വിശുദ്ധ യോഹന്നാൻ

Fr Joseph Vattakalam
1 Min Read

ഇന്ന് വിശുദ്ധ യോഹന്നാന്റെ തിരുനാളാണ്. ഈശോയുടെ പ്രേഷ്ഠ ശിഷ്യനാണ് സുവിശേഷകനും മൂന്ന് ലേഖനങ്ങളുടെ കർത്താവുമായ യോഹന്നാൻ. തന്റെ ഗുരുവിന്റെ സന്തതസഹചാരിയായ അദ്ദേഹം നിത്യ ബ്രഹ്മചാരിയും ആയിരുന്നു. അന്ത്യ അത്താഴ വേളയിൽ ഈശോയുടെ മാറിൽ ചാരികിടന്ന അദ്ദേഹം സെബദി യുടെയും സലോമിയുടെ ഇളയമകനാണ്.ഈശോ മരണനേരത്ത് തന്റെ അമ്മയെ ഏൽപ്പിച്ചത്( യോഹന്നാൻ 19: 26- 27) യോഹന്നാനെ ആണ്. യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ .അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.യോഹന്നാന്‍ 19 : 26-27.

തന്റെ ഗുരുവിന്റെ ദൈവത്വം തെളിയിക്കാനാണ് താൻ സുവിശേഷം രചിച്ചത് എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു (യോഹ 20:30,31). ” ദൈവം സ്നേഹമാണ് ” എന്ന് വെളിപ്പെടുത്തുന്നതും ഈ ശിഷ്യൻ തന്നെ.

മറ്റെല്ലാ ശിഷ്യന്മാരും ഭയന്ന് ഓടി പോയപ്പോഴും ഈശോയോടൊപ്പം ഈശോയുടെ അമ്മയ്ക്ക് സംരക്ഷണമെന്ന പോലെ അദ്ദേഹം ഈശോയുടെ കൂടെ ഉണ്ടായിരുന്നു. ശൂന്യമായ കല്ലറയിൽ ആദ്യം ഓടിയെത്തിയത് (ഈശോയുടെ പുനരുത്ഥാനത്തിന്റെ ഏറ്റം വലിയ തെളിവ് ) ഈ ശിഷ്യൻ തന്നെ. എങ്കിലും ശിഷ്യപ്രധാനന്റെ സ്ഥാനം മാനിച്ചു കൊണ്ടും തന്റെ നാഥനെ ഒരു നോക്കു കാണാനുള്ള ആഗ്രഹം നിയന്ത്രിച്ചു കൊണ്ടും അദ്ദേഹം കാത്തു നിന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സ്ഥാനവും അധികാരവും ഒക്കെ ദൈവദാനം ആണ്; അത് അംഗീകരിക്കുന്നത് പുണ്യവും. ദൈവം സ്നേഹമാണ് എന്ന മഹാ വെളിപ്പെടുത്തൽ നടത്തിയ ഈ ശിഷ്യനും സ്നേഹത്തിന്റെ ആൾരൂപം തന്നെ. പ്രയാധിക്യത്തിൽ ശിഷ്യർ ഉപദേശം തേടി ചെല്ലുമ്പോൾ അവർക്ക് പറഞ്ഞു കൊടുത്തത് ഒരേ ഒരു കാര്യമാണ് ; നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം

TAGGED:
Share This Article
error: Content is protected !!