തന്റെ ജനത്തിന്റെ പാപമോർത്തു കണ്ണീരൊഴുക്കുകയാണ് നെഹെമിയ. തന്റെയും ജനത്തിന്റെയും പാപങ്ങൾ ഏറ്റുപറഞ്ഞു അവൻ ആത്മാർത്ഥമായി അനുതപിക്കുന്നു. “എന്നാല്‍, അവരും ഞങ്ങളുടെ പിതാക്കന്മാരും ധിക്കാരവും ദുശ്ശാഠ്യവും കാട്ടി, അവിടുത്തെ കല്പന ലംഘിച്ചു.
അവര്‍ അനുസരിക്കാന്‍ വിസമ്മതിച്ച്, അവിടുന്ന് പ്രവര്‍ത്തി ച്ചഅദ്ഭുതങ്ങള്‍ അവഗണിച്ചു. ദുശ്ശാഠ്യക്കാരായ അവര്‍ ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങാന്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ക്ഷമിക്കാന്‍ സന്നദ്ധനും ദയാലുവും കൃപാനിധിയും ക്ഷമാശീലനും അളവറ്റ സ്നേഹത്തിന് ഉടയവനും ആയ ദൈവമാകയാല്‍ അവിടുന്ന് അവരെ കൈവെടിഞ്ഞില്ല”
(നെഹമിയാ 9 : 16-17). ജനം പ്രവാചകന്മാരുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ലെന്ന് മാത്രമല്ല അവരെ വധിക്കുകയും ചെയ്തു. ഗ്രന്ഥകാരൻ, ഇസ്രായേലിന്റെ ചരിത്രത്തിൽ ദൈവം നടത്തിയ അത്ഭുതകരമായ, രക്ഷാകരമായ, കരുണാർദ്രമായ ഇടപെടലുകളെ നന്ദിയോടെ ഓർക്കുന്നുണ്ട്. ഇതിലൂടെ ദൈവത്തെ തങ്ങളുടെ ചരിത്രത്തിന്റെ നിയന്താ വായി അംഗീകരിച്ചു ഏറ്റുപറയുന്നു. പാപത്തിൻ റെയും അനുതാപത്തിന്റെയും അവശ്യാവശ്യകത ജനത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ഓരോ അവസരത്തിലും ദൈവത്തെ ധിക്കരിച്ചത്തിനു മാപ്പ് ചോദിക്കുന്നു.
പിതാവായ അബ്രാഹത്തിന്റെ വിശ്വാസവും വിശ്വസ്തതയും തന്റെ തലമുറയ്ക്ക് ഇല്ലാതെപോയി (നെഹമിയ 9:8). അവർ നിരവധി തവണ വിഗ്രഹാരാധകരും, ഭോഗാസക്തികളിൽ മുഴുകുന്നവരുമായി. എന്നിട്ടും കരുണാമയനായ ദൈവം, എല്ലാം ഹൃദയപൂർവ്വം ക്ഷമിച്ച് അവരെ നയിക്കുകയും വഴിനടത്തുകയും ചെയ്തിരുന്നു(9:12-16). അവരുടെ അവിശ്വസ്തതയുടെ കാഠിന്യം മൂലം അവിടുന്ന് അവരെ ശത്രുകരങ്ങളിൽ ഏൽപ്പിച്ചിട്ടുണ്ട്(9:17). ശത്രുക്കളുടെ പീഡനമേറ്റ് വലഞ്ഞപ്പോൾ അവർ അവിടുത്തെ വിളിച്ച് അപേക്ഷിച്ചു. സ്വർഗ്ഗത്തിൽനിന്ന് അവിടുന്ന് അവരുടെ പ്രാർത്ഥന കേട്ട് കാരുണ്യതിരേകത്താൽ രക്ഷകൻമാരെ അയച്ചു അവരെ രക്ഷിച്ചു.
എന്നാൽ സ്വസ്ഥത ലഭിച്ചപ്പോൾ അവർ വീണ്ടും തഥൈവ. Still waters run deep. അവർ വീണ്ടും ശത്രു കരങ്ങളിൽ തന്നെ. പീഡനം സഹിക്കാനാവാതെ അവർ വീണ്ടും ദൈവത്തെ വിളിച്ച് അപേക്ഷിക്കുന്നു. സ്വർഗ്ഗത്തിൽനിന്ന് അവരുടെ പ്രാർത്ഥന കേട്ട്, ദൈവം തന്റെ കാരുണ്യതിരേകത്താൽ അവരെ വീണ്ടും രക്ഷിക്കുന്നു. നിയമം അനുസരിക്കാൻ അവിടുന്ന് അവരെ അനുശാസിക്കുന്നു. എങ്കിലും ധിക്കാരപൂർവം അവർ അവിടുത്തെ കൽപ്പന ലംഘിക്കുക തുടർന്നുകൊണ്ടേയിരുന്നു. നിലവിളിച്ച് അപേക്ഷിക്കുമ്പോഴെല്ലാം അവിടുന്ന് അവരെ രക്ഷിച്ചു കൊണ്ടിരുന്നു. ഗത്യന്തരമില്ലാതെ വരുമ്പോഴാണ് ദൈവം തന്റെ ജനത്തെ ശത്രുക്കൾക്ക് ഏൽപിച്ചു കൊടുത്തിരുന്നത്. എങ്കിലും കാരുണ്യതിരേകംമൂലം അവിടുന്ന് അവരെ പരിത്യജിക്കുകയോ,ഇല്ലായ്മ ചെയ്യുകയോ ചെയ്തില്ല. അവിടുന്ന് ദയാലുവും കൃപാനിധിയുമായ ദൈവമാകുന്നു.
എത്ര വലിയ പാപം ആണെങ്കിലും അനുതപിച്ചാൽ ദൈവം എല്ലാം ക്ഷമിക്കും. “കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
അനുസരിക്കാന്‍ സന്നദ്ധരെങ്കില് നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും”
(ഏശയ്യാ 1 : 18-19)