽ അവിടുന്ന് അറുക്കപ്പെട്ട കുഞ്ഞാട് ആയിരുന്നല്ലോ. ( വെളിപാട് 13: 8)
ഓരോതവണയും ബലി അർപ്പിക്കുമ്പോൾ വൈദികൻ ഉച്ചിരിക്കുന്ന ഈശോ വചനങ്ങൾ കാൽവരിയാഗത്തെയും അതിന്റെ അതിന്റെ പുണ്യസ്ഥലങ്ങളെയും ഒരു നിശ്ചിതസ്ഥാനകാലത്തേക്ക് കേന്ദ്രികരിക്കുന്നു. ഇപ്രകാരമുള്ള കേന്ദ്രീകരണം, ഫലത്തിൽ ലോകമാകെയും സർവ്വ കാലത്തേക്കും പ്രസ്തുത ബലി ചേർക്കപ്പെടുന്നു എന്ന സത്യം പ്രഘോഷിക്കുകയാണ്.
അപ്പോഴും ക്രിസ്തു തൂങ്ങി തുടരുന്ന കാൽവരിയെന്നെയാണ് ലോകത്തിലെവിടെയും മുക്കിലും മൂലയിലും പുരോഹിതൻ പേറി കൊണ്ടുപോവുക, അത്യാവശ്യമുള്ളിടത്തെല്ലാം പ്രതീക്ഷിക്കുന്നതും ഇക്കാരണത്താൽ തന്നെ.
അൾത്താരയുടെ മുമ്പിൽ നിൽക്കുന്ന പുരോഹിതൻ ഒരിക്കലും ഒറ്റയ്ക്കല്ല. അവനു വിശ്വം മുഴുവനോടും ബന്ധപ്പെട്ടാണ് അവിടെ ആയിരിക്കുക. പ്രത്യേകമായ വിധത്തിൽ അവനുമായിരിക്കുന്ന നാടും നഗരവുമായും ഇടവകയുമായും എല്ലാവരുടെയും ഓരോരുത്തരുടെ എല്ലാമായും.