ദാസൻ, തന്നെയോ തനിക്കു സ്വന്തമായുള്ളവയെയോ താൻ സമ്പാദിക്കുന്നവയെയോ യജമാനനു നല്കുന്നില്ല. എന്നാൽ ഒരു അടിമ തന്നെയും തനിക്കുള്ളവയെയും താൻ സമ്പാദിക്കുന്നവയെയും ഒന്നും മാറ്റിവയ്ക്കാതെ യജമാനനു നല്കുന്നു.
ദാസൻ തന്റെ സേവനത്തിനു വേതനം ആവശ്യപ്പെടുന്നു. എന്നാൽ, അടിമ തന്റെ സമസ്ത സാമർത്ഥ്യവും സമസ്ത ഊർജ്ജവും സമസ്ത അദ്ധ്വാനവും നല്കിയാൽ തന്നെയും ഒരു കാരണത്താലും യജമാനനിൽ നിന്നു പ്രതിഫലം ആവശ്യപ്പെടുവാൻ അവകാശമില്ല.
ദാസന് ഇഷ്ടമുള്ളപ്പോൾ അല്ലെങ്കിൽ സേവനകാലം അവസാനിക്കുമ്പോൾ പിരിഞ്ഞുപോകാം. എന്നാൽ, അടിമയ്ക്ക ആ സ്വാതന്ത്ര്യം ഇല്ല.
ദാസന്റെ ജീവന്റെമേൽ യജമാനന് അധികാരമില്ല. അവനെ വധിച്ചാൽ യജമാനൻ കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെടും. യജമാനനു വേണമെങ്കിൽ തന്റെ അടിമയെ വിൽക്കാം; നിയമപരമായി, തന്റെ മൃഗത്തെ കൊല്ലുംപോലെ കൊല്ലുകയും ചെയ്യാം.
അവസാനമായി മരണംവരെ സേവനം ചെയ്യുവാൻ അവൻ കടപ്പെട്ടവനാണ്. എന്നാൽ, ദാസൻ നിശ്ചിതകാലത്തേക്കു മാത്രം സേവനം ചെയ്താൽ മതി.
അടിമത്തം പോലെ ഒരുവനെ മറ്റൊരുവൻ പൂർണ്ണമായി വിധേ യനാക്കുന്ന യാതൊന്നും, മനുഷ്യരുടെയിടയിൽ അറിയപ്പെട്ടിട്ടില്ല. അതു പോലെ, പൂർണ്ണമായി ക്രിസ്തുവിന്റെയും അവിടുത്തെ വിശുദ്ധമാതാ വിന്റെയും അധീനതയിൽ ആയിത്തീരുവാൻ നാം സ്വമനസ്സാ എടു ക്കുന്ന അടിമത്തം പോലെ മറ്റൊരു മാർഗ്ഗമില്ല. ക്രിസ്തുതന്നെയും നമ്മോടുള്ള സ്നേഹത്തെപ്രതി അടിമയുടെ രൂപമാണു സ്വീകരിച്ചത്. “അടിമയുടെ രൂപം സ്വീകരിച്ചു” (ഫിലി. 2:7) “കർത്താവിന്റെ അടി യാട്ടി’ എന്നു തന്നെത്തന്നെ വിളിച്ചുകൊണ്ട് മാതാവ് നമുക്ക് മാതൃക നല്കി. വി. അപ്പസ്തോലൻ അഭിമാനപൂർവ്വം തന്നെത്തന്നെ സംബോ ധന ചെയ്യുന്നതു. ക്രിസ്തുവിന്റെ അടിമ’ എന്നാണ് വിശുദ്ധലിഖിത ങ്ങളിൽ പലവുരു ‘ക്രിസ്തുവിന്റെ അടിമകൾ എന്നു ക്രിസ്ത്യാനികൾ വിളിക്കപ്പെടുന്നുണ്ട്. ഒരു മഹാൻ അഭിപ്രായപ്പെടുന്നതുപോലെ ദാസൻ -servus- എന്ന പദം, ആദിമനൂറ്റാണ്ടുകളിൽ അടിമ’ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. കാരണം അക്കാലത്ത് ഇന്നറിയപ്പെടുന്ന തരത്തിലുള്ള ദാസന്മാർ ഇല്ലായിരുന്നു. അടിമകളോ സ്വതന്ത്രരാക്കപ്പെ ട്ടവരോ ആയിരുന്നു ദാസ്യവൃത്തി അനുഷ്ഠിക്കുക, ക്രിസ്തുവിന്റെ അടിമകൾ’ (mincipia christi) എന്ന സംശയത്തിന് ഇടം നൽകാത്തപദംകൊണ്ട് ത്രെന്തോസ് സൂനഹദോസ് വേദോപദേശം, ക്രിസ്ത്യാ നിയെ സംബോധന ചെയ്യുന്നു.
നാം ക്രിസ്തുവിന്റേതായിത്തീർന്ന് അവിടുത്തെ ശുശ്രൂഷിക്കണം. വേതനത്തിനുവേണ്ടി വേല ചെയ്യുന്നവരെ പോലെയാകാതെ, സ്നേഹ ത്താൽ അടിമകളായവരെപ്പോലെ ക്രിസ്തുവിന് ആത്മാർപ്പണം ചെയ്യു ന്നതിൽ അഭിമാനിച്ചുകൊണ്ട് അവിടുത്തെ ശുശ്രൂഷയ്ക്കായി നാം നമ്മെ കാഴ്ചവയ്ക്കണം. ജ്ഞാനസ്നാനം നമ്മെ ക്രിസ്തുവിന്റെ അടിമകളാ ക്കി. ക്രിസ്ത്യാനികൾ അടിമകളായിരിക്കും – ഒന്നുകിൽ ക്രിസ്തുവിന്, അല്ലെങ്കിൽ പിശാചിന്.