ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു. ” എന്തെന്നാൽ നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെ പിടിക്കുമെങ്കിൽ മാത്രമേ നാം മിശിഹായിൽ നാം പങ്കുകാർ ആവുകയുള്ളൂ. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “ഇന്നു നിങ്ങൾ അവന്റെ സ്വരം ശ്രവിക്കുമ്പോൾ എതിർപ്പിന്റെ കാലത്തെന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.” ദൈവത്തിന്റെ സ്വരം ശ്രവിച്ചിട്ടും ചിലരെല്ലാം എതിർപ്പ് കാണിച്ചില്ലേ? “അവിശ്വാസത്തിന്റെ ദുഷ്ട ഹൃദയം” എന്നാണ് ഗ്രീക്കിലെ പ്രയോഗത്തിൽ കൃത്യമായ വിവർത്തനം. പുറപ്പാട് സംഭവത്തിലെ തങ്ങളുടെ പൂർവികരുടെ ഈ പ്രത്യേകത ഹെബ്രായ ക്രൈസ്തവരിലും ഒട്ടാകെ ഉണ്ടായിരുന്നു. അതു വ്യാപകമാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട് അതിനെ തടയുകയാണ് ലേഖകന്റെ ലക്ഷ്യം. വളരെ അപകടകരമായ ഒരു പ്രവണത ആയിരുന്നു അത്. കാരണം അത് ദൈവത്തിൽ നിന്നുള്ള അകന്നു പോകലാണ്. ഇത്തരം അവിശ്വാസം “രക്ഷ” പ്രാപിക്കുന്നതിനുള്ള അവസരം തന്നെ ഇല്ലാതാകും. എല്ലാ ദിവസവും ക്രൈസ്തവർ പരസ്പരം ഉപദേശിക്കണം അല്ലെങ്കിൽ പാപ ത്തിന്റെ വഞ്ചനയിൽ കഠിന ഹൃദയരാകാൻ വളരെയേറെ സാധ്യതയുണ്ട്.
വിശ്വാസത്തിന്റെ സമൂഹമായ മാനം ക്രൈസ്തവ കൂട്ടായ്മയിൽ നിന്ന് അകന്നു ജീവിക്കുന്ന വിശ്വാസി ക്രമേണ വിശ്വാസത്തിൽ നിന്നും ദൈവത്തിൽ നിന്നും അകന്നു പോകും. കൂട്ടായ്മയിൽ നിന്ന് കിട്ടുന്ന സ്ഥൈര്യവും പ്രോത്സാഹനവും പിന്തുണയും എല്ലാം വിശ്വാസത്തിൽ നിലനിൽക്കുന്നതിന് ആപേക്ഷികമാണ്. കാരണം ക്രൈസ്തവ വിശ്വാസം ഒരു സ്വകാര്യ പരിപാടിയല്ല. “അത് ഞാനും എന്റെ ദൈവവും തമ്മിലുള്ള ബന്ധമാണ് എന്ന ചിന്ത തെറ്റാണ്” ഈ ചിന്തയാൽ നയിക്കപ്പെട്ടാൽ “പാപത്തിന്റെ വഞ്ചന” ആരംഭിക്കുകയായി. അത് അങ്ങനെ തുടരുന്നതിന് അനുസൃതമായി ക്രമേണ കഠിന ഹൃദയർ ആവുകയും ചെയ്യുന്നു. പാപകരമായ ജീവിതം മനുഷ്യമനസാക്ഷിയെ കഠിനം ആക്കുകയും കൂടുതൽ പാപം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ആദ്യ വിശ്വാസത്തെ മാമ്മോദീസായിൽ ഏറ്റുപറഞ്ഞ് വിശ്വാസം അവസാനം വരെ മുറുകെപ്പിടിക്കുക എങ്കിൽ മാത്രമേ നാം ക്രിസ്തുവിൽ പങ്കുകാരാവുകയുള്ളൂ.” ക്രിസ്തുവിന്റെ പങ്കുകാർ ക്രിസ്തുവിനോടൊപ്പം അവിടുത്തെ സ്ഥിരമായ രാജ്യത്തിൽ ഉള്ള (സ്വർഗ്ഗ)ഭാഗഭാഗിത്വമാണ് (ഹെബ്രായ 12 :28 ). വിശ്വാസത്തിൽ നിലനിൽക്കുന്നവർക്ക് കിട്ടുന്ന അനുഗ്രഹമാണ് അത്. അവസാനം വരെ എന്ന അർത്ഥത്തിൽ ഈ പ്രയോഗം സുപ്രധാനമാണ്.
സത്യവിശ്വാസത്തിൽ നിന്നു അകന്ന് പോകുന്നവർക്ക് ക്രിസ്തുവിനോടൊപ്പം ഉള്ള പങ്കാളിത്തം പൂർണമായി നഷ്ടപ്പെടുന്നു. അവസാനം= ലക്ഷ്യസ്ഥാനം. വിശ്വാസത്തെ ഓട്ടത്തോട് ഉപമിക്കുക ഹെബ്രായ ലേഖകന്റെ സവിശേഷതയാണ് (e.g .22:1-3). ഓട്ടം ആരംഭിച്ചാലും ആദ്യത്തെ തീഷ്ണത ഓട്ടത്തിനിടയിൽ കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുകയും ഓട്ടത്തിൽ നിന്ന് പിന്മാറുകയും ചെയ്താൽ ഓട്ടക്കാരൻ ലക്ഷ്യത്തിലെത്തുകയില്ലല്ലോ. വിശ്വാസത്തിൽ നിന്ന് പിന്മാറുന്നവന്റെ സ്ഥിതിയും ഇതുതന്നെ. അവിശ്വാസം ഒരുവനു നിത്യരക്ഷ എന്ന മഹാ അനുഗ്രഹം നഷ്ടപ്പെടുത്തുന്നു. ഹെബ്രായ 3: 15- 19..
മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ വിശ്രമം (ഉല്പ്പത്തി 2: 2) മിശിഹാ വഴി കൈവന്ന രക്ഷ തന്നെയാണ്. ഈശോ യിൽ വിശ്വസിച്ചവർ ആകട്ടെ ഇതിലേക്ക് (ഈശോ നേടിയ രക്ഷയിലേക്ക്) പ്രവേശിക്കുന്നു എന്ന് പറയുന്ന അതേ വിശുദ്ധഗ്രന്ഥം വ്യക്തമാക്കുന്നു : അവർ ( വിശ്വസിക്കാത്തവരും വിശ്വാസത്തിൽ നിലനിൽക്കാത്തവരും ) ഒരിക്കലും എന്റെ വിശ്രമത്തിലേക്ക് പ്രവേശിക്കുകയില്ല (സങ്കീർത്തനം 95: 11 ) ഈശോമിശിഹായിൽ വിശ്വസിച്ച് അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ച് അവിടുന്ന് സ്ഥാപിച്ച കൂദാശകൾ സ്വീകരിക്കുന്നവർ തീർച്ചയായും ഈ വി ശ്രമത്തിലേക്ക് പ്രവേശിക്കും. അങ്ങനെ രക്ഷ ഉറപ്പാക്കാൻ കൂട്ടാത്തവർ ഇന്നെങ്കിലും അവിടുത്തെ സ്വരം ശ്രവി ച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. നിങ്ങളുടെ ഹൃദയം കഠിനമാക്കരുത് (സങ്കീർത്തനം 95: 7,8 ).