🌻🌻 സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനും അധിപതിയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനുമാണ് ക്രിസ്തു. പിതാവും പരിശുദ്ധാത്മാവുമായി സത്തയിൽ സമനും. ഈ യാഥാർത്ഥ്യം ശരിയായി മനസ്സിലാക്കാൻ, തിരിച്ചറിയാനും ഉൾക്കൊള്ളാനും, ഏതൊരുവനും, ദൈവാത്മാവിന്റെ സാന്നിധ്യസംവാദം, വെളിപ്പെടുത്തൽ അത്യന്താപേക്ഷിതമാണ്. 🌻🌻
🌹🌸വചനം വേണ്ടവിധം ഗ്രഹിച്ച് ക്രിസ്തു പാപവിമോചകനാണെന്ന കറതീർന്ന സത്യം ഫലപ്രദമായി പറഞ്ഞു ബോധ്യപ്പെടുത്താൻ നിരന്തരം ആത്മാർത്ഥമായി പരിശ്രമിക്കുന്ന പുരോഹിതന്, ശ്രമ ശ്രദ്ധ്യമായ ഈ ഉത്തരവാദിത്വം തൃപ്തികരമായി പൂർത്തിയാക്കാൻ കഴിയും. പരിശുദ്ധാത്മാവിന്റെ അഭിഷേകവും പരിശുദ്ധ അമ്മയുടെയും മാലാഖമാരുടെയും വിശുദ്ധരുടെയും മധ്യസ്ഥൈവും അവന് അങ്ങേയറ്റം സഹായകമായിരിക്കും. 🌹🌸
☘️🌼വിശ്വാസ പരിവർത്തനത്തിന് പ്രേരകവും പ്രചോദനകരവുമാവണം സുവിശേഷപ്രഘോഷണം. വഴിതെറ്റിയവരെ നേർവഴിക്ക് കൊണ്ടുവരാൻ പര്യാപ്തമാവണം പുരോഹിതന്റെ പ്രേക്ഷിത ശുശ്രൂഷകൾ. ഇവിടെ പോരായ്മകളോ പരാധീനതകളോ ഉണ്ടെങ്കിൽ അതിന് കാരണം പുരോഹിതൻ തന്റെ ഗുരുവിന്റെ മനോഭാവങ്ങൾ ഉൾക്കൊള്ളുന്നതിനും പ്രബോധനങ്ങൾ കൈമാറുന്നതിനും വേണ്ടത്ര വിജയം കണ്ടെത്തിയിട്ടില്ല എന്നതുതന്നെയാണ്. ഇല്ലെങ്കിൽ ക്രിസ്തുവും, അവിടുത്തെ സഭയും, ഒരുപരിധിവരെ പരാജയപ്പെട്ടു പോകും. 🌼☘️
🌷🌸ദൈവത്തെ അടുത്തറിഞ്ഞു പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ഹൃദയത്തോടും, സർവ്വ ശക്തിയോടും, സ്നേഹിച്ച് അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ച് ജീവിച്ചു മരണാനന്തരം അവിടുത്തോടൊപ്പം ആയിരിക്കാനുള്ള വിളിയാണ് ഒരു സാധാരണ ക്രൈസ്തവ പോലും ഉള്ളത്.
അപ്പോൾ ക്രൈസ്തവരെ സ്വർഗ്ഗത്തിലേക്ക് നയിക്കേണ്ട പുരോഹിതന്റെ ദൗത്യം എത്രയോ വലുത്. 🌸🌷