ജ്ഞാനസ്നാനവ്രതങ്ങളുടെ പരിപൂർണ്ണ നവീകരണം

Fr Joseph Vattakalam
2 Min Read

ജ്ഞാനസ്നാനവ്രതങ്ങളുടെ പരിപൂർണ്ണ നവീകരണം എന്ന് ഈ ഭക്തിയെ വിളിക്കാം. ഇതു മുൻപു സൂചിപ്പിച്ചിട്ടുണ്ട്.

എല്ലാ ക്രിസ്ത്യാനികളും ജ്ഞാനസ്നാനത്തിനുമുൻപ് പിശാ ചിന്റെ അടിമകളായിരുന്നു. ജ്ഞാനസ്നാനാവസരത്തിൽ അവർനേരിട്ടോ തലതൊട്ടവർ വഴിയോ പിശാചിനെയും അവന്റെ ആഡംബര ങ്ങളെയും പ്രവൃത്തികളെയും ഉപേക്ഷിക്കുന്നു. ക്രിസ്തുവിനെ നാഥനും രാജാവുമായി തെരഞ്ഞെടുത്ത് അവിടുത്തെ സ്നേഹ അടിമകളായി ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ഭക്താഭ്യാസം വഴി അത് ആവർത്തിക്കുക മാത്രമാണു നാം ചെയ്യുന്നത്. സമർപ്പണ പ്രാർത്ഥനയിൽ പറയുംപോലെ നാം പിശാചിനെയും സ്വാർത്ഥത്തെയും പാപത്തെയും ലോകത്തെയും ഉപേക്ഷിച്ച്, മറിയത്തിന്റെ തൃക്കരങ്ങൾവഴി നമ്മെ ക്രിസ്തുവിനു പൂർണ്ണമായി സമർപ്പിക്കുന്നു. ജ്ഞാനസ്നാന ത്തിൽ തലതൊട്ടപ്പന്റെയും തലതൊട്ടമ്മയുടെയും അധരങ്ങൾ വഴി നാം സംസാരിച്ചു. അവർ വഴി നാം ക്രിസ്തുവിനു സമർപ്പിതരായി. എന്നാൽ ഈ ഭക്താഭ്യാസത്തിലൂടെ സ്വമനസ്സാ പൂർണ്ണബോധത്തോടെ നാം നമ്മെത്തന്നെ ക്രിസ്തുനാഥനു സമർപ്പിക്കുന്നു.

ജ്ഞാനസ്നാനത്തിൽ ദൃശ്യമായ വിധത്തിൽ മറിയം വഴിയല്ല നാം ക്രിസ്തുവിനു സമർപ്പിതരായത്. നമ്മുടെ സത്പ്രവൃത്തികളുടെ യോഗ്യത നാം അവിടുത്തെ ഏല്പിച്ചില്ല. ജ്ഞാനസ്നാനശേഷവും നമ്മുടെ ഹിതാനുസാരം ആർക്കെങ്കിലും അതു നല്കുന്നതിനും, സ്വന്ത മായി സൂക്ഷിക്കുന്നതിനും നമുക്കു സ്വാതന്ത്ര്യമുണ്ട്, എന്നാൽ ഈ ഭക്താഭ്യാസത്താൽ മറിയത്തിന്റെ തൃക്കരങ്ങൾ വഴി നമ്മുടെ പ്രവൃത്തി കളുടെ യോഗ്യതയും നമ്മെത്തന്നെയും സ്പഷ്ടമായി നാം ഈശോയ്ക്കു സമർപ്പിക്കുന്നു.

മാമ്മോദീസ വഴി പിശാചിനെയും അവന്റെ ആഡംബരങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു നാം വ്രതം ചെയ്യുന്നുവെന്ന് വി. തോമസ് അക്വിനാസ് പറയുന്നു. വി. ആഗുസ്തീനോസ് പറയുന്നത്, ഈ വ്രതം ശ്രേഷ്ഠവും നിത്യരക്ഷയ്ക്ക് അപരിത്യാജ്യവുമാണെന്നാണ്. സഭാനി യമപണ്ഡിതരുടെ അഭിപ്രായവും ഇതുതന്നെയാണ്. “ജ്ഞാനസ്നാ നത്തിൽ നാം എടുക്കുന്ന വ്രതമാണ് സുപ്രധാനം എന്ന്” അവർ പറയുന്നു. എന്നാൽ ഈ വ്രതം പൂർണ്ണമായി കാക്കുന്നവർ എത്രയോ ചുരു ക്കം, ജ്ഞാനസ്നാനത്തിൽ, ക്രിസ്തുവിനോടു വാഗ്ദാനംചെയ്ത വിശ്വസ്തത, ബഹുഭൂരിഭാഗം ക്രിസ്ത്യാനികളും ഉപേക്ഷിച്ചുകളഞ്ഞിട്ടില്ലേ? എന്തിൽനിന്നാണ് ഈ സാർവ്വത്രികമായ അനുസരണക്കേട് ആരംഭിച്ചത്? മാമ്മോദീസായിൽ നാം ചെയ്ത വാഗ്ദാനങ്ങളും നാം ഏറ്റെടുത്തകടമകളും വിസ്മരിച്ചതും തലതൊട്ടവർ വഴി ദൈവവുമായി ചെയ്ത ഉടമ്പടി കൂടെക്കൂടെ നവീകരിക്കാതെ പോയതുമല്ലേ ഇവയ്ക്കെല്ലാം കാരണം?

128. ക്രിസ്ത്യാനികളുടെയിടയിൽ നടമാടുന്ന ക്രമക്കേടുകൾക്കു പരിഹാരം കണ്ടെത്തുവാൻ വേണ്ടി ലൂയിസ് ദി ഡെബോനെർ രാജാവ് സെൻസ് എന്ന സ്ഥലത്ത് ഒരു കൗൺസിൽ വിളിച്ചുകൂട്ടി. പ്രസ്തുത ക്രമക്കേടുകളുടെ പ്രധാന കാരണം ജ്ഞാനസ്നാന വ്രതങ്ങളുടെ തുടർച്ചയായ മറവിയും അവയെപ്പറ്റിയുള്ള അജ്ഞതയുമാണെന്നാ യിരുന്നു ആ കൗൺസിലിന്റെ നിരീക്ഷണം. ആകയാൽ സമുദായ മധ്യത്തിലെ അസ്വാസ്ഥ്യങ്ങൾ ശമിപ്പിക്കുവാൻ വേണ്ടി ജ്ഞാനസ്നാ നവാഗ്ദാനങ്ങൾ നവീകരിക്കുവാൻ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കണ മെന്ന് ആ കൗൺസിൽ നിർദ്ദേശിച്ചു.

ത്രെന്തോസ് സൂനഹദോസിലെ പിതാക്കന്മാർ രചിച്ച വേദോപദേശം ഇടവകവൈദികരെ ഉദ്ബോധിപ്പിക്കുന്നതും ഇതുതന്നെയാണ്. “തങ്ങളുടെ നാഥനും രക്ഷകനുമായ ക്രിസ്തുവിന് അടിമകളെപ്പോലെ തങ്ങളെത്തന്നെ സമർപ്പിക്കുന്നത് ഏറ്റവും യുക്തമാണെന്ന് വൈദികർ വിശ്വാസികളെ ഗ്രഹിപ്പിക്കണം.”

അങ്ങനെ ക്രിസ്ത്യാനികളെ പാപങ്ങളിലും പാപക്കെട്ടുകളിലുംനിന്ന് അകറ്റുവാൻ കൗൺസിലുകളും പിതാക്കന്മാരും അനുദിനാനുഭവങ്ങളും തരുന്ന മാർഗ്ഗം, ജ്ഞാനസ്നാനത്തിൽ ഏറ്റെടുത്ത കടമകൾ അവരെ ഓർമ്മിപ്പിക്കുകയും ആ വ്രതങ്ങൾ നവീകരിക്കുവാൻ പരി പ്പിക്കുകയും ചെയ്യുന്നതാണ്. ആകയാൽ, മറിയം വഴി നമ്മെ ക്രിസ്തു നാഥന് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കുമ്പോൾ, നാം അതു തന്നെ ഏറ്റവും ശ്രേഷ്ഠമായ വിധത്തിൽ നിർവ്വഹിക്കുകയല്ലേ ചെയ്യുക? നമ്മെ സമർപ്പിക്കുവാൻ ഏറ്റവും പറ്റിയ മാർഗ്ഗം കന്യകാമറിയം ആക യാൽ അവൾ വഴി നമ്മെ അവിടുത്തേയ്ക്ക് സമർപ്പിക്കുകയാണ് വേണ്ട ത്. അതുകൊണ്ടാണ് ഏറ്റവും “ഉത്തമമായ മാർഗ്ഗം” എന്നു ഞാൻ മറി യത്തെ വിശേഷിപ്പിച്ചത്.

Share This Article
error: Content is protected !!