മറിയം, തന്റെ വിശ്വസ്തദാസർക്കു ദിവ്യസുതന്റെ ഇഷ്ടമനുസരിച്ചു മാർഗ്ഗനിർദ്ദേശം നല്കുകയും അവരെ നയിക്കുകയും ചെയ്യുന്നു. ഇതാണവൾ അവരുടെമേൽ വർഷിക്കുന്ന മൂന്നാമത്തെ അനുഗ്രഹം.
പിതാവിന്റെ അനുഗ്രഹം സമ്പാദിക്കുവാനും സഹോദരനായ ഏസാവിന്റെ വിദ്വേഷത്തിലും പീഡനത്തിലും നിന്നു രക്ഷപെടുവാനും ആവശ്യമായ സദുപദേശങ്ങളും ഉചിതമായ നേതൃത്വവും യാക്കോബിനു റബേക്കാ യഥാകാലം നല്കി. സമുദ്രതാരമായ മറിയവും തന്റെ വി സ്തദാസരെയെല്ലാം സുരക്ഷിതമായ തുറമുഖത്തിലേക്ക് ആനയിക്കാ തിരിക്കില്ല. നിത്യജീവന്റെ വഴികൾ അവർക്കു കാണിച്ചു കൊടുക്കുന്നു ആപത്ക്കരമായ സ്ഥലങ്ങളിൽനിന്ന് മാറ്റി നിർത്തുന്നു; കൈക്ക് പിടിച്ച് നീതിയുടെ പാതയിലൂടെ നടത്തുന്നു; വീഴാൻ തുടങ്ങുമ്പോൾ അവരെ താങ്ങുന്നു; വീണുപോയാൽ പിടിച്ച് എഴുന്നേല്പ്പിക്കുന്നു. നിരാശയ്ക്ക് വിധേയരായാൽ, അവൾ അവരെ ശാസിക്കുകയും ചിലപ്പോൾ സ്നേഹ പൂർവ്വം ശിക്ഷിക്കുകയും ചെയ്യുന്നു. തന്റെ മാതാവും, തന്നെ വലിയ ജ്ഞാനത്തോടെ നയിക്കുന്നവളുമായ മറിയത്തെ അനുസരിക്കുന്നവനു നിത്യതയിലേക്കുള്ള വഴി തെറ്റുക സാധ്യമോ?
വി. ബർണ്ണാർദു പറയുന്നു: “അവളെ അനുഗമിച്ചാൽ നിനക്കു വഴി തെറ്റുകയില്ല. മറിയത്തിന്റെ ഉത്തമപുത്രനെ വഴി തെറ്റിക്കുവാൻ പിശാചിനു സാധിക്കുകയില്ല. അവൻ അറിഞ്ഞുകൊണ്ടു പാഷണ്ഡതയിൽ ഉൾപ്പെടുകയില്ല. മറിയം നയിക്കുന്നിടത്തു വഞ്ചകനായ പിശാചോ തന്ത്രശാലികളായ പാഷണ്ഡികളോ എത്തിക്കൂടാൻ സാദ്ധ്യതയില്ല. അതുകൊണ്ട് മറിയ ത്തിന്റെ യഥാർത്ഥ പുത്രന് ഭയപ്പെടേണ്ട ആവശ്യമില്ല.