പരിശുദ്ധ കന്യകയുടെ ആവശ്യകതയും അവളോടുള്ള ഭക്തിയും
ഞാൻ സഭയോട് ചേർന്ന് പ്രഖ്യാപിക്കുന്നു : മറിയം സർവ്വശക്തന്റെ കരങ്ങളിൽ നിന്ന് പുറപ്പെട്ട ഒരു സൃഷ്ടിയായിരിക്കെ, അവിടുത്തെ അതിരില്ലാത്ത മഹത്വത്തിന്റെ മുൻപിൽ അവൾ ഒരു പരമാണുവിനെക്കാൾ നിസ്സാരയാണ് അഥവാ ഒന്നും തന്നെയല്ല. എന്തുകൊണ്ടെന്നാൽ അവിടുന്ന് മാത്രമാണ്” ഞാൻ ആകുന്നവൻ ” (പുറ 3:14). ആകയാൽ അത്യുന്നതനും എപ്പോഴും സ്വതന്ത്രനും തനിക്ക് താൻ പോന്നവനുമായ അവിടുത്തേക്ക് തന്റെ തിരുഹിതം നിർവഹിക്കുവാനും മഹത്വം പ്രകടിപ്പിക്കുവാനും പരിശുദ്ധ കന്യക കൂടിയേ തീരൂ എന്നില്ല. എല്ലാം ചെയ്യുന്നതിന് അവിടുത്തേക്ക് മനസ്സായാൽ മാത്രം മതി.
എങ്കിലും ഞാൻ പറയുന്നു: കാര്യങ്ങൾ ഇപ്പോൾ ആയിരിക്കുന്നതിൽ നിന്ന്- എന്നുവച്ചാൽ അവിടുത്തെ ഏറ്റവും മഹത്തായ പ്രവൃത്തി ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും മറിയത്തിന്റെ സഹായം വേണമെന്ന് അവിടുന്ന് അവളെ സൃഷ്ടിച്ചപ്പോൾ തിരിച്ചിത്തമായതിനാൽ- നമുക്കു തീർച്ചയാക്കാം നിത്യകാലത്തേക്ക് അവിടുന്ന് തന്റെ പദ്ധതിക്ക് മാറ്റം വരുത്തുകയില്ലെന്ന്. കാരണം അവിടുന്ന് ദൈവമാകയാൽ അവിടുത്തെ ചിന്തകൾക്കും വികാരങ്ങൾക്കും പദ്ധതികൾക്കും മാറ്റം സംഭവിക്കുകയില്ല തന്നെ.
വചനം മാംസം ധരിക്കുവാൻ മറിയത്തെ ദൈവത്തിന് ആവശ്യമായിരുന്നു.
മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്റെ ഏകജാതനെ ലോകത്തിന് നൽകിയത്. ഈ നിധി സ്വീകരിക്കാൻ വേണ്ടി 4000 നീണ്ട വർഷങ്ങൾ പൂർവ്വ പിതാക്കന്മാർ നെടുവീർപ്പുകളോടെ കാത്തിരിക്കുകയും പ്രവാചകരും പഴയ നിയമത്തിലെ വിശുദ്ധ ആത്മാക്കളും നിരവധി പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു, പക്ഷേ, മറിയം മാത്രമേ അവളുടെ നിശബ്ദമായ പ്രാർത്ഥനകളുടെയും അത്യുത്കൃഷ്ടങ്ങളായ സുകൃതങ്ങളുടെയും ശക്തിയാൽ അതിന് അർഹയായുള്ളൂ. ദൈവ തിരുമുമ്പിൽ കൃപാ പൂർണയായുള്ളൂ(ലൂക്ക 1:30). പിതാവായ ദൈവത്തിന്റെ തൃക്കരങ്ങളിൽ നിന്ന് നേരിട്ടു ദൈവപുത്രനെ സ്വീകരിക്കാൻ ലോകം അനർഹമായിരുന്നുവെന്ന് വിശുദ്ധ ആഗുസ്റ്റിനോസ് പറയുന്നു: അവിടുന്ന് സ്വപുത്രനെ മറിയത്തിനു നൽകി ; അവളിലൂടെ ലോകം അവനെ സ്വീകരിക്കാൻ വേണ്ടി.
നമ്മുടെ രക്ഷയ്ക്ക് വേണ്ടി ദൈവപുത്രൻ മനുഷ്യനായി. മറിയത്തിലൂടെ മറിയം വഴിയുമാണ് അത് സംഭവിച്ചത്. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ അവളിൽ രൂപപ്പെടുത്തി; എന്നാൽ തന്റെ സൈന്യ വ്യൂഹങ്ങളിൽ പ്രധാനിയായ ഒരുവൻ വഴി അവളുടെ സമ്മതം വാങ്ങിയതിനു ശേഷം മാത്രം.
പിതാവായ ദൈവം ഒരു സൃഷ്ടിക്ക് സ്വീകരിക്കാവുന്നിടത്തോളം ഫലസമൃദ്ധി അവളിൽ നിക്ഷേപിച്ചു. എന്തുകൊണ്ടെന്ന് തന്റെ തിരുപ്പു ത്രനെയും അവിടുത്തെ മൗലിക ശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്തുവാൻ വേണ്ട ശക്തി നൽകാൻ വേണ്ടിയായിരുന്നു അത്.v