🌷🌷പുരോഹിതന്റെ ഇഹത്തിലെ ഇപ്പോഴത്തെ ഗുരു പരിശുദ്ധാത്മാവ് ആണ്. അവൻ നേരിടുന്ന പ്രതിസന്ധികളിൽ തികഞ്ഞ വിശ്വാസത്തോടെ അവനെ ശക്തിപ്പെടുത്താൻ ശക്തിയുടെ ഈ ദിവ്യാത്മാവ് കൂടെ ഉണ്ടായിരിക്കും. പക്ഷേ ഒരു വ്യവസ്ഥയുണ്ട്. അവൻ തന്റെ ഹൃദയം അവിടുത്തേക്ക് പൂർണമായും തുറന്നു കൊടുക്കണം. അതായത് “തീക്ഷ്ണതയുള്ള വൻ ആയിരിക്കുക, അനുതപിക്കുക. ഇതാ ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും”( വെളിപാട് 3: 19, 20). 🌷🌷
🌼🌼ദൈവാത്മാവിൽ ജീവിക്കുന്ന പുരോഹിതന് അവിടുന്ന് ഊർജ്ജവും സമൃദ്ധമായ വിശ്വാസ ബോധ്യങ്ങളും സുദൃഢമായ പ്രത്യാശയും കരുത്തും ബലവും നൽകും. “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും…. മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥനായ പിതാവ്, തന്നോട് യാചിക്കുന്നവർക്ക്, എത്ര അധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല !( ലൂക്കാ 11 :9, 13). ഈ തിരിച്ചറിവ് തന്നെ എന്നും എവിടെയും പുരോഹിതന്റെ പിൻബലം. കാൽവരിയും ബെത്ലഹേമും ബന്ധപ്പെടുത്താൻ പുരോഹിതന് കഴിയുന്നത് സത്യാത്മാവിന്റെ സഹായത്താലാണ്. ” സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. അവൻ സ്വമേധയാ ആയിരിക്കുകയില്ല സംസാരിക്കുന്നത്. അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. (യോഹ 16:13, 14). 🌼🌼